2022-23 വരെ2023-242024-25


ചാന്ദ്ര ദിനം

2024 25 അധ്യയന വർഷത്തെ ചാന്ദ്രദിന പരിപാടികൾ ജൂലൈ22- 24 ദിവസങ്ങളിൽ സ്കൂളിൽ നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടി യുപി വിഭാഗം സീനിയർ അസിസ്റ്റൻറ് പ്രിൻസ് അധ്യക്ഷത വഹിക്കുകയും ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് യുപി വിഭാഗം വിദ്യാർത്ഥികളുടെ വിവിധങ്ങളായ പരിപാടികൾ നടന്നു. ചന്ദ്രദിന പാട്ട്, ചാന്ദ്രദിന യാത്രികനുമായുള്ള അഭിമുഖം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ഡാൻസ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. 5, 6 ,7 ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസ് തല മാഗസിൻ തയ്യാറാക്കുകയും ഏറ്റവും മികച്ച മാഗസിൻ തയ്യാറാക്കിയ ക്ലാസിന് സമ്മാനം നൽകുകയും ചെയ്തു. അതോടൊപ്പം ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ വിദ്യാർഥികൾക്ക് സമ്മാനം നൽകി അഭിനന്ദിച്ചു . 5 സി ക്ലാസിലെ മുഹമ്മദ് ഹാഷിർ ഒന്നാം സ്ഥാനവും 6ബി  ക്ലാസിലെ മുഹമ്മദ് റയാൻ രണ്ടാം സ്ഥാനവും 6സി ക്ലാസിലെ മുഹമ്മദ് നബീഹ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബിആർസി തലത്തിൽ നടന്ന ചാന്ദ്രദിന ക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് മുഹമ്മദ് ഹാഷിർ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.കൂടാതെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു .കൂടുതൽ അറിയാൻ1. 2.[1]