ഫസ്ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കോളർഷിപ്പ് മികവുകൾ
എൽ എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയികളുടെ എണ്ണം ഏതൊരു വിദ്യാലയത്തിന്റെയും മികവിന്റെ അളവുകോലാണ്. മൽസരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി യു പി സ്കൂളിന്റെ അധ്യാപക റിസോഴ്സ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് ഓരോ അക്കാദമിക വർഷത്തിന്റെയും തുടക്കം മുതൽ നിരന്തര പരീശീലനം നൽകിവരുന്നു. ചോദ്യ മാതൃകകൾ വിശകലനം ചെയ്തും മാതൃകാ പരീക്ഷകൾ നടത്തിയും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. മങ്കട ഉപജില്ലയിൽ തിളക്കമാർന്ന പ്രകടനമാണ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുക്കാറുള്ളത്.
കലാമേള മികവുകൾ
വിദ്യാർത്ഥികളുടെ കലാരംഗത്തെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ സ്കൂൾ തല മൽസരങ്ങൾ സംഘടിപ്പിക്കുകയും മികച്ച നിലവാരം പുലർത്തുന്നവരെ ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.2023 മങ്കട സബ് ജില്ല അറബിക് കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ് നേടുകയും എൽ പി ജനറൽ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
കായിക മികവുകൾ
അക്കാദമിക മികവിനോടൊപ്പം വിദ്യാർത്ഥികളുടെ കായിക ശേഷി കൂടി വർദ്ധിപ്പിക എന്ന ലക്ഷ്യത്തോടു കൂടി ഉപജില്ലാ സ്പോർട്സ് & ഗെയിംസ് മൽസരങ്ങളിലെ പങ്കാളിത്തത്തിന് സ്കൂളിലെ കായിക അധ്യാപകൻ റാഫി സാറിന്റെ നേതൃത്വത്തിൽ വിവിധയിനങ്ങളിൽ നിരന്തര പരിശീലനം വിദ്യർത്ഥികൾ നേടുന്നു.എൽ.പി വിഭാഗത്തിൽ വിഭാഗത്തിൽ സ്കൂളിന് സ്വന്തമായി ഫുട്ബോൾ ടീമുകളുണ്ട്.
ശാസ്ത്രോൽസവം
പൊതു വിദ്യാഭ്യാസ വകുപ്പ് വർഷം തോറും നടത്തുന്ന ശാസ്ത്രോൽസവത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലെ എല്ലാ ഇനങ്ങളിലും ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. ഗണിതശാസ്ത്രമേളയിലെ സമീപകാല ചരിത്രം പരിശോധിച്ചാൽ എൽ.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്നത് സ്കൂളിലെ മിടുക്കരാണ്. പ്രവൃത്തി പരിചയ മേളയിലെ എല്ലാ ഇനങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചാമ്പ്യൻഷിപ്പുകൾ നേടുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള,എന്നിവയിലും ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ മിടുക്കൻമാർ ഒന്നാം സ്ഥാനവും ഉയർന്ന ഗ്രേഡുകളും നേടി മികവ് നില നിർത്തിപ്പോരുന്നുണ്ട്.
അബാക്കസ് എക്സാം
കുട്ടികളിൽ ആത്മവിശ്വാസം, ഓർമ്മശക്തി, ശ്രദ്ധ, കൃത്യത, വേഗത എന്നിവ വർദ്ധിപ്പിക്കുന്നതിനായി 2023 - 24 അധ്യായന വർഷത്തിലാണ് Abacus പഠനത്തിന് തുടക്കമിട്ടത്.മൂന്ന് term ലായിട്ടാണ് സ്കൂൾ തല exam നടത്തുന്നത്. വർഷാവസാനം വിജയികൾക്ക് സർട്ടിഫിക്കറ്റും,മെഡലും നൽകി വരുന്നു. District level Abacus exam ൽ കഴിഞ്ഞ 2 വർഷങ്ങളിലായി പങ്കെടുക്കുകയും LP തലം ഫസ്റ്റ് ,സെക്കൻഡ് ,തേർഡ് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കുകയും കുട്ടികൾ യഥാക്രമം സൈക്കിൾ, സ്മാർട്ട് വാച്ച്, ഷട്ടിൽ ബാറ്റ് തുടങ്ങിയ സമ്മാനങ്ങൾ നേടുകയും ചെയ്യുതു.
ഹരിത കേരളം മിഷൻ എ പ്ലസ്
കേരള സർക്കാരിന്റെ ഹരിത കേരളം മിഷൻ എ പ്ലസ് ഗ്രേഡോടു കൂടി ഹരിത വിദ്യാലയമായി പ്രഖ്യാപിച്ച ഫസ്ഫരി ഇംഗ്ലീഷ് സ്കൂളിനുള്ള സാക്ഷ്യപത്രം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ അബ്ദുൽ മാജിദ് കൈമാറുന്നു.