ഉള്ളടക്കത്തിലേക്ക് പോവുക

ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സൗകര്യങ്ങൾ



പ്രീ പ്രൈമറി

വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം 2008 ൽ ആരംഭിച്ചത്.





ശിശു സൗഹൃദ ക്ലാസ് മുറി

ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ സംവിധാനിച്ചതാണ്.






ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക് പേജുകൾ

2022 ന് ഒരു ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക് അക്കൗണ്ടുകൾ തുടക്കംകുറിച്ചു. പാഠ്യ വിഷയങ്ങളും പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രകടനകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഈ ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി സാധിക്കുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഇന്നും ധാരാളം ആളുകൾ വിദ്യാലയത്തിന്റെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പോസ്റ്റുകൾ കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു.





എഡ്യൂസാപ്പ്

കാലത്തിനൊപ്പം കുതിക്കുന്ന ഫസ്ഫരി കാമ്പസ് 2023-24 അധ്യായന വർഷത്തിൽ പുതിയൊരു മുന്നേറ്റത്തിന്  തയ്യാറായിക്കഴിഞ്ഞു. കാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ കുട്ടികളുടെ  അറ്റന്റൻസ് മുതലുള്ള ദൈനംദിന  കാര്യങ്ങളോടൊപ്പം പരീക്ഷാ വിവരങ്ങൾ, പ്രോഗ്രസ്സ് റിപ്പോർട്ട് തുടങ്ങിയ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒറ്റ സോഫ്റ്റ് വെയറിൽ ലഭ്യമാക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ വിവരങ്ങൾ പരസ്പരം ലഭ്യമാവുന്ന Edusap ഇൻസ്റ്റിറ്റ്യൂഷൻ മാനേജ്‌മെന്റ് സോഫ്റ്റ് വെയർ സ്കൂളിനു മികവേകും.



കമ്പ്യൂട്ടർ ലാബ്

ഡിജിറ്റൽ യുഗത്തിൻ്റെ വരവ് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മുന്നിൽ കണ്ട് കൊണ്ട് 2005-2006 അദ്ധ്യയന വർഷം രണ്ട് കംമ്പ്യൂട്ടറുകൾ ഉപയോഗിച്ച് IT ലാബ് പ്രവർത്തനം ആരംഭിച്ചു. തുടക്കമെന്ന രീതിയിൽ കംമ്പ്യൂട്ടറിൻ്റെ ഭാഗങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികളുടെ basic skill വർദ്ധിപ്പിക്കുന്നതിനായി TUX Paint,Visual Coding, simple games എന്നിവ പാഠപുസ്തകത്തിൻ്റ ആധികാരികതയോടെ പഠിപ്പിച്ചു.

സ്കൂൾ ഗ്രൗണ്ട്

വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, ജെ ആർ സി ഡിസ്പ്ലേ, സ്കൗട്ട് പരിശീലനം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ സഹായിക്കുന്നു.




















ഫോട്ടോ പോയിന്റ്

സ്കൂളിന്റെ വലതു ഭാഗത്ത് അതിമനോഹരമായ ഒരു ഫോട്ടോ പോയിന്റ് ഉണ്ട്.ഫസ്ഫരി ക്യാമ്പസ് എന്ന് വളരെ മനോഹരമായി ഫോട്ടോ ഇവിടെ എഴുതിയിട്ടുണ്ട്.വിവിധ പരിപാടികളുടെ  സമ്മാനദാന ചടങ്ങുകൾക്കും അവയുടെ ഫോട്ടോസ് വീഡിയോസ് എന്നിവ പകർത്താനും ഈ ഭാഗം ഉപയോഗിക്കുന്നു.












ഓപ്പൺ എയർ സ്റ്റേജ്

സ്കൂളിന്റെ മുൻവശത്തായി ഒരു ഓപ്പൺ എയർ സ്റ്റേജ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ വിവിധ പരിപാടികൾ ഈ സ്റ്റേജിലാണ് സംഘടിപ്പിക്കാറുള്ളത്. സ്കൂളിലെ വാർഷിക ആഘോഷങ്ങൾ ആർട്സ് ഡേ പരിപാടികൾ എന്നിവയാണ് പ്രധാനമായും ഇവിടെ സംഘടിപ്പിക്കാറുള്ളത്.





ടാപ്പ് സൗകര്യം

കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനു മുന്നും ഭക്ഷണം കഴിച്ചതിനുശേഷവും പാത്രം കഴുകുവാനും കൈകഴുകുവാനുമുള്ള സൗകര്യമുണ്ട്. സ്കൂളിന്റെ ഇടതുഭാഗത്തായിട്ടാണ് ഈ ടാപ്പിംഗ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇത് കുട്ടികൾക്ക് വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള അവസരം നൽകുന്നു. കൂടാതെ വ്യക്തി ശുചിത്വ ബോധവും വളർത്തുന്നു.









ജൈവ വൈവിധ്യ ഉദ്യാനം

സ്കൂൾ കെട്ടിടത്തിന് സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.  സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രൊജക്ട് ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ, അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക.




ഭിന്നശേഷി സൗഹ‍ൃദ വിദ്യാലയം

ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് ഫ്.ഇ.സ് പടിഞ്ഞാറ്റുമുറി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്.

ശിശു സൗഹൃദ ക്ലാസ് മുറി

ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ സംവിധാനിച്ചതാണ്.







വിവിധ ലേണിംഗ് മെറ്റീരിയൽസ്