ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്ര ക്ലബ്
ഫസ്‌ഫരി ഇംഗ്ലീഷ് സ്‌കൂളിൻരെ മുന്നോട്ടുള്ള പ്രയാണത്തിൽ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതാണ്. നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബ് എപ്പോഴും ഫസ്‌ഫരി ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രവിഷയപഠനം ജീവിതം തന്നെയാണ് എന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. മങ്കട സബ്ജില്ലാ ശാസ്ത്രമേളയിൽ എൽ.പി വിഭാഗങ്ങളിൽ എല്ലാ വർഷവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കാറുണ്ട്.
ഗണിത ക്ലബ്
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്.
കബ് യൂണിറ്റ്
കുട്ടികളിൽ ദേശീയത, സാമൂഹിക പ്രതിബദധത, അച്ചടക്കം, Leader ship ക്വാളിറ്റി എന്നീ മൂല്യങ്ങൾ വളർത്തുക എന്ന ഉദ്ദേശത്തോടെ 2023-24 അധ്യയന വർഷത്തിൽ 24 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് Cub unit ആരംഭിച്ചു. ആദ്യമായി Cub leader ആയി Shahana tr ഈ യൂണിറ്റിന് നേതൃത്വം നൽകി. നിലവിൽ Haseena tr Cub leader ആയി ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നു.Air force ഉദ്യോഗസ്ഥനായ CPL Abdul Haseeb, Venugopalan C തുടങ്ങി വിദഗ്തരായ ആളുകളുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ oneday camp നടത്തി. Games, Hyking തുടങ്ങിയവായിക്കുള്ള അവസരം ഈ ക്യാമ്പിൽ വച്ച് കുട്ടികൾക്ക് ലഭിച്ചു.2024-25 അധ്യയന വർഷത്തെ Cub-Bul Bul district Utsav നമ്മുടെ ക്യാമ്പസിൽ വെച്ച് നടന്നു.
സ്കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ Cub യൂണിറ്റിലെ കുട്ടികളെ leader ship നൽകി ഡ്യൂട്ടികൾ ഏൽപ്പിച്ചു. സഹജീവി സ്നേഹം, സഹായമനസ്കത എന്നിവ കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നതിനായി പറവകൾക്കൊരു തണ്ണീർകുടം എന്ന പേരിൽ cub യൂണിറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ പക്ഷികൾക്ക് വെള്ളം കുടിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി.Clean campus എന്ന പേരിൽ സ്കൂൾ പരിസരവും ഗാർഡനും വൃത്തിയാക്കി.2വർഷത്തെ cub unit ന്റെ പ്രവർത്തന ഫലമായി കുട്ടികൾക്ക് കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യാനുള്ള കഴിവ് ആർജ്ജിച്ചിട്ടുണ്ട്.


സാമൂഹ്യ ശാസ്ത്ര ക്ലബ്
സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട്. 2021 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, തുടർന്ന് സ്കൂൾ തല ഓൺലൈൻ പ്രശ്നോത്തരി, എന്റെ സ്വപ്നങ്ങളിലെ ഇന്ത്യ എന്ന വിഷയത്തിൽ പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും പടിഞ്ഞാറ്റുമുറി ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്താറുണ്ട്.
ബണ്ണീസ്
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നാലാം വിഭാഗമാണ് ബണ്ണീസ്. മൂന്നു വയസുമുതൽ ആറു വയസുവരെ പ്രായമായ നഴ്സറി കുട്ടികൾക്ക് വേണ്ടിയാണു ഈ വിഭാഗം ആരംഭിച്ചത്. I shall try to be a good boy/girl എന്നതാണ് ബണ്ണി നിയമം.കളികൾക്കാണ് ഇതിൽ മുൻഗണന.2023 ലാണ് ബന്നീസ് ആദ്യമായി സസ്പെരി സ്കൂളിൽ ആരംഭിച്ചത്. 24-7-2023 തിങ്കളാഴ്ചയിലാണ് നിർവഹിക്കപ്പെട്ടത്.


ഇംഗ്ലീഷ് ക്ലബ്
നേട്ടങ്ങളുടെ പടവുകൾ ഒരോന്നായി പിന്നിടുന്ന ഫസ്‌ഫരി ഇംഗ്ലീഷ് സ്‌കൂളിന്റെ മികവിന്റെ താളുകളിലെ പ്രധാന കയ്യൊപ്പാവാൻ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ്. അതുകൊണ്ടുതന്നെ ലളിതവത്കരിച്ചുകൊണ്ട് ആംഗലേയ ഭാഷയെ സമീപിക്കാൻ ഫസ്‌ഫരി ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ് മുന്നോട്ടു പോകുന്നത്. അതിനുള്ള അവസരം ഓരോ കുട്ടിക്കും നൽകി വരുന്നു. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ ഇംഗ്ലീഷ് ക്ലബിന് സാധിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു. മങ്കട സബ്ജില്ലാ കലാമേളകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചിട്ടുണ്ട്.
അറബി ക്ലബ്
മങ്കട ഉപജില്ല അറബി കലോത്സവത്തിൽ തുടർച്ചയായി വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു. ജില്ലാ കലോത്സവങ്ങളിലും നമ്മുടെ നേട്ടം മികച്ചതാണ്.സ്കൂൾ തലത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മൽസരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങൾ, ചാർട്ടുകൾ, അറബിക് റേഡിയോ-ടി.വി പരിപാടികൾ, കാർട്ടൂണുകൾ തുടങ്ങിയവ ഐ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവർണ പോസ്റ്ററുകളുടെ പ്രദർശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിർമാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദർശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാർത്ഥികളിൽ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബിന് കീഴിൽ നടത്തുന്നു.
ഹിന്ദി ക്ലബ്
വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു.ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിക്കുന്നു.
ഐടി ക്ലബ്ബ്
വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. സ്കൂളിൽ വിശാലമായ ഐസിടി ലാബ് ഉണ്ട്. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.