"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കോറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കോറോണയെ തുരത്താം (മൂലരൂപം കാണുക)
12:45, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <essay> | |||
അതിവേഗം പടർന്നു പിടിക്കുന്ന കോവിഡിൽനിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് ആലോചിച്ച് നെട്ടോട്ടമോടു | |||
കയാണു ലോകരാജ്യങ്ങൾ. ഈ സാഹചര്യത്തിലാണു കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈന തന്നെ ഇതിനെ അതിജീവിക്കുന്നത്. സുരക്ഷയെക്കരുതി കൊറോണ ബാധിത പ്രദേശങ്ങളിലെല്ലാം സമ്പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണു ചൈന ആദ്യം ചെയ്തത്. വൈറസ് അതിവേഗം വ്യാപിച്ച വുഹാൻ നഗരത്തെ ശക്തമായ നിയന്ത്രണങ്ങൾകൊണ്ട് ഒറ്റപ്പെടുത്തി. വൈറസ് വ്യാപനത്തെ ഒരു പരിധി വരെയെങ്കിലും ചൈന തടഞ്ഞത് ഈ നിയന്ത്രണങ്ങളിലൂടെയാണെന്നാണു വിലയിരുത്തൽ.ജനുവരി മാസം പകുതിയോടെയാണു ചൈനയിൽ കൊറോണ വൈറസ് ബാധ രൂക്ഷമായത്. ഇതോടെ വുഹാൻ ഉൾപ്പെടെ ഹ്യൂബെ പ്രവിശ്യയില | |||
15 നഗരങ്ങളെ ചൈന അടച്ചിട്ടു. പുറം ലോകവുമായി ഈ പ്രദേശങ്ങൾക്കുള്ള ബന്ധങ്ങളെല്ലാം അവസാനിച്ചു. 60 ദശലക്ഷം ജനങ്ങൾ താമസിക്കുന്ന നഗരങ്ങളിലെ റോഡുകൾ അടച്ചു. വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി. മറ്റു ചൈനീസ് നഗരങ്ങളിലെ ജനങ്ങളോടെല്ലാം വീടുകളിൽതന്നെ തുടരാൻ സർക്കാർ ആവശ്യപ്പെട്ടു. ഭക്ഷണം, മരുന്ന് എന്നിവ വാങ്ങുന്നതനു മാത്രമായിരുന്നു ആളുകൾക്കു പുറത്തുപോകാൻ അനുമതി. രാജ്യാന്തര മാധ്യമങ്ങളുടെ കണക്കു പ്രകാരം 760 ദശക്ഷം പേരാണ് ഇക്കാലയളവിൽ വീടുകളിൽ അടച്ചിരുന്നത്. ചൈനീസ് ജനസംഖ്യയുടെ വലിയൊരു ഭാഗം വരുമിത്. | |||
രണ്ടു മാസത്തെ നിയന്ത്രണങ്ങൾക്കുശേഷവും ചൈന കോവിഡ് ബാധയിൽനിന്നു പൂർണമുക്തി നേടിയിട്ടില്ല. അതുകൊണ്ടു ഇപ്പോഴും പുറത്തിറങ്ങാതെ വീടുകളിൽ തുടരുന്നവർ ചൈനയിലുണ്ട്. എന്നാൽ പ്രതിദിനം ആയിരങ്ങൾ എന്ന നിലയിൽനിന്നു രണ്ട് ഡസനോളം എന്ന നിലയിലേക്കു രോഗബാധിതരുടെ എണ്ണം കുറയ്ക്കാൻ ചൈനയ്ക്കു സാധിച്ചു. രോഗബാധ ഉയരുന്നതു തടഞ്ഞതിൽ ലോക ആരോഗ്യ സംഘടനയടക്കം ചൈനയെ അഭിനന്ദിച്ചത് ഈ മികവ് പരിഗണിച്ചാണ്.സർക്കാർ ഇടപെടൽ വരുന്നതിനു മുൻപ് ഒരു രോഗിക്കു സാധാരണയായി രണ്ടിലധികം പേരിലേക്കു രോഗം പടർത്താൻ കഴിയുമായിരുന്നെന്നാണു വിദഗ്ധർ പറയുന്നത്. രോഗം അതിവേഗം പടരുന്നതിനും ഇതു വഴിതുറക്കുമായിരുന്നു. വൈറസ് വ്യാപനത്തിന്റെ തുടക്കസമയത്തെ നില വച്ചാണെങ്കിൽ സാർസ്– സിഒവി 2 വൈറസ് ജനസംഖ്യയുടെ 40 ശതമാനത്തെയും ബാധിക്കുമായിരുന്നു. 500 ദശലക്ഷത്തോളം വരുമിത്. ചൈനീസ് അധികൃതരുടെ നിയന്ത്രണം തുടങ്ങിയ സമയത്ത്, അതായത് | |||
ജനുവരി 16 മുതൽ 30 വരെയുള്ള ഏഴു ദിവസത്തിൽ രോഗം ഒരാളിൽനിന്നു പടരുന്നത് 1.05 പേരിലേക്ക് എന്ന | |||
നിലയിലേക്കു ചുരുങ്ങിയതായി ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപിക്കൽ മെഡിസിനിലെ ആഡം കുചാർസ്കി വ്യക്തമാക്കി. | |||
ജനുവരി 25നാണു ചൈനയിൽ പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലെത്തിയത്. വുഹാൻ നഗരംഅടച്ചിട്ടു രണ്ടു ദിവസം മാത്രം കഴിഞ്ഞപ്പോഴായിരുന്നു ഇത്. മാർച്ച് 16 ലെ കണക്കുകൾ പ്രകാരം ഏകദേശം 81,000കേസുകളാണു ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ പല കേസുകളും റിപ്പോർട്ട് ചെയ്തതെന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയതായും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ചികിത്സ തേടാത്തതും പരിശോധനകൾ നടത്താത്തതുമാണ് ഇതിനു കാരണം. എങ്കിലും ചൈനയുടെ ആസൂത്രണങ്ങളെല്ലാം കൃത്യമായി | |||
പ്രാവർത്തികമായെന്നാണു വിദഗ്ധാഭിപ്രായം. | |||
വൈകി തുടങ്ങിയ നീക്കമെന്നതാണു ചൈനയുടെ നടപടികളുടെ പോരായ്മയായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ വൈറസ് ബാധയുടെ ആദ്യ ദിനങ്ങളിൽ വുഹാൻ അധികൃതർ മന്ദഗതിയിലാണ് ഇതിനോടു പ്രതികരിച്ചിരുന്നത്. അജ്ഞാതമായ രോഗത്തെക്കുറിച്ചുള്ള വിവരം കൈമാറുന്നതു വൈകിയതോടെ നടപടിയും നീണ്ടതായി മിഷിഗൻ യൂണിവേഴ്സിറ്റിയിലെ പൊതുജനാരോഗ്യ ഗവേഷകൻ ഹോവാർഡ് മാർക്കൽ വ്യക്തമാക്കി. ഇതു ലോകത്താകെ കൊറോണ വ്യാപിക്കുന്നതിനു കാരണമായതായും അദ്ദേഹം പറഞ്ഞു. | |||
ഒരാഴ്ച നേരത്തേയെങ്കിലും ചൈന നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നെങ്കിൽ ചൈനയിലെ കേസുകൾ 67 ശതമാനമാക്കി തടഞ്ഞുനിർത്താൻ സാധിക്കുമായിരുന്നു. മൂന്ന് ആഴ്ച മുൻപ് പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നെങ്കിൽ ഇത് ഇപ്പോഴുള്ളതിന്റെ അഞ്ച് ശതമാനം മാത്രമാകുമായിരുന്നു. ചൈനയിലെ 296 നഗരങ്ങളിലെ കണക്കെടുത്താൽ പൊതുഗതാഗതം, വിനോദം, ജനങ്ങൾ സംഘടിക്കുന്ന മറ്റിടങ്ങൾ എന്നിങ്ങനെയെല്ലാത്തിനും നിരോധനമേർപ്പെടുത്തിയ നഗരങ്ങളിൽ മറ്റുള്ളവയെ അപേക്ഷിച്ച് 37 ശതമാനം കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. | |||
ഹ്യൂബെ പ്രവിശ്യയിൽനിന്നുള്ള വിമാന, ട്രെയിൻ, വാഹന ഗതാഗതങ്ങളെല്ലാം നിർത്തിവച്ചതോടെ വൈറസിന്റെ വ്യാപനം മന്ദഗതിയിലായി. ചൈനയിലെ മറ്റു നഗരങ്ങളിലേക്കു വൈറസ് എത്തുന്നതിനെ നാലു ദിവസത്തോളം ഇങ്ങനെ തടഞ്ഞു നിർത്താൻ സാധിച്ചു. യാത്രാ നിയന്ത്രണങ്ങൾ അഞ്ചിൽ നാലു കേസുകളെയും ചൈനയുടെ പുറത്ത് എത്തുന്നതിന് ന്നതിന് മൂന്ന് ആഴ്ചയോളം വൈകിപ്പിച്ചു. എന്നാൽ ചൈനയിലെ മറ്റു നഗരങ്ങളിൽനിന്നുള്ള യാത്രക്കാരിലൂടെയാണ് രോഗം രാജ്യാന്തര തലത്തിൽ വ്യാപകമായത്. ചൈനയെ മാതൃകയാക്കി യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെല്ലാം യാത്രാ നിയന്ത്രണങ്ങൾ നിലവിൽവന്നു. | |||
ചൈനയിൽ പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ നീക്കിയാൽ വീണ്ടും വൈറസ് വ്യാപിച്ചേക്കുമെന്ന ആശങ്ക ബാക്കിയാണ്. എന്തുതരം ഫലമാണ് ചൈനയിൽ ചൈനയിൽ വൈറസുണ്ടാക്കുകയെന്ന് അറിയാൻ ജനജീവിതം സാധാരണ രീതിയിലായി എട്ട് ആഴ്ചയെങ്കിലും കാത്തിരിക്കണം. | |||
</essay> </center> |