Jump to content
സഹായം

"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലോക് ഡൗൺ കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= ലോക് ഡൗൺ കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലോക് ഡൗൺ കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
          കൊറോണ എന്ന മഹാമാരിയെ തുരത്താൻ ലോകം ഒറ്റക്കെട്ടായി നിന്ന് പോരാടുന്നു. ആളുകളുടെ സുരക്ഷയ്ക്കും അവരെ സംരക്ഷിക്കുന്നതിനുമായി ക്വാറന്റൈനും, ലോക് ഡൗണും നടത്തി വരുന്നു. ഇത് പുതിയതും വേറിട്ടതുമായ അനുഭവമാണ്. ഇത് വരെ ഇങ്ങനെയൊന്ന് ശീലിച്ചിട്ടില്ല. ഒരു ദിവസം പോലും പുറത്തിറങ്ങാതെ വീടിനുള്ളിൽ. ഒരു വേറിട്ട അനുഭവം. മനസ്സിനു മടുപ്പു തോന്നിയേക്കാം എന്നാൽ അത് നമ്മുടെ എല്ലാവരുടേയും നന്മയ്ക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ആ മടുപ്പിനൊരു ആശ്വാസം തോന്നും. ഈ അവധികാലം ഇങ്ങനെ ആകുമെന്ന് ഒരിക്കലും കരുതിയില്ല. എന്നാൽ ഈ അനുഭവം നമ്മുടെ വീടും വീട്ടുകാരുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുന്നു. പുറത്തുള്ളവരുമായുള്ള സമ്പർക്കങ്ങൾ ഒഴിവാക്കുകയും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുകയാണെങ്കിൽ നമ്മൾ തീർത്തും സുരക്ഷിതർ. വേണ്ടത്ര ചികിത്സയും കിട്ടുന്നു.
          ഇത്രയും പോലും പരിരക്ഷയും സംരക്ഷണവും കിട്ടാത്ത എത്രയോ ആളുകൾ കേരളത്തിന് പുറത്തുണ്ട്. എത്രയോ പേർ വേണ്ടത്ര ചികിത്സ ഇല്ലാതെ ബുദ്ധിമുട്ടുന്നു. അതുവച്ച് നോക്കുമ്പോൾ നമ്മൾ എത്രവല്ല്യ ഭാഗ്യവാന്മാരാണ്. ഞങ്ങൾക്ക് ഒഴിവുകാലമായിട്ടു കൂടി എന്റെ പപ്പയ്ക്ക് നാട്ടിലെത്താൻ കഴിയുന്നില്ല. ഒറ്റയ്ക്ക് ഒരു മുറിയ്ക്കുളളിൽ എങ്ങോട്ടും യാത്രചെയ്യാൻ കഴിയാത്ത ഒരവസ്ഥ, ഒന്നാലോചിച്ച് നോക്കൂ. എന്ത് കഷ്ടമാണല്ലേ. ഞങ്ങളതിൽ അതീവ ദു:ഖിതരാണ്. ഈ പ്രയാസങ്ങൾ എന്ന് വരെ തുടരുമെന്ന് അറിയില്ല.
            ഇങ്ങനെയൊക്കെയാണെങ്കിലും ഒന്ന് ചിന്തിച്ചു നോക്കൂ, നമുക്ക് ചെയ്യാനും ചെയ്ത് തീർക്കാനുമായി എന്തെല്ലാം കാര്യങ്ങളുണ്ട്. അതിനെല്ലാം സമയവുമുണ്ട്. ചിത്രങ്ങൾ വരയ്ക്കാം, പാട്ടു പാടാം, നൃത്തം ചെയ്യാം, സ്വന്തം രീതിയിൽ കഥകളും കവിതകളും രചിക്കാം, വീട്ടുജോലിയിലും മറ്റും അമ്മയെ സഹായിച്ച് അമ്മയുടെ ജോലി കുറേക്കൂടി എളുപ്പമാക്കാം, വീട്ടിലെ അടുക്കളത്തോട്ടത്തിലും പൂന്തോട്ടങ്ങളിലും തൈകൾ നടാം, വെള്ളം നനയ്ക്കാം, അങ്ങനെയെന്തെല്ലാം. ഞാനും ഈ ലോക്ഡൗൺ ദിനങ്ങളിൽ ഇതൊക്കെത്തന്നെയാണ് ചെയ്ത് വരുന്നത്. കുറെ ചിത്രങ്ങൾ വരച്ചു, കരകൗശലവിദ്യകളിൽ ഏർപ്പെട്ടു, ഒരു ചെറിയ കവിതയും പിരിസ്ഥിതിയെക്കുറിച്ച് ഒര കുറിപ്പും എഴുതി, പിന്നെ വീട്ടുകാരുമായി കുറേസമയം ചിലവഴിക്കുന്നു. ഞാൻ വരച്ച ചിത്രങ്ങളൊക്കെ സ്കൂൾ ഗ്രൂപ്പുകളിലും മറ്റും അയച്ചുകൊടുത്തു. ഫോണിൽ സുഹൃത്ത്ക്കളുമായി ബന്ധപ്പെട്ടു. പാഠപുസ്തകങ്ങൾ ഒൺലൈനായി വായിക്കുന്നുണ്ട്, ചെടികൾ നനയ്ക്കുകയും അടുക്കള തോട്ടത്തിൽ തൈകൾ നടുകയും ചെയ്യുന്നു. സ്കൂളിൽ പരിസ്ഥിതി ദിനത്തിന് നടുന്നതിനായി വൃക്ഷത്തൈകൾ ഒരുക്കുന്നു. അങ്ങനെ മടുപ്പേറിയ ഈ ലോക് ഡൗൺ ദിനങ്ങളെ ക്രിയാത്മകമാക്കി മാറ്റാം.
                            മാതൃഭൂമി ദിനപത്രത്തിലെ ഡോ.പി.ഹരികൃഷ്ണന്റെ 'കൊറോണ നൽകുന്ന പാഠം' എന്ന പ്രതികരണക്കുറിപ്പിനെ വിലയിരുത്തിക്കൊണ്ട് പറയട്ടെ. ലോക്ഡൗണിന്റെ അനുഭവപാഠങ്ങൾ നാളേക്കുള്ള ദിശാസൂചിയാണ്. ഏത് പദ്ധതിയും വികസനവും ലക്ഷ്യമാക്കേണ്ടത് ജീവിതോപാധിയെ മാത്രമാകരുതെന്നും മറിച്ച് ജീവിതത്തെയാകണം എന്ന സന്ദേശത്തെയാണ് അത് പ്രദാനം ചെയ്യുന്നത്. അന്തർദേശീയ കേരളീയനും ഭാരതീയനും വിദേശത്ത് എന്തും അനുസരിക്കും. നാട്ടിൽ റോഡിൽ തുപ്പും. കാണുന്നെടുത്തെല്ലാം മാലിന്യം വലിച്ചെറിയും. ഇതിനൊരു അർദ്ധവിരാമം  ലോക്ഡൗൺ സമ്മാനിച്ചു. ഇതിനെല്ലാം പരിഹാരമു ണ്ടാകട്ടെ എന്ന ശുഭപ്രതീക്ഷയോടെ നിർത്തുന്നു.
{{BoxBottom1
| പേര്= സൂര്യ. എസ്
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  വി എസ് എസ് എച്  എസ് കൊയ്പ്പള്ളികാരാണ്മ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36055
| ഉപജില്ല=  മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/866364" എന്ന താളിൽനിന്ന് ശേഖരിച്ചത്