|
|
വരി 1: |
വരി 1: |
| ശീലമാക്കാം ശുചിത്വം....
| |
| അകറ്റാം കൊറോണയെ .......
| |
|
| |
|
|
| |
| ശ്വാസകോശത്തെ ബാധിക്കുന്ന ,കിരീടം, എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ ,കൊറോണ, [കൊറോണ വൈറസ് ഡിസീസ് _ 2019- ചുരുക്കം കോവിഡ് -19] രോഗം ലോകത്തെ മൊത്തം പടർന്നു പിടിക്കുകയാണ്.കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് മൂന്നു മാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു.കോവിഡ്-
| |
| 19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ് .ഇറ്റലിയിലും ഇറാനിലുമൊക്കെ മരണ സംഖ്യ ഉയരുകയാണ്.ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട് .മനുഷ്യർ ,മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത് .ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിൻ്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ് . ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് . ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരി ക്കുന്നത് ഇവയിൽ നിന്നും അൽപ്പം വ്യത്യസ്തമായ ജനിതകമാറ്റം സംഭവിച്ച നോവൽ കൊറോണ എന്ന വൈറസാണ്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ . ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല. എന്നാൽ പ്രതിരോധ വ്യവസ്ഥ ദുർബലമായരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും വൈറസ് പിടിമുറുക്കും .ഇതു വഴി മരണം വരെ സംഭവിക്കാം.കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതു കൊണ്ടു തന്നെ ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു .
| |
| എന്നിരുന്നാലും ഇനി നാം ആലോചിക്കേണ്ടത് എങ്ങനെ ഈ വ്യാധിയെ പിടിച്ചു നിർത്താനാവും എന്നതാണ് . അതെ, വ്യക്തി ശുചിത്വം. അതു ജീവിതത്തിൻ്റെ ഭാഗമാക്കി വേണം ഇനി നാം മുന്നോട്ട് പോകാൻ. ശരീര സ്രവങ്ങളിൽ നിന്നും പകരുന്ന രോഗമായ- തുകൊണ്ട് തന്നെ, തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മൂടുക, കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടുന്ന ശീലം ഒഴിവാക്കണം ,.പനി, ജലദോഷം ഇവ ഉള്ളവരോട് അടുത്തിടപഴകാതിരിക്കുക,പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്, പുറത്തിറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പുന്ന സ്വഭാവം ഒഴിവാക്കുക,പൊതു ശുചി മുറികൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക ,അത്യാവശ്യങ്ങൾക്കല്ലാതെ പൊതു സ്ഥലങ്ങളിൽ പോകാതിരിക്കുക ,വലിയ തിരക്കുള്ള ചടങ്ങുകൾ ഒഴിവാക്കുക ,കൂട്ടം കൂടാനുള്ള സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക .തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മാറണം .പ്രായമായവരും പ്രതിരോധ ശേഷി കുറഞ്ഞവരും ആൾക്കൂട്ടങ്ങൾ പൂർണമായി ഒഴിവാക്കണം.
| |
| ലോക് ഡൗൺ കഴിഞ്ഞാലും കോവിഡ് ബാധയുള്ള സ്ഥലങ്ങളിലേക്കു പോകുന്നു എന്ന ബോധ്യത്തോടെ, കൃത്യമായ മുൻകരുതലുകളെടുത്തു വേണം പുറത്തിറങ്ങാൻ . അകലം പാലിക്കൽ, കൈകഴുകൽ, സാനിറ്റൈസറിൻ്റെ ഉപയോഗം എന്നിവ ജീവത ശൈലിയാക്കണം. ഇവ ശീലമാക്കിയ രാജ്യങ്ങളിൽ കൊറോണ വ്യാപനം കുറവാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ചെക്കോസ്ലോവാക്യ പോലുള്ള രാജ്യങ്ങൾ ഉദാഹരണം.
| |
| ഹാർഡ് ബോർഡ് ,പ്ലാസ്റ്റിക് തുടങ്ങിയ പ്രതലങ്ങളിൽ ദിവസങ്ങളോളവും സാധാരണ പ്രതലങ്ങളിൽ മണിക്കൂറുകളോളവും ഈ വൈറസിന് ആയുസുണ്ട്. ഷൂസിനിടയിൽ പോലും ഇവ മണിക്കൂറുകളോളം കഴിയും. അതു കൊണ്ട് വ്യക്തി ശുചിത്വമാണ് വൈറസിനെതിരെ യുള്ള ഏറ്റവും വലിയ പ്രതിരോധം.ലോക് ഡൗണിനു ശേഷമുള്ള പ്രാഥമിക ഘട്ടത്തിലാണ് അധിക ശ്രദ്ധ വേണ്ടത് .യാത്രാവിലക്കു നീങ്ങിയാൽ രോഗബാധ വളരെയധികമുള്ള രാജ്യങ്ങളിൽ നിന്നു ധാരാളം പേർ നമ്മുടെ സമൂഹത്തിലേക്ക് എത്തിച്ചേരും. ഈ സമയം നിയന്ത്രണങ്ങൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കിലും നാം വ്യക്തിപരമായ നിയന്ത്രണങ്ങൾ പാലിക്കണം. ബോധ പൂർവ്വം ശാരീരിക അകലം പാലിക്കണം. ഇപ്പോൾ നിയന്ത്രണത്തിൽ കൊണ്ടു വരുന്ന മഹാമാരി വീണ്ടും പടർന്നു പിടിക്കാൻ അനുവദിക്കരുത് .നിയന്ത്രണം എടുത്തു മാറ്റുമ്പോൾ രോഗം രണ്ടാമതു ബാധിക്കാനുള്ള സാധ്യത ശക്തമാണ്. വ്യക്തികൾ മാത്രമല്ല സ്വകാര്യ സർക്കാർ സ്ഥാപനങ്ങളും അവശ്യ സർവീസുകളുമെല്ലാം ശുചിത്വ ശീലങ്ങൾ വിട്ടു വീഴ്ചയല്ലാതെ നടപ്പാക്കണം. ലോക് ഡൗൺ കഴിഞ്ഞാലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കൈ കഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഉണ്ടായിരിക്കണം .അകലം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കപ്പെടണം .
| |
| ഏറ്റവുമധികം രോഗാണുബാധ ഉണ്ടായ സ്ഥലങ്ങളിലൊന്നു വിമാനമാണ്. അടച്ചിട്ട ഒരു സ്ഥലത്തെ വായു എല്ലാവരും ശ്വസിക്കുന്നത് രോഗ സംക്രമണം കൂടാൻ കാരണമാകും. അതു കൊണ്ട് സ്വകാര്യ സർക്കാർ സ്ഥാപനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ വായു സഞ്ചാരം ഉറപ്പാക്കണം. എ സി ഓഫ് ചെയ്ത് ജനാലകളും വാതിലുകളും തുറന്നിടണം.ലോക് ഡൗണിനു ശേഷം വളരെ തിരക്കുണ്ടാകാനിടയുള്ള സ്ഥലം ആശുപത്രികളാണ്. ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരുടെ എണ്ണം കുറയ്ക്കണം .കൊറോണ വൈറസ് കേരളത്തെയും ഭീതിയിലാഴ്ത്തിയിരിക്കുന്നു. രോഗം പകരാതിരിക്കാൻ ശുചിത്വം പാലിക്കുക എന്നതാണ് മികച്ച മാർഗം. സാമൂഹിക മര്യാദകൾ പാലിച്ചു കൊണ്ട് രോഗം നിയന്ത്രിക്കാം. വ്യക്തി ശുചിത്വം ,സാമൂഹ്യ ശുചിത്വം, പൊതു ശുചിത്വം ,പരിസര ശുചിത്വം എന്നിങ്ങനെ ശുചിത്വം പല വിധം .എന്നാൽ ഇവയെല്ലാം ചേർന്ന് ഒരു വ്യക്തിയും അവൻ ജീവിക്കുന്ന ചുറ്റുപാടും മാലിന്യവിമുക്തമായ അന്തരീക്ഷമാണ് ശുചിത്വം .കൂടാതെ വ്യായാമവും വിശ്രമവും കൂടി വളരെ അത്യാവശ്യമാണ്.അങ്ങനെ സമ്പൂർണ ശുചിത്വത്തിലൂടെ നമുക്ക് രോഗങ്ങൾക്ക് അറുതി വരുത്താം.
| |
|
| |
| " ശുചിത്വം സംസ്ക്കാരമാക്കി ആരോഗ്യം ഭദ്രമാക്കാം"
| |
| Stay Home Stay Safe,
| |
| Break the chain
| |
|
| |
| Avani p subi
| |
| 7 A
| |
| Naduvil Higher Secondary school.
| |