Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/ഭാവിതലമുറയ്ക്കായ്... (ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണം
| തലക്കെട്ട്=  ഭാവിതലമുറയ്ക്കായ്...
| color=  3
| color=  3

എല്ലാ  ജീവജാലങ്ങളും അതിജീവനത്തിനു വേണ്ടി പരിസ്ഥിതിയെ ആശ്രയിക്കുന്നു. അതു കൊണ്ടു തന്നെ  പരിസ്ഥിതി സംരക്ഷണം വളരെ ഗൗരവമേറിയ ഒന്നാണ് .മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി    മനുഷ്യൻ്റെ നിലനിൽപ്പ് പരിസ്ഥിതിയ്ക്ക് ഒരു ഭാരമായി ഭവിക്കുന്നു.

മനുഷ്യന് ചുറ്റും കാണുന്ന ജൈവം വൈവിധ്യമാണ് പരിസ്ഥിതി എന്ന് പറയുന്നത് .നമ്മുടെ അന്തരീക്ഷം ഇന്ന് എല്ലാ തരത്തിലും മലിനമായികൊണ്ടിരിക്കുകയാണ്. പ്രകൃതിയിൽനിന്ന് നമ്മൾ എത്രത്തോളം അകന്നുവോ അതിനനുസരിച്ച് രോഗങ്ങളും കൂടികൊണ്ടിരിക്കുകയാണ്. പ്രകൃതിയുമായി എല്ലാ ജീവജാലങ്ങളും ഒത്തൊരുമിച്ചാണ് ജീവിക്കുന്നത്. മനുഷ്യൻ ഒരു വ്ശേഷബുദ്ധിയുള്ള ജീവിയാണ് മനുഷ്യന് ജീവിക്കണമെങ്കിൽ പ്രകൃതിയുടെ സന്തുലിനാവസ്ഥ അത്യാവശ്യമാണ്.

മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ച് അതിനെ ചൂഷണം ചെയ്ത് ജീവിക്കുന്നു. പക്ഷേ തിരിച്ചൊന്നും നൽകുന്നില്ല. കഴിഞ്ഞ രണ്ട് നൂറ്റാണ്ട്‌ കാലത്തിനിടയ്ക്ക് മനുഷ്യൻ പല  മേഖലകളിലും വലിയ പുരോഗതി നേടിയിട്ടുണ്ട്.  മനുഷ്യന്റെ ചൂഷണം പ്രകൃതിയെ പരിഹരിക്കാനാവാത്ത രീതിയിൽ നശിപ്പിച്ചിരിക്കുന്നു.

പ്രകൃതി മനുഷ്യന്റെ അമൂല്യ സമ്പത്താണ് .മറ്റു സമ്പത്തുകൾ  അതിനു മുമ്പിൽ നിഷ്പ്രഭമാകുന്നു. എന്നാൽ മനുഷ്യൻ ഈ വസ്തുത മറക്കുകയും തങ്ങളുടെ ഭവനം താൽക്കാലികമായ നിസാര നേട്ടങ്ങൾക്കു വേണ്ടി തകർക്കുന്നു. ആഗോള മലിനീകരണത്തിൻ്റെ  ഫലമായുണ്ടാകുന്ന ആഗോള താപനം, അപൂർവ്വ ജീവജാലങ്ങളുടെ വംശനാശം എന്നിങ്ങനെയുള്ള ഭവിഷത്തുക്കൾ നമ്മുടെ ഭൂമി ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് .

പ്ലാസ്റ്റിക്കിന് പ്രകൃതിയുടെ ജൈവഘടനയെ വളരെയധികം മലിനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ മണ്ണിനെ മലിനപ്പെടുത്തുന്നു. എന്റോസൾഫാൻ പോലുള്ള കീടനാശിനികൾ വെള്ളത്തെയും മലിനപ്പെടുത്തുന്നു. ആധുനിക മനുഷ്യർ പ്രകൃതിയെ വരുതിയിലാക്കി ജീവിക്കുമ്പോൾ പ്രകൃതിയിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നു ഭൂമികുലുക്കം, മലയിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ സംഭവിക്കുന്നു. അപ്പാർട്മെന്റുകൾ കെട്ടിപ്പൊക്കി പ്രകൃതിയ്ക്ക് വിരുദ്ധമാകുമ്പോൾ, വനം വെട്ടിമാറ്റുമ്പോൾ പ്രകൃതിയിൽ പലമാറ്റങ്ങൾ സംഭവിക്കുുന്നു. മലയിടിച്ചിൽ, സുനാമി, പ്രളയം മുതലായവ മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്നു. പ്രകൃതിയ്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യൻ ഓരോ ദിവസം കൂടുംതോറും പരിസ്ഥിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഋതുക്കൾ ഉണ്ടാകുന്നത് പ്രകൃതി ഉള്ളതുകൊണ്ടാണ്. വനസംരക്ഷണത്തിലൂടെ മാത്രമേ നമുക്ക് വനം സംരക്ഷിക്കാൻ കഴിയുകയുള്ളൂ. മനുഷ്യൻ കൃഷി കുറച്ച് വിളവ് കൂട്ടാൻ വേണ്ടി കീടനാശിനികളും രാസവളങ്ങളും തളിക്കുന്നു. ഇത് തളിക്കുമ്പോൾ മണ്ണിന്റെയും ജലത്തിന്റെയും ഘടനയ്ക്ക് മാറ്റം സംഭവിക്കുന്നു. ധനം സമ്പാദിക്കാനായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തേയാണ് തകർക്കുന്നത് എന്ന് ഓർമ്മവേണം. നമ്മുടെ അമ്മയെ പോലെ പ്രകൃതിയെ സ്നേഹിച്ച് സംരക്ഷിച്ച് നിലനിർത്തിയാൽ മാത്രമേ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ.

വ്യവസായ സ്ഥാപനങ്ങൾ വായുവിലേക്ക് വിഷവാതകങ്ങൾ തള്ളി വിടുന്നു. ഇതിനു പുറമെ വാഹനങ്ങളിൽ നിന്നുള്ള പുകയും വായുവിനെ മലിനമാക്കുന്നു. വായു പോലെ തന്നെ ജലവും മനുഷ്യന്റെ ആരോഗ്യകരമായ അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വിഷം കലർന്നതും അമ്ലാംശം ഉള്ളതുമായ വസ്തുക്കൾ ശുദ്ധജലത്തെ മലീമസമാക്കുന്നു.

ഇപ്പോഴും പരിസ്ഥിതിയുടെ സ്വഭാവത്തെക്കുറിച്ച് മനുഷ്യന് ശരിയായ അറിവില്ല. പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെ കുറിച്ച് അവ നിന്നും വലിയ ധാരണയില്ല. മനുഷ്യപുരോഗതിയെ തടസപ്പെടുത്തുന്ന രീതിയിൽ പ്രകൃതിസംരക്ഷണം ആവശ്യമില്ല എന്നാണ് ചിലർ വാദിക്കുന്നത്. വൻതോതിലുള്ള ചൂഷണം പരിസ്ഥിതിക്ക് ഹാനികരമാണെന്ന് ചിന്തിക്കുന്നത് യുക്തിസഹമാണ്. മനുഷ്യൻ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഈ സുന്ദര ഗ്രഹത്തെ ഒരു മരുപ്രദേശമാക്കി മാറ്റും. വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും അത്. അതുകൊണ്ട് ഇന്നുള്ള ഈ ചിന്താശൂന്യമായ പരിസ്ഥിതി മലിനീകരണം ഉടനെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

{{BoxBottom1
{{BoxBottom1
| പേര്= രുദ്ര രമേഷ് ആ‍ർ
| പേര്= സിദ്ധാർത്ഥ് എസ് കെ
| ക്ലാസ്സ്=  7 ബി
| ക്ലാസ്സ്=  7
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
1,187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/817158" എന്ന താളിൽനിന്ന് ശേഖരിച്ചത്