Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് പേട്ട/അക്ഷരവൃക്ഷം/ഒരു പത്താംക്ലാസ്സുകാരിയുടെ ഡയറിക്കുറിപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒരു പത്താംക്ലാസ്സുകാരിയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=        5
| color=        5
}}
}}
          പത്താംക്ലാസ്  പരീക്ഷകളിൽ ഞാൻ വ്യാപൃതയായിരിക്കുന്ന സമയമായിരുന്നു അത് .കൊറോണ, കോവിഡ് 19 എന്നീ വാക്കുകൾ ഞാൻ കേൾക്കുന്നുണ്ടെങ്കിലും ഒരു സിനിമാക്കഥപോലെയാണ്  ഞാനതുൾക്കൊണ്ടത്. കണക്ക് പരീക്ഷയ്ക്കുവേണ്ടി 3 ദിവസം അവധി കിട്ടി .പരീക്ഷയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ആ വാർത്ത എന്നെ തേടിയെത്തിയത് .നടക്കാനിരിക്കുന്ന  3 പരീക്ഷകൾ മാറ്റിവച്ചു എന്ന വാർത്ത .ഒപ്പം രണ്ടാഴ്ച അടച്ചിരിക്കണമെന്നും .അപ്പോഴുണ്ടായ മാനസികാവസ്ഥ എന്തെന്ന് എനിക്കിന്നും ചിന്തിക്കാനാകുന്നില്ല .3 പരീക്ഷകൾ കൂടി കഴിഞ്ഞിരുന്നെങ്കിലെന്നു തന്നെയാവും എല്ലാ കുട്ടികളും ആഗ്രഹിച്ചിട്ടുണ്ടാവുക .പിന്നീട് പഠനത്തിന്റെ തോത് ക്രമേണ കുറച്ചു .ഒരുദിവസം ഒരുവിഷയം അതും വളരെ കുറച്ച് സമയം .അങ്ങനെ ആറിയകഞ്ഞി പഴങ്കഞ്ഞിയായിമാറി .
        ഇതിനിടയിലാണ് ഞാൻ കൊറോണയെക്കുറിച്ചു ശ്രദ്ധിക്കാൻ തുടങ്ങിയത്. അതൊരു സിനിമാക്കഥപോലെ നിസ്സാരമല്ലെന്നു എനിക്ക് മനസ്സിലായി പത്രത്തിലൂടെയും ,ടിവി യിലൂടെയും ലോകത്തെ ബാധിച്ചിരിക്കുന്ന ഒരു വിപത്താണ്  കൊറോണ എന്ന് ഞാൻ മനസ്സിലാക്കി  .ആരോഗ്യപ്രവർത്തകരുടെയും  പോലീസ്‌കാരുടെയും ,മാധ്യമപ്രവർത്തകരുടെയും മറ്റ് അവശ്യസർവീസുകളുടെയും പെടാപ്പാട് ഞാൻ കണ്ടു. .ആകെയുള്ള പോംവഴി ഈ അടച്ചിരുപ്പു തന്നെയാണ് എന്ന് ഞാൻ മനസ്സിലാക്കി .ഒരു നാടിനെയും ഒരു രാജ്യത്തെയും രക്ഷിക്കാൻ ജനങ്ങൾ സുഖമായി വീട്ടിലിരിക്കുക അതെനിക്ക് വളരെ വിചിത്രമായി തോന്നി .അതാണ് സർക്കാരും രാജ്യവും ആവശ്യപ്പെടുന്നത് .അതിനുവേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തുതരുമ്പോൾ ജനങ്ങൾ അത് അനുസരിച്ചില്ലെങ്കിൽ പിന്നെന്ത് രാജ്യസ്നേഹം. ആരൊക്കെ ശ്രമിച്ചാലും ഒരു രാജ്യത്തെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കണമെങ്കിൽ ആ രാജ്യത്തെ ജനങ്ങൾ തന്നെ മനസ്സ് വയ്ക്കണം .
        ഈ കൊറോണക്കാലം നമ്മെ ഒത്തിരി കാര്യങ്ങൾ പഠിപ്പിച്ചു .എത്ര പണക്കാരനായാലും ആ  പണത്തിന് ഒരു വിലയുമില്ലെന്നു നാം പഠിച്ചു .ആരാധനാലയങ്ങളിൽ പോകാതിരുന്നാലും ദൈവം നമ്മുടെകൂടെയുണ്ടെന്ന് നാം മനസ്സിലാക്കി .കേറിക്കിടക്കാനൊരിടവും മൂന്നുനേരം കഴിക്കാൻ ആഹാരവും ഉള്ളവനാണ് ലോകത്തിലേക്ക് ഏറ്റവും സന്തുഷ്ടൻ എന്ന് നാം മനസ്സിലാക്കി . അങ്ങനെയൊരുപാട്.... ഇനിയും ഇതൊന്നും മനസ്സിലാക്കാത്ത മനുഷ്യർ ഒരു കാലത്തും നന്നാവില്ല.നമ്മുടെ കേരളം അതിജീവനത്തിന്റെ പാതയിലാണ് .ഇനിയും നമുക്ക് ഈ അടച്ചിരിക്കൽ തുടരേണ്ടതുണ്ട് .നമ്മുടെ കേരളവും നമ്മുടെ ഇന്ത്യയും ഒപ്പം നമ്മുടെ ലോകവും എത്രയും വേഗം തിരിച്ചുവരട്ടെ ......
            അതിനുവേണ്ടി പ്രവർത്തിക്കുന്നവർക്ക് ഒരായിരം നന്മകൾ നേർന്നുകൊണ്ട് ,അധികം താമസമില്ലാതെ മുടങ്ങിയ പരീക്ഷകൾ ഏഴുതാമെന്ന 
  ശുഭപ്രതീക്ഷയോടെ ഒരു പത്താംക്ലാസ്സുകാരി ......................
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/726280" എന്ന താളിൽനിന്ന് ശേഖരിച്ചത്