Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(kavitha)
No edit summary
വരി 25: വരി 25:
}}
}}
</font>
</font>
<font color=green>
*[[{{PAGENAME}}/ഭക്ഷണത്തിന്റെ രുചി ]]
{{BoxTop1
| തലക്കെട്ട്=ഭക്ഷണത്തിന്റെ രുചി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
പണ്ടുപണ്ട് ഒരു നാട്ടിൽ അബ്ദുല്ല എന്ന ഒരു പലചരക്കു കച്ചവടക്കാരനുണ്ടായിരുന്നു. ഭാര്യ സുഹ്റയും ബിലാൽ എന്നും റഹീം എന്നും പേരുകളുള്ള രണ്ടു മക്കളും. അതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം . അവധിക്കാലത്ത് പള്ളിക്കൂടം അടച്ചപ്പോൾ ഒരു ദിവസം അബ്ദുല്ല ബിലാലിനോടും റഹീമിനോടുമായി പറഞ്ഞു: "മക്കളേ ഇനി കുറച്ചു നാളത്തേക്ക് പഠനമൊന്നുമില്ലല്ലോ ... ഇന്ന് പീടികയിലെ ജോലിക്കാരിലൊരാൾ സുഖമില്ലാതെ അവധിയെടുത്തിരുന്നു . അയാളുടെ ജോലി നിങ്ങൾ രണ്ടുപേരും കൂടി ചെയ്താൽ ഉപ്പാക്ക് വലിയ സഹായമാകും . നിങ്ങൾക്ക് ജോലി പഠിക്കുകയും ചെയ്യാം. എന്താ?. അതു കേട്ടപ്പോൾ മൂത്തവനായ ബിലാലിന്റെ കണ്ണുകൾ സന്തോഷത്തോടെ തിളങ്ങി. ഉപ്പയുടെ കടയിൽ പോവുക, അവിടെ എന്തെങ്കിലും ജോലിചെയ്യുക എന്നതൊക്കെ അവന് വലിയ സന്തോഷം നൽകുന്ന കാര്യങ്ങളാണ്. അവനപ്പോൾ തന്നെ ഉപ്പയുടെ കടയിലേക്ക പോകാൻ തയ്യാറായി . എന്നാൽ റഹീമാകട്ടെ ചിന്തിച്ചത് ഇപ്രകാരമാണ്: "ഹും ഉപ്പയുടെ കടയിൽ പോയിരുന്നാൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പറ്റില്ല. ഉപ്പയെ അനുസരിക്കാതെ വയ്യല്ലോ." പിതാവിന്റെയോ ബിലാലിന്റെയോ കൂടെ മടിച്ചുമടിച്ചാണ് റഹീം കടയിലേക്കു പോകാനൊരുങ്ങുന്നത്. മൂന്ന് പേരും ജോലിക്കു പോകുമ്പോൾ സുഹ്റ തന്റെ രണ്ടു മക്കളേയും വിളിച്ചുവരുത്തി. എന്നിട്ട് ഒരു ഭക്ഷണപൊതി അവരെ ഏൽപ്പിച്ചുകൊണ്ടു പറഞ്ഞു: "മക്കളേ ... ഇത് ഞാൻ നിങ്ങൾക്ക് പ്രത്യേകമായി ഉണ്ടാക്കിയതാണ്. മറന്നു പോകാതെ കഴിക്കണേ... അന്ന് കടതുറന്നത് ബിലാലാണ് വളരെ ഉഝാഹത്തോടയാണ് അവൻ കാര്യങ്ങളെല്ലാം ചെയ്തത്. ഇരിപ്പിടങ്ങളെല്ലാം പൊടിതട്ടി തുടച്ചു വെടിപ്പാക്കി, ചൂലെടുത്ത് അകം നന്നായി തൂത്തുവാരി. കുറച്ചുകഴിഞ്ഞപ്പോൾ അബ്ദുള്ള ധാന്യങ്ങൾ അളന്നു തൂക്കി ചെറിയ പൊതികളിലാക്കാനുള്ള ജോലി അവർക്കു നൽകി . പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ, ബിലാലാണ് പിതാവ് ഏൽപ്പിച്ച ജോലി ചെയ്ത്ത് . ഉഷ്ണ കാലത്തെ ചൂടും അധ്വാനവും കാരണം ബിലാൽ നന്നായി വിയർത്തു. എന്നാൽ റഹീമാകട്ടെ, ബിലാൽ ചെയ്യുന്നതെല്ലാം നോക്കി നിൽക്കുകയേ ചെയ്തുള്ളൂ. ഉച്ചയായപ്പോൾ ബിലാലും റഹീമും ഭക്ഷണം കഴിച്ചു . ബിലാൽ വളരെപ്പെട്ടന്നാണ് ഊണ് കഴിച്ചത് അവൻ പറഞ്ഞു : എന്തു രുചിയാ ഈ ഭക്ഷണത്തിന് . റഹീമിന് ഭക്ഷണം ഇഷ്ടപ്പെട്ടില്ലായിരുന്നു. അവർ രണ്ടു പേരും വീട്ടിലെത്തി. നടന്നതെല്ലാം റഹീം വിവരിച്ചു. ഉമ്മ പറഞ്ഞു : മക്കളേ എനിക്കറിയാം , എന്താണുണ്ടായതെന്ന് അധ്വാനിക്കുന്നവന് വിശപ്പുകൂടും. അവർക്ക് ഏതു ഭക്ഷണവും രുചികരവുമായിരിക്കും. അതു കേട്ടപ്പോൾ പാവം, റഹീമിന് വേറെ ഒന്നും പറയാൻ സാധിച്ചില്ല.
{{BoxBottom1
| പേര്= ഖദീജ ബാനു.
| ക്ലാസ്സ്= 8 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13060
| ഉപജില്ല= കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/719099" എന്ന താളിൽനിന്ന് ശേഖരിച്ചത്