"ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്... (മൂലരൂപം കാണുക)
13:59, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=നല്ലൊരു നാളേയ്ക്കായ്... | color=4 }}
...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 3: | വരി 3: | ||
| color=4 | | color=4 | ||

ദൈവത്തിന്റെ സ്വന്തം നാടെന്നു കീർത്തികേട്ട നാടാണ് കേരളം. എന്നാൽ അനുദിനം പെരുകി വരുന്ന പകർച്ചവ്യാധികളും ഇതരരോഗങ്ങളും ആ പേരിനെ കളങ്കപ്പെടുത്തിയിരിക്കുകയാണ്. സ്വാർത്ഥലാഭത്തിനായി നെട്ടോട്ടമോടുന്ന മനുഷ്യർക്ക് ഇന്ന് മിനുട്ടുകൾക്കു പോലും ലക്ഷങ്ങളുടെ വിലയാണ്. എന്നാൽ സ്വന്തം ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ചെലുത്താൻ ഇവർ പരാജയപ്പെടുകയാണ്. മാറിയ ശീലങ്ങളും മറു നാടൻ ഭക്ഷണങ്ങളും നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നാടൻ ഭക്ഷണവും ജീവിത ശൈലിയും നമുക്കു തന്ന ആരോഗ്യവും ആയുസ്സും നമ്മുടെ പ്രവൃത്തികൾ കൊണ്ടു തന്നെ നാം നഷ്ടപ്പെടുത്തിയിരിക്കുന്നു. പ്രകൃതിയിൽ നിന്നും സ്വായത്തമാക്കിയ പ്രതിരോധശേഷി ഇല്ലാതായതോടെ രോഗങ്ങളുടെ കടന്നു കയറ്റം പ്രവചനാതീതമായിരിക്കുന്നു. അനുദിനം മരണസംഖ്യ വർധിച്ചു വരുന്ന ഈ വേളയിലെങ്കിലും ഇതിനുള്ള പ്രതിവിധിയെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ആരോഗ്യ പരമായ ഭക്ഷണ രീതിയും വ്യായാമവും ശുചിത്വവും നമ്മെ രോഗക്കെണിയിൽ നിന്നും രക്ഷിക്കുമെന്നതിൽ സംശയമേ ഇല്ല. അതു കൊണ്ടു തന്നെ നമ്മുടെ ജീവിത ശൈലിയിൽ വരുത്താവുന്ന മാറ്റങ്ങൾ തന്നെയാണ് നമുക്കുള്ള ഏറ്റവും വലിയ പ്രതിരോധ മാർഗം എന്ന സത്യം നാം തിരിച്ചറിയേണ്ടതാണ്. ഭക്ഷണത്തിനായി കഴിയുന്നതും പ്രകൃതിദത്ത വിഭവങ്ങളെ ആശ്രയിക്കാൻ ശ്രമിക്കുക, പ്രാഥമിക ശുചിത്വ ശീലങ്ങൾ പാലിക്കുക, വ്യായാമം ശീലമാക്കുക തുടങ്ങിയവയിലൂടെ തന്നെ ഭൂരിഭാഗം പകർച്ചവ്യാധികളെയും നമ്മുടെ നാട്ടിൽ നിന്ന് അകറ്റാവുന്നതാണ്. രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക എന്നതാണ് ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാൾ നല്ലത്. ഓർക്കുക , നമ്മുടെ ഇന്നത്തെ ചെറിയൊരു ശ്രദ്ധ നല്ലൊരു നാളേക്കുള്ള കരുതലാണ്. | |||

{{BoxBottom1 | {{BoxBottom1 |