Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:

മണ്ണപ്പേട്ട മാതാ ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്നൊരുക്കുന്ന മാതാ ന്യൂസ്. സ്ക്കൂൾ പ്രവർത്തന ഡോക്യുമെന്റേഷൻ - വാർത്താവതരണം - ഇനി ഹൈടെക് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് സ്വന്തം. സ്ക്കൂളിലെ വാർത്തകളും വിശേഷങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിന് പുതിയൊരു രീതി കണ്ടെത്തുകയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. കമ്പ്യൂട്ടർ പഠനത്തിൽ തല്പരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ പരീക്ഷണ കളരിയായി മാറുന്നു ഐ.ടി ലാബും ക്ലാസ്സ് മുറികളും. ഹൈടെക് വിദ്യാഭ്യാസത്തിലൂടെ മറ്റൊരു ചുവടുവയ്പിന് സാക്ഷിയാകുന്നു മാതാ ഹൈസ്ക്കൂൾ പൊതു വിദ്യഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സ്ക്കൂളുകളിൽ നടപ്പിലാക്കി വരുന്ന ഹൈടെക് പ്രോജക്ട് ഏറ്റവും ഫലപ്രദമായി മണ്ണംപേട്ട മാതഹൈസ്ക്കൂളിലും നടപ്പിലാക്കി വരുന്നു. ഒപ്പം തന്നെ പുതിയ സോഫ്റ്റ് വെയറുകളിലൂടെ സോഷ്യൽ മീഡിയ രംഗത്ത് പൊതുവിദ്യാലയങ്ങളിൽ ആദ്യമായി യുട്യൂബ് ചാനൽ വഴിയുള്ള ക്ലാസ്സ്റൂം പ്രവർത്തനങ്ങളുടേയും മികവുകളുടേയും അവതരണം. സ്ക്കൂൾ കാലഘട്ടത്തിൽ തന്നെ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു? സ്റ്റുഡിയോ എങ്ങനെ സെറ്റ് ചെയ്യുന്നു?എഡിറ്റിങ്, ഡബ്ബിങ് തുടങ്ങി സമസ്ത സാധ്യതകളും കുട്ടികൾ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്യുന്നു. വാർത്തകൾ തയ്യാറാക്കൽ, ഷൂട്ടിങ്, റെക്കോർഡിങ്ങ് ,സ്റ്റുഡിയോ ഒരുക്കൽ, എഡിറ്റിങ്, തുടങ്ങി എല്ലാ കാര്യങ്ങളും കുട്ടികൾ തന്നെ കൈകാര്യം ചെയ്യുന്നു എന്നത് പ്രശംസനീയമാണ്. പാഠഭാഗത്തിലെ ടെക്സ്റ്റിനപ്പുറമുള്ള വിഷയത്തിൻറെ ദാർശനികവും ശാസ്ത്രീയവുമായ വശങ്ങളും മത്സര പരീക്ഷാ വിഭവങ്ങളും ചേർത്തുകൊണ്ട് അക്കാദമിക ആസൂത്രണവും വിനിമയവും സാധ്യമാക്കുന്ന രീതിയിൽ സമഗ്ര പോർട്ടലിൽ കൂടുതൽ വിവരശേഖരണങ്ങൾ ഉൾപ്പെടുത്തുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഇത്തരത്തിൽ ഒരു ഡിജിറ്റൽ വിസ്മയം ഒരുക്കുകയാണ് ടീം മാത.

==ഹൈടെക് പഠന നിരീക്ഷണം==
വിദ്യാലയങ്ങളിലെ അക്കാഡമിക് രംഗം മെച്ചപ്പെടുത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സവിശേഷ പദ്ധതിയാണ് ഹൈ ടെക് ലാബ് പദ്ധതി.കേരളത്തിലെ സ്കൂളുകളിൽ  ഹൈ ടെക് ക്ലാസ്റൂമുകൾ  ആക്കുന്നതിൽ കേരളം മുൻ നിരയിൽ എത്തിക്കഴിഞ്ഞു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഹൈ ടെക് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് നമ്മുടെ സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.തിരുവനന്തപുരത്തെ വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ്  ആയ മുരളി സർ ,സഹദേവൻ സർ,തൃശൂർ ജില്ലാ കൈറ്റ് ഓഫീസിലെ രാജീവ് സർ,പ്രേം കുമാർ സർ എന്നിവരാണ് നിരീക്ഷകരായി എത്തിയത് .കേരളത്തിലെ  തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മാത്രമായിരുന്നു സന്ദർശനം.
==പരിസ്‌ഥിതി ദിനം==
പരിസ്‌ഥിതി ദിനാചാരണത്തോടനുബ ന്ധിച് സ്കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചു അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനും ഈ ദിവസം പ്രയോജന പെടുത്തുന്നതിനെപറ്റിയും പ്രധാന അധ്യാപിക ശ്രീമതി ആനീസ് ടീച്ചർ കുട്ടികളെ ഓർമപ്പെടുത്തി. 2019 ലെ പരിസ്‌ഥിതി ദിനാചരണത്തിന്റെ ആപ്ത വാക്യം ആയ " വായു മലിനീകരണം തടയുക" എന്നത് കുട്ടികളെ അറിയിക്കുകയും പരിസ്‌ഥിതി സംരക്ഷണത്തിൽ കുട്ടികൾക്കുള്ള പങ്ക് വിശദമാക്കുകയും ചെയ്തു .
==അന്താരാഷ്ട്ര യോഗ ദിനം==
യോഗ കേവലം ഒരു വ്യായാമം മാത്രമല്ല ശരീരത്തിനും മനസിനും  ഒരു പോലെ ഉന്മേഷം നൽകുന്നതും വിദ്യാർത്ഥികളിൽ പ്രകടമായ മാറ്റം ഉളവാക്കുന്നതുമാണ്‌. ആന്നേ ദിവസം എബിൻ മാഷിന്റെ നേതൃത്വത്തിൽ യോഗ സംഘടിപ്പിക്കുകയും കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. തുടർന്ന് പ്രധാന അധ്യാപിക ആനിസ് ടീച്ചർ മാറി വരുന്ന ജീവിത രീതികലെ കുറിചും തുടർന്ന് വരുന്ന രോഗങ്ങളെ തടയുന്നതിന് യോഗ പ്രയോചനകരമായിരിക്കുകയും  ചെയ്യും എന്ന് ഓർമപെടുത്തി.
==സ്കൂൾ പ്രതിഷ്ഠ==
തിരുഹൃദയ പ്രതിഷ്ഠാ ദിനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോസ് ഇടക്കളത്തൂർ സ്കൂൾ പ്രതിഷ്ഠ നടത്തി. സ്കൂളിലെ ഓരോ വിദ്യാര്ഥിയെയും തിരുഹൃദയത്തോട് ചേർത്തു വെച്ചുകൊണ്ടു പ്രതിഷ്ഠ ചൊല്ലിക്കൊടുത്തു. അധ്യാപകരും കുട്ടികളും സജീവമായി പങ്കെടുത്തു.
==കൊതുകു നിവാരണ ക്ലാസ്.==
മൂളിപാട്ടും പാടി മനുഷ്യരുടെ ഉറക്കം കളയാൻ എത്തുന്ന കൊതുകിനെ സൂക്ഷിക്കുക, ഡെങ്കിപ്പനിയും മലേറിയ മുതൽ ഒട്ടേറെ രോഗങ്ങൾ പാട്ടിൽ ഒളിപ്പിച്ചാണ് ആശാന്റെ വരവ്.  കോതുകിനെ തുരത്തുന്നതിനും കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നതിനുമായി ഹെല്ത് ഇൻസ്പെക്ടറും പൂർവ വിദ്യാർത്ഥി യുമായ ശ്രീമതി സിജി ക്ലാസ് എടുത്തു.  കേരളത്തിൽ ഉള്ള നാലിനം കൊതുകിനെ പറ്റിയും, അവ പരത്തുന്ന രോഗങ്ങളെ പറ്റി വിശദീകരിച്ചു. കൊതുകു വളരാൻ ഉള്ള സാഹചര്യങ്ങൾ വീടുകളിലും സ്കൂൾ പരിസരത്തും കണ്ടെത്തിയാൽ ഉടൻ തന്നെ നശീകരണ പ്രവർത്തനങ്ങളിൽ ഏർപെടണമെന്നും നിർദ്ദേശിച്ചു.

==പൂർവ വിദ്യാർത്ഥികളുടെ ആദരം==
==പൂർവ വിദ്യാർത്ഥികളുടെ ആദരം==
3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/684985" എന്ന താളിൽനിന്ന് ശേഖരിച്ചത്