Jump to content
സഹായം

"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2
No edit summary
(2)
വരി 1: വരി 1:
                                                  ജൂൺ 28
                                          ഉപന്യാസ രചനാ മത്സരം
      ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മാറുന്ന മലയാളിയും വായനയും എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരം നടത്തി
                                              പ്രസംഗ മത്സരം
                      യു. പി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായനയുടെ പ്രാധാന്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം സംഘടിപ്പിച്ചു ഒന്നും രണ്ടും സ്ഥാനങ്ങൾ വാങ്ങിയവർക്ക് സമ്മാനങ്ങൾ നൽകി
                                                 
                                                  ജൂൺ 27
                                              മെഗാ ക്വിസ്
        ക്ലാസ് തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെ ഉൾപ്പെടുത്തി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു.


                                                  26 ജൂൺ
                                              പുസ്തക പരിചയം
        സ്കൂൾ അസംബ്ലിയിൽ വെച്ച് ബെന്യാമിന്റെ ആടുജീവിതം നോവൽ കുട്ടികൾക്ക് പരിചയപ്പെടുത്തി വായനാ മത്സരം വായന' പക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്ലാസ് തല വായനാ മത്സരം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി. എല്ലാ ക്ലാസ്സുകളിലേയ്ക്കും ആവശ്യമായ എണ്ണം പുസ്തകം ക്രമീകരിച്ച് വിതരണം ചെയ്തു 10C ലെ ടോണി ഫിലിപ്പിന് മലയാളം അധ്യാപിക ശ്രീമതി സോണി പുസ്തകം നൽകി ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു ക്ലാസ് പ്രതിനിധികളെ വിളിച്ചു കൂട്ടി ആവശ്യമായ  നിർദ്ദേശങ്ങൾ നൽകി


                                                    ജൂൺ 22
                                                സാഹിത്യ ക്വിസ്                               
          യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസ്സ് തലക്വിസ് മത്സരം സംഘടിപ്പിച്ചു ക്ലാസ്സ് അധ്യാപകർ ക്വിസ് ന് നേതൃത്വം നൽകി. ക്ലാസ് ലൈബ്രറി ഉദ്ഘാടനവും വിതരണവും
                                                      ജൂൺ 21
                                                  വായനാ പക്ഷാചരണം                       
        വായന പക്ഷാചരണത്തിന്റെ ഭാഗമായി  ജൂൺ 21 ന് മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ  സ്കൂൾ തല പുസ്തക പ്രദർശനം സംഘടിപ്പിച്ചു .എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ കാണുന്നതിനും പരിചയപ്പെടുന്നതിനുമുള്ള അവസരം ലഭിച്ചു
                                                അന്താരാഷ്ട്ര യോഗാ ദിനം
                  അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സി.ബെസ്സി സ്കൂൾ അസംബ്ലിയിൽ യോഗ, ദിനാചരണംഉദ്ഘാടനം ചെയ്തു സംസാരിച്ചു .കായിക അധ്യാപകൻ ശ്രീ ജോൺസൻ യോഗയുടെ പ്രധാന്യത്തെക്കുറിച്ചും രീതികളെക്കുറിച്ചും സംസാരിച്ചു' NCC മാസ്റ്റർ ശ്രീ സജിയോഗ ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകി


                                                              ജൂൺ 20
ലഹരിവിരുദ്ധ ദിനം
                                              ആയിരം കുട്ടികൾക്ക് ആയിരം പുസ്തകങ്ങൾ                                                                                                                           
സോഷ്യൽ സയൻസ് ക്ലബ്, ജെ.ആർ.സി, വിമുക്തി ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി, ബോധവൽക്കരണ ക്ലാസ്, പോസ്റ്റർ നിർമ്മാണ മത്സരം മുതലായ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മുൻകൂട്ടി തയ്യാറായിവന്ന കുട്ടികൾ തന്നെയാണ് ബോധവൽക്കരണ ക്ലാസ് എടുത്തത്. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും സ്വയം രക്ഷനേടുന്നതിനൊപ്പം കൂട്ടുകാരെയും അതുവഴി സമൂഹത്തെയും രക്ഷിക്കും എന്ന ദൃഢനിശ്ചയത്തോടെയാണ് കുട്ടികൾ ക്ലാസ്സുകളിലേക്ക് മടങ്ങിയത്
                        വായനാ പക്ഷാചരണത്തിന്റെ രണ്ടാം ദിനം ഗായകൻ രതീഷ് കണ്ടടുക്കത്തിന് സ്വീകരണവും ആദരിക്കലും. ഫ്ളവേഴ്സ് ചാനലിലൂടെ പ്രശസ്തനായ ശ്രീ രതീഷ് കണ്ടടുക്കത്തെ സ്കൂൾ അസംബ്ലിയിൽ വെച്ച് മാനേജർ ഷാജി വടക്കേതൊട്ടി പൊന്നാടയണിയിച്ച് ആദരിച്ചു.വാർഡ് അംഗം സൈമൺ മണ്ണൂർ പി. ടി.എ പ്രസിഡന്റ് HM സി ബെസി എന്നിവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീ ലൂക്കോസ് മാത്യു സ്വാഗതവും ഫിലിപ്പ് മാസ്റ്റർ നന്ദിയും പറഞ്ഞു ആയിരം കുട്ടികൾക്ക് ആയിരം പുസ്തകങ്ങൾ സ്കൂൾ ഗ്രന്ഥശാല നവീകരണത്തിന്റെ ഭാഗമായി ആയിരം കുട്ടികൾക്ക് ആയിരം പുസ്തകങ്ങൾ എന്ന പദ്ധതിയുടെ ഉദ്ഘാടനം പുസ്തകങ്ങൾ സ്കൂളിനു നൽകി കൊണ്ട് ശ്രീ രതീഷ് നിർവ്വഹിച്ചു . വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ശ്രീ രതീഷ് കണ്ടുക്കം നിർവ്വഹിച്ചു    പുതുമയാർന്ന പ്രവർത്തനത്തിലൂടെ വായനാദിനത്തിൽ  വായനയുടെ പ്രാധാന്യം ഉൾകൊളളുന്ന ലഘു നാടകം അവതരിപ്പിച്ചു കൊണ്ട് കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി
 
                                                        ജൂൺ 19
 
                                                    വായനാദിനം                                                                                                                                                      
 
                  ജൂൺ 19 വായനാദിനം മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ആചരിച്ചു സ്കൂൾ അസംബ്ലിയിൽ വെച്ച് സ്കൂൾ മാനേജർ ഫാ ഷാജി വടക്കേതൊട്ടി പുസ്തക പാരായണത്തിലൂടെ വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം നടത്തി ഹെഡ്മിസ്ട്രസ്സ് സി.ബെസി വായനാദിന സന്ദേശം നൽകി പി.ടി എ പ്രസിഡൻറ് TU മാത്യു ആശംസകൾ അറിയിച്ചു
ചാന്ദ്ര ദിനം
                                                        ജൂൺ 5 
സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ ചാന്ദ്ര ദിനം സമുചിതമായി ആചരിച്ചു. വിപുലമായ പരിപാടികൾ ഇതിലേക്കായി ആസൂത്രണം ചെയ്തു. ക്വിസ് മത്സരം, കൊളാഷ് മത്സരം എന്നിവ സംഘടിപ്പിച്
                                                പരിസ്ഥിതി ദിനാചരണം                                                                                                                                             
വായനാദിനം
                      ജൂൺ 5പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ മാനേജർ ഫാ ഷാജി വടക്കേതൊട്ടി പരിസ്ഥിതി ദിന സന്ദേശം നൽകി.വാർഡ് അംഗം സൈമൺ മണ്ണൂർ പി.ടി.എ പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു എല്ലാ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മാനേജർ ഫാ.ഷാജി വടക്കേതൊട്ടി അദ്ധ്യക്ഷനായ യോഗത്തിൽ ശ്രീ ജെയ്സ് ജേക്കബ് സ്വഗതവും ശ്രീമതി സിമി ജോൺ നന്ദിയും പറഞ്ഞു
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം വിപുലമായി ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്. ജൂൺ 19 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനാധ്യാപികയും, വിദ്യാരംഗം കൺവീനർ അനിത ടീച്ചറും പരിപാടികൾ വിശദീകരിച്ചു. വയാനാദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരും വിദ്യാർഥികളും സംസാരിച്ചു. വായനാ കുറിപ്പ്, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, നന്മ ലൈബ്രറി, സീഡ് ലൈബ്രറി എന്നിങ്ങനെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. സമാപന സമ്മേളനം പ്രശസ്ത യുവ കവി ശ്രീനന്ദനൻ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു. ശേഷം അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് വായനാദിനം സമാപിച്ചു.  
                                                      01/06/18
ചാന്ദ്ര ദിനം
                                                  പ്രവേശനോത്സവം
 
                              രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ വർണാഭമായ പരിപാടികളോടുകൂടി നവാഗതരെ സ്വാഗതം ചെയ്തു LP ,HS, HSS സംയുക്തമായി പരിപാടിയിൽ പങ്കെടുത്തു.ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രമതി ഫിലോമിന അദ്ധ്യക്ഷയായ യോഗത്തിൽ LP H M ശ്രി ജെയിംസ് സ്വാഗതവും HS HM സി.ബെസ്സി നന്ദിയും പറഞ്ഞു പി.ടി.എ പ്രസിഡന്റ് ശ്രി മാത്യു വാർഡ് അംഗം ശ്രി സൈമൺ മണ്ണൂർ എന്നിവർ ആശംസകൾ നേർന്നു.പുതുതായി വന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.തുടർന്ന് എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി റാലി നടത്തി. വന്ന എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു ചെയ്തു
 
 
 
പ്രവേശനോത്സവം
നിപ ഭീതിയാൽ മധ്യവേനലവധി അനിശ്ചിതമായി നീണ്ടപ്പോൾ ആശങ്കാകുലരായ വിദ്യാർഥികൾ വളരെയേറെ സന്തോഷത്തോടുകൂടിയാണ് ജൂൺ 12 ന് സ്കൂളിലെത്തിയത്. പ്രവേശനോത്സവം ഗംഭീരമാക്കാൻ ഒരാഴ്ച്ച മുൻപുതന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നു. സ്കൂൾ അങ്കണവും ക്ലാസ്സ്‌ മുറികളും ബലൂണുകൾ, തോരണങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ചിരുന്നു. പ്രധാനാദ്ധ്യാപികയുടെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവ അസംബ്ലിയിൽ പി.ടി.എ. പ്രസിഡൻറ്, എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രവേശനോത്സവ ഗാനം റെക്കോർഡ്‌ ചെയ്തു കേൾപ്പിച്ചു. തുടർന്ന് ഹെഡ് മിസ്ട്രസ് വിദ്യാർഥികളെ അഭിസംബോധന ചെയ്തു. അധ്യാപകരും പി.ടി.എ അംഗങ്ങളും ആശംസകൾ നേർന്നു. നവാഗതർക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന് പാൽപ്പായസ വിതരണവും നടന്നു. പഠനം പാൽപ്പായസമായി മാറുന്ന ഒരു പുതിയ അധ്യയനവർഷത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളോടെ ഈ വർഷത്തെ പ്രവേശനോത്സവം അവസാനിച്ചു.
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/536388" എന്ന താളിൽനിന്ന് ശേഖരിച്ചത്