|
|
വരി 109: |
വരി 109: |
| നാടോടി വിജ്ഞാനകോശം സഹായം | | നാടോടി വിജ്ഞാനകോശം സഹായം |
| സ്കൂള്‍ പത്രം സഹായം | | സ്കൂള്‍ പത്രം സഹായം |
|
| |
| പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
| ഉള്ളടക്കം [മറയ്ക്കുക]
| |
| 1 ചരിത്രം
| |
| 2 ഭൗതികസൗകര്യങ്ങള്
| |
| 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
| 4 മാനേജ്മെന്റ്
| |
| 5 മുന്‍ സാരഥികള്‍
| |
| 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| |
| 7 വഴികാട്ടി
| |
| ചരിത്രം
| |
|
| |
| 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
| |
| ഭൗതികസൗകര്യങ്ങള്
| |
|
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
|
| |
| സ്കൗട്ട് & ഗൈഡ്സ്.
| |
| എന്‍.സി.സി.
| |
| ബാന്റ് ട്രൂപ്പ്.
| |
| ക്ലാസ് മാഗസിന്.
| |
| വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| മാനേജ്മെന്റ്
| |
|
| |
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| |
| മുന്‍ സാരഥികള്‍
| |
|
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
| |
| പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| |
|
| |
| ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
| |
| ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
| |
| ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
| |
| അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| വഴികാട്ടി
| |
|
| |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
| |
| NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
| കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
| |
| ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍
| |
| ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |
| സഹായ താള് സംവാദം മൂലരൂപം കാണുക നാള്‍വഴി മാറ്റങ്ങള്‍ ശ്രദ്ധിക്കുക
| |
| Chembilode HS എന്റെ സംവാദവേദി എന്റെ ക്രമീകരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക എന്റെ സംഭാവനകള്‍ ലോഗൗട്ട്
| |
| ഉള്ളടക്കം
| |
| പ്രധാന താള്
| |
| പ്രവേശിക്കുക
| |
| സാമൂഹ്യകവാടം
| |
| സഹായം
| |
| വിദ്യാലയങ്ങള്‍
| |
| സംശയങ്ങള്‍
| |
| തിരയൂ
| |
|
| |
| മംഗ്ലീഷിലെഴുതാം
| |
| ഉപകരണശേഖരം
| |
| നിരീക്ഷണശേഖരം
| |
| സമകാലികം
| |
| പുതിയ മാറ്റങ്ങള്‍
| |
| ഏതെങ്കിലും താള്
| |
| പണിസഞ്ചി
| |
| അനുബന്ധകണ്ണികള്‍
| |
| അനുബന്ധ മാറ്റങ്ങള്‍
| |
| അപ്ലോഡ്
| |
| പ്രത്യേക താളുകള്‍
| |
| അച്ചടിരൂപം
| |
| സ്ഥിരംകണ്ണി
| |
|
| |
| ഈ താള് അവസാനം തിരുത്തപ്പെട്ടത് 15:27, 29 നവംബര്‍ 2009. ഈ താള് 5,483 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
| |