"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി (മൂലരൂപം കാണുക)
21:36, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018→ഇന്നത്തെ വാർത്ത
വരി 52: | വരി 52: | ||
== ഇന്നത്തെ വാർത്ത == | == ഇന്നത്തെ വാർത്ത == | ||
ഏഴാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ നെടുവേലി സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം.101 കുട്ടികളാണ് പരീക്ഷ എഴുതിയത്.
പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാകുമാരി നിർവഹിച്ചു.എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി
ജൂൺ -5 പരിസ്ഥിതി ദിനത്തിൽ കൃഷി ഭവനുമായി സഹകരിച്ച് കൃഷിത്തോട്ടത്തിൽ പച്ചക്കറി കൃഷിയൊരുക്കി.എല്ലാ കുട്ടികൾക്കും ഒരു ഫലവൃക്ഷം നൽകി.ദിനാചരണം ജില്ലാ മെമ്പർ ഉദ്ഘാടനം ചെയ്തു.
ജൂൺ 19 വായന ദിനത്തിൽ പുസ്തക ദിപം കൊളുത്തി.അതിഥിയായി എത്തിയ എഴുത്തുകാരനും പബ്ളിക് റിലേഷൻ അസിസ്റ്റന്റ് ഡയറക്ടറുമായ സലിൻ.വി മാങ്കുഴി ദിനാചരണത്തിന് പ്രകാശം പകർന്നു.സ്കൂൾ മാസികയായ പക്ഷിക്കൂട്ടത്തിന്റെ ഒൻപതാം വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ആകർഷകമായി ഒരുക്കി പുസ്തക പ്രദർശനവും നടന്നു.സാഹിത്യക്വിസ്സ്,പുസ്തകാസ്വാദന മത്സരം എന്നിവയും വാരാചരണത്തിന്റെ ഭാഗമായി മാറി.
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കുട്ടികളെയും രക്ഷാകർത്താക്കളെയും ബോധവൽക്കരിക്കുന്നതിന് പോസ്റ്റർ പ്രദർശനവും ക്ലാസ്സും സംഘടിപ്പിച്ചു.പോത്തൻകോട് സി.ഐ എസ്. ഷാജി ദിനാചരണം ഉദ്ഘാടനം ചെയ്തു.
ജൂലൈ 5 ബഷീർ ദിനത്തിൽ എല്ലാ ഹൈടെക് ക്ലാസ്സ് മുറികളിൽ ഉച്ചഒഴിവു വേളയിൽ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ഡോക്യുമെന്ററിയും 'മ്മിണി ബല്യൊരാൾ' എന്ന ലഘുസിനിമയും പ്രദർശിപ്പിച്ചു.
ജൂലൈ 11 ന് ലോകജനസംഖ്യാദിനത്തിന്റെ ഭാഗമായി 'വികസനവും വർദ്ധിച്ചു വരുന്ന ജനസംഖ്യയും' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.
ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയികളായ 3 കുട്ടികൾക്ക് ഫുട്ബോൾ സമ്മാനമായി നൽകി.
ജൂലൈ 20 ഗ്രിഗർ മെൻഡൽ ദിനത്തിൽ 'റേഡിയോ നെടുവേലിയിലൂടെ' കുട്ടികൾ പ്രഭാഷണവും ചർച്ചയും നടത്തി.
ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്മാർട്ട് റൂമിൽ കുട്ടികൾ മിനിപ്ലാനറ്റോറിയം ഒരുക്കി.ഈ വർഷത്തെ മികവുറ്റ ഹൈടെക് ആക്റ്റിവിറ്റിയായി അത് മാറി.
ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.മികച്ച മൂന്നു പോസ്റ്ററുകൾക്ക് സമ്മാനം നൽകി.

== നേട്ടങ്ങൾ /മികവുകൾ == | == നേട്ടങ്ങൾ /മികവുകൾ == |