"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
23:14, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂലൈ 2018→കടയ്ക്കൽ പേരും പൊരുളും
വരി 20: | വരി 20: | ||
ഇങ്ങനെ കടയ്ക്കലെ ഓരോ പ്രദേശത്തിനും ഓരോ പേരുകൾ ഉണ്ടായി എന്നു കരുതാം. | ഇങ്ങനെ കടയ്ക്കലെ ഓരോ പ്രദേശത്തിനും ഓരോ പേരുകൾ ഉണ്ടായി എന്നു കരുതാം. | ||
==കാർഷിക പ്പെരുമയുടെ നാട്== | |||
കാർഷികപ്പെരുമയുടെ നാടാണ് കടയ്കൽ.കാർഷിക സംസ്ക്കാരവും കാർഷക സമരങ്ങളും ഈ നാടിനെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽപോലും ഇടം നേടിക്കൊടുത്തിട്ടുണ്ട്.അതിനാൽതന്നെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ചൊല്ലുകളും കഥകളും പാട്ടുകളും ഇവിടെ ധാരാളം ഉണ്ടായിട്ടുണ്ട്.ആധുനിക കാലത്ത് വയലേലകൾ അപ്രത്യക്ഷമായെങ്കിലും നമ്മുടെ നാട്ടിൽ ഈ സംസ്കാരം ഇന്നും നിലനിൽക്കുന്നു.കൊല്ലം ജില്ലാ വിത്തുത്പാദന കേന്ദ്രമായ സീഡ് ഫാം കടയ്ക്കൽ പട്ടണത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നത് ഒരർത്ഥത്തിൽ കാർഷിക സംസ്ക്കാരം ഇന്നും ജനജീവിതത്തിലായ്ക്ക് എത്തിയ്ക്കാൻ സഹായകമായിട്ടുണ്ട്.കാർഷികപ്പെരുമയുടെ നാടാണ് കടയ്കൽ.കാർഷിക സംസ്ക്കാരവും കാർഷക സമരങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾക്കും വളക്കൂറുള്ള മണ്ണൊരുക്കുവാൻ സഹായകമായിട്ടുണ്ട്. പക്ഷേ ഇതുമായി ബന്ധപ്പെട്ട പല കഥകളും പാട്ടുകളും പഴമക്കാരോടൊപ്പം തന്നെ മൺമറഞ്ഞ ചരിത്രമാണുള്ളത്. ഇത്തരുണത്തിൽ 1991 കാലത്തെ സാക്ഷരതാ പഠനകേന്ദ്രത്തിലെ(ആനപ്പാറ ) ഒരു പഠിതാവായ ചെല്ലമ്മ ചൊല്ലി ക്കേൾപ്പിച്ച ഒരു ഞാറ്റുവേലപ്പാട്ട് ഇവിടെ പങ്കുവയ്ക്കുന്നു. | |||
പേരാറ്റും പേരും ചൂണ്ടയിട്ടിരുന്നോ പാണോ | |||
മൂത്ത പാണോ പാണരാജാവേ എന്റെ തേര് തടുക്കരുതേ | |||
ഏഴുലകോം നങ്ങ കുഞ്ഞ് തേര് താത്ത് കുളിയ്ക്കാൻ വന്നു | |||
നിന്നെ ഞനു കൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ | |||
എങ്ങനെന്നേയും കൊണ്ടുപോകും മൂത്തപാണോ പാണരാജാവേ | |||
മുണ്ടുതന്നുകൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ | |||
മുണ്ടുതന്നുകൊണ്ടുപോകാൻ ചുത്തരത്തി മകളല്ല ഞാൻ | |||
പട്ടു തന്നുകൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ | |||
പട്ടു തന്നുകൊണ്ടു പോകാൻ പട്ടത്തി മകളല്ലാ ഞാൻ | |||
ചേലതന്നുകൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ | |||
ചേലതന്നുകൊണ്ടു പോകാൻ ചെട്ടിച്ചി മകളല്ലാ ഞാൻ | |||
കല്ലുകെട്ടികൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ | |||
കല്ലുകെട്ടി കൊണ്ടു പോകാൻ കല്ലത്തി മകളല്ലാ ഞാൻ | |||
പിന്നെങ്ങനെ ഞാൻ കൊണ്ടുപോകും നങ്ങ കുഞ്ഞു ചിരുതേവിയേ | |||
നമ്മട്ടി കൊഴപിടിച്ചു കൂന്താലിവീതിയ്ക്ക് ഒരു മിന്നുതാലി | |||
കൊണ്ടു വന്നേ നങ്ങ കുഞ്ഞു ചിരുതേവിയേ.... | |||
കടലോളം നീളത്തിന്നും കൈലോളം വീതിയ്ക്കൊരു | |||
പട്ടുചേല കൊണ്ടുവരേണം മൂത്ത പാണോ പാണരാജാവേ | |||
കടലോളം നീളത്തിന്നും കൈലോളം വീതിയ്ക്കൊരു | |||
പട്ടുചേല കൊണ്ടു വന്നേ നങ്ങ കുഞ്ഞു ചിരുതേവിയേ.. | |||
അച്ഛനുണ്ടോ തനിയ്ക്കിപ്പോൾ അമ്മയുണ്ടോ തനിയ്ക്കിപ്പോൾ | |||
അച്ഛനുണ്ട് എനിയ്ക്കിപ്പോൾ അമ്മയുണ്ട്എനിയ്ക്കല്ലോ | |||
ചേട്ടനുണ്ടോ തനിയ്ക്കല്ലോ അനുജനുണ്ടോ തനിയ്ക്കല്ലോ | |||
ചേട്ടനുണ്ട് എനിയ്ക്കല്ലോ അനുജനുണ്ട് എനിയ്ക്കല്ലോ | |||
ഇളീന്നൊരു വാളെടുത്തേ മൂത്ത പാണോ പാണരാജാവേ | |||
ഇളീന്നൊരു വാളെടുത്തു നങ്ങ കുഞ്ഞു ചിരുതേവിയേ.. | |||
അച്ഛനേയും കൊന്നുവരിക അമ്മയേയും കൊന്നുവരിക | |||
ചേട്ടനേയും കൊന്നുവരേണം അനുജനേയും കൊന്നുവരേണം | |||
മൂത്ത പാണോ പാണരാജാവേ...... | |||
അച്ഛനേയും കൊന്നു ഞാനും അനുജനേയും കൊന്നു ഞാനും | |||
നങ്ങ കുഞ്ഞു ചിരുതേവിയേ.. | |||
ഇത്രയും കൊല കൊന്നോനേ മൂത്ത പാണോ പാണരാജാവേ | |||
ഇത്രയും കൊല കൊന്നോനേ എന്നേയും താൻ കൊന്നുകളയും | |||
താനിവിടെ നിന്നുകൊള്ളൂ തേരുകേറി മേലു ലോകത്തേയ്ക്ക് | |||
ഞാനും പോകുന്നിനി നങ്ങ കുഞ്ഞു ചിരുതേവിയേ..... |