"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ (മൂലരൂപം കാണുക)
20:27, 2 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈ 2018→ചരിത്രം
No edit summary |
|||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1952-ൽ ശാസ്തമംഗലം N.S.S.H.S-ലെ ഹെഡ്മാസ്റ്ററായിരുന്ന ബഹു:ശ്രീ.കെ.ആർ.നാരായണൻ നായർ സാറിന്റെ (കെ.ആർ.സാർ) നിർദ്ദേശപ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന ശ്രീ.ശിവശങ്കരപിള്ള സാർ ഒരു ഡിവിഷൻ കുട്ടികളുമായി ചൊവ്വള്ളൂർ എന്ന സ്ഥലത്ത് N.S.S മെഡിൽസ്കൂൾ ചൊവ്വള്ളുർ എന്ന പേരിൽ ഒരു ഒാലക്കെട്ടിടത്തിൽ നമ്മുടെ വിദ്യാലയം സ്ഥാപിച്ചു. | |||
സ്കൂളിനാവശ്യമായ മേശ,കസേര, തുടങ്ങിയ ഫർണീച്ചറുകൾ ശ്രീ.കെ.ആർ.സാർ ശാസ്തമംഗല ത്തുനിന്നും സൗജന്യമായി നൽകി.ഇൗ ഫർണീച്ചറുകളെല്ലാം രക്ഷിതാക്കൾ വെള്ളൈക്കടവ് നദിവരെ കാളവണ്ടിയിലും അവിടെനിന്നും വള്ളത്തിൽ കടത്തുകടന്നു തലചുമടായി സ്കൂളിലെത്തിച്ചു. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ സ്കൂളിന് അന്ന് അംഗികാരം ലഭിച്ചിരുന്നില്ല. അതിനാൽ അന്നത്തെകുട്ടികൾ പരീക്ഷ എഴുതിയിരുന്നത് ശാസ്തമംഗലം N.S.S സ്കൂളിലായിരുന്നു | |||
മംഗ്ലാവ് വീട്ടിൽ ബഹു:തായമ്മപിള്ള അവർകൾ സ്കൂൾ നിർമ്മിക്കാൻ ഒന്നര ഏക്കർ സ്ഥലം 99 വർഷത്തെ പാട്ടത്തിന് N.S.S-ന്റെ പേരിൽ നൽകിയതോടെ ഒാലക്കെട്ടിടം അവിടുത്തേയ്ക്ക് മാറ്റി. | |||
കെട്ടിടനിർമ്മാണത്തിന് വേണ്ടി ശ്രീ.ശിവശങ്കരപിള്ള സാറ് നാട്ടുകാരുടെയും ജനപ്രതി നിധികളുടെയും വിപുലമായ ഒരു യോഗം വിളിച്ചുകൂട്ടി.അതിൽനിന്നും 15 അംഗ സ്ഥാപക കമ്മിറ്റി നിലവിൽ വന്നു. സ്ഥാപകമ്മിറ്റിയുടെ പ്രസിഡന്റായി വിളപ്പിൽ ഗ്രാമത്തിന്റെ ആദ്യ പഞ്ചായത്ത്പ്രസിഡന്റായ ശ്രീ.ഭാസ്ക്കരൻനായരെയും സെക്രട്ടറിയായി ശ്രീ.ശിവശങ്കരപിള്ള സാറിനെയും യോഗം തെരഞ്ഞെടുത്തു. | |||
നാട്ടുകാരിൽ നിന്നും ധനസമാഹരണം നടത്തി കെട്ടിടനിർമ്മാണം പൂർത്തിയാക്കി യതോടെ സ്ക്കൂളിന്റെ ആദ്യപ്രഥമാധ്യാപകനായി ശ്രീ.ശിവശങ്കരപിള്ള സാറിനെ ശാസ്തമംഗലത്ത് നിന്ന് മാനേജ്മെന്റ് പ്രമോഷൻ ട്രാൻസഫർ നൽകി നിയമിച്ചു. സ്കൂളിന്റെ ചാർജ്ജെ് ഏറ്റെടുത്തതിനുശേഷം 1962-ൽ സ്ക്കൂളിനെ ഒരു ഹൈസ്ക്കൂളായി ഉയർത്തുന്നതിന് അദ്ദേഹം ഒരേക്കർ എൺപത് സെന്റ്‍ സ്ഥലം കൂടെ N.S.S-ന്റെ പേരിൽ വിലവാങ്ങി. | |||
01-06-1964-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടതോടെ കെട്ടിടനിർമ്മാണപ്രവർത്തനങ്ങൾ മാനേജ് മെന്റ് നേരിട്ട് നിർവഹിച്ചു.ശ്രീ.ശിവതാണുപിള്ള സാറായിരുന്നു ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ.ഡാർവിനായിരുന്നു ആദ്യത്തെ വിദ്യാർത്ഥി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |