Jump to content
സഹായം

"ജി എച്ച് എസ് എസ് കാരാകുറിശ്ശി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
==== കലണ്ടർ ====
കെ കെ മണികണ്ഠൻ
*
കലണ്ടർ
*
ഗൾഫിൽ നിന്ന് വരുന്നവരെപ്പോലെ
രണ്ട് മാസം മുൻപ് വീട്ടുപടിക്കൽ വച്ചുതന്നെ സ്വീകരിച്ചു.
ഓടി ചെന്നെടുക്കാൻ മൽസരമായിരുന്നു
കുട്ട്യോൾക്ക്....!
മേശപ്പുറത്തോ തിണ്ണയിലോ കിടക്കാൻ കൂട്ടാക്കിയില്ല...
നിവർന്ന് നിന്ന് എല്ലാവരോടും പുഞ്ചിരിച്ചു.
ചുവപ്പക്കങ്ങളുടെ പുഞ്ചിരിയും
കറുത്തക്കങ്ങളുടെ കണ്ണുനീരും
സമമായി ഭാഗിച്ചു ...
എളരാവ് നോക്കി വിത്ത് മുക്കണം
എത്ര പറ വർഷാണാവോ?
കണ്ണട തുടച്ച് മുത്തച്ഛനും കൂടെ കൂടി
പുത്തനുടുപ്പു കിട്ടുന്ന പിറന്നാൾ ദിനം കണ്ടെത്താൻ കുട്ടികൾ തിടുക്കം കൂട്ടി
തലേന്നും പിറ്റേന്നും വരുന്ന ദേശപ്പൂരങ്ങളുടെ കണക്കെടുപ്പും കഴിഞ്ഞു.
ചരടുകെട്ടാനും താലികെട്ടാനും
നിശ്ചയത്തിനുമൊക്കെ
മുഹൂർത്തം കുറിക്കുമ്പോൾ വിശിഷ്ടാതിഥിയായി സഭക്കു നടുവിൽ
ടീ പോയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പാലിന്റെ പറ്റു കണക്കും
ഗ്യാസിന്റെ കുറ്റി കണക്കും
ആരാണിത്ര ഭദ്രമായി സൂക്ഷിക്കുക!
വാതിൽ പഴുതിലൂടെ ചൂളം വിളിച്ചു വരുന്ന കുഞ്ഞി കാറ്റിനോടൊപ്പം
ചുമരിലെ ഇരുമ്പാണിയിൽ കിടന്ന്
തുള്ളി കളിക്കുന്നത് കണ്ട് സഹിക്കാതെ
വീട്ടമ്മ കുത്തിയ സൂചിപ്പാടുകളിപ്പോഴുമുണ്ട്...!
കടലമിഠായിയിലെ വെല്ല പാവും
പാലൈസിന്റെ കുളിരും
പട്ടാണിക്കടലയുടെ പുറംതോടും
ഒട്ടിപ്പിടിച്ച കുഞ്ഞികയ്യുകൾ നക്കി തുടച്ച്
പുസ്തക പൊതിയായി
കുറച്ചു കാലം കഴിയാമായിരുന്നു!
ഹാജർ പട്ടികകളുടെ പുറംചട്ടകളായി
ടീച്ചർമാരുടെ നെഞ്ചിൽ ചാഞ്ഞുറങ്ങാമായിരുന്നു.
ഹംസ ഖാന്റെ കടയിലെ പലചരക്ക് പൊതിയായി ആരും കാണാതെ
വടക്കിനിയിൽ തിരിച്ചെത്താമായിരുന്നു.
അരിമുറുക്കിലെ ജീരകത്തിന്റെ മണവും
പൊരി ചാക്കിലെ ഉപ്പു രസവും നുണഞ്ഞ്
പൂരപറമ്പിലെ മഞ്ഞു കൊള്ളാനെന്തു രസം.
പടിക്ക് പുറത്തു നിറുത്തിയ
ആക്രിക്കടക്കാരന്റെ ലൊക്കഡ വണ്ടിയിൽ
വർത്തമാന പത്രങ്ങളുടെ ഭാരം താങ്ങാനാവാതെ ഇന്ന്
ശ്വാസം മുട്ടി മരിക്കുമ്പോൾ
ആരുണ്ട് തിരിഞ്ഞു നോക്കാൻ?
==== അതിജീവനം ====
==== അതിജീവനം ====
ആഫ്രിക്കൻ കവിത
ആഫ്രിക്കൻ കവിത
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422569" എന്ന താളിൽനിന്ന് ശേഖരിച്ചത്