"ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ (മൂലരൂപം കാണുക)
23:57, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർഖണിഡിക ഉൾപ്പെടുത്തി
(ചിത്രം ഉൾപ്പെടുത്തി) |
(ഖണിഡിക ഉൾപ്പെടുത്തി) |
||
| വരി 1: | വരി 1: | ||
== '''സന്തോഷവിദ്യാലയം - പഠന പ്രോജക്ടുകൾ''' == | |||
== പടവുകൾ == | |||
വിഷയം - സോഷ്യൽ സയൻസ് | |||
ക്ലാസ് 8 എഫ്. | |||
പാഠത്തിന്റെ പേര് - സാമൂഹ്യ സംഘങ്ങളും സാമുഹ്യ നിയന്ത്രണവും | |||
പഠന ലക്ഷ്യങ്ങൾ - സമുഹത്തെക്കുറിച്ച് കുട്ടികൾ അറിയൽ, സാമുഹിക സംഘടനകളെക്കുറിച്ച് മനസ്സിലാക്കൽ, അവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തൽ, അവ സമൂഹത്തിന് നൽകുന്ന പ്രയോജനങ്ങൾ മനസ്സിലാക്കൽ, കുട്ടി സംഘടനകൾ രൂപീകരിക്കൽ, സാമൂഹിക നിയന്ത്രണങ്ങൾ മനസ്സിലാക്കൽ, ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കൽ | |||
'''പ്രവർത്തനങ്ങൾ''' | |||
1 സമൂഹത്തിലെ പ്രധാന കൂട്ടയ്മ തുടക്കം കുറിക്കുന്നതിന് - മനസ്സിലാക്കുന്നത് കുടുംബത്തിൽ നിന്നാണ്. അതിനായി ഒരു ദിവസം ഒരു നേരമെങ്കിലും കുടുംബങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനും അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുവാനും കുട്ടികളോടും രക്ഷകർത്താക്കളോടും അഭ്യർത്ഥിച്ചു. വ്യക്തിപരമായി ഫോട്ട് അയച്ചു തരാനും ആവശ്യപ്പെട്ടു. | |||
2 ഔപചാരിക കൂട്ടായ്മയെക്കുറിച്ച് കുട്ടി മനസ്സിലാക്കുന്നു. | |||
ഫാമിലി വാട്സ് ആപ് ഗ്രൂപ്പ്, പിയർ ഗ്രൂപ്പ് തുടങ്ങിയവ | |||
3 സ്പോർട്സ് ക്ലാസ്സുകൾ പരിസ്ഥിതി ക്ലാസ്സുകൾ, കുടുംബ കൂട്ടായ്മകൾ, കുടുംബ ശ്രീകൾ, എന്നിവയുടെ പ്രവർത്തനം മനസ്സിലാക്കുന്നതിന് കുട്ടികൾ സർവ്വേ ഫോ തയ്യാറാക്കി, വീടിന് പരിസരത്തുള്ള കൂട്ടായ്മകളെക്കുറിച്ചും അവ വ്യക്തിക്കും സമൂഹത്തിനും നൽകുന്ന പ്രയോജനങ്ങളെക്കുറിച്ചും മനസ്സിലാക്കി. | |||
ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കുടുംബങ്ങളിലെ കുട്ടികളാണ് 99% സ്‍ക്കൂളിൽ പഠിക്കുന്നത്. അതുപോലെ തന്നെ 8 F ക്ലാസ്സിലും പഠിക്കുന്നത്. 8F ലെ കുട്ടികളുടെ രക്ഷകർത്താക്കളിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കുടുംബശ്രീ, വായനശാല, സ്വയം സഹായ സംഘങ്ങൾ , അർട്സ് ക്ലബ്ബ്, കയർ-മത്സ്യം-കൃഷി പോലുള്ളതിന്റെ കൂട്ടായ്മകൾ എന്നിവയിൽ പ്രവർത്തിക്കുന്നു. | |||
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിന്നും കുടുംബശ്രീയെക്കുറിച്ചും ADS( Area Development Society), CDS( Community Development Society) ബാലസഭ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ശ്രീ.ഷേയ്ക്ക് ബിജു വിവരങ്ങൾ നൽകി. | |||
23 സ.ഡി.എസ്, എ.ഡി.സ് എന്നിവ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു.കുടുംബശ്രീ അയൽക്കുട്ടങ്ങളുടെ അപക്സ് ബോഡിയാണ് എ.ഡി.എസ്. സി.ഡി.എസിന്റെ അപക്സ് ബോഡികൾ സി.ഡി.എസ്. കമ്മറ്റികളാണ്.എല്ലാ വാർഡിലും അയൽക്കൂട്ടത്തിന്റെ 5 അംഗ ഭാരവാഹികളുടെ മാസയോഗം - പൊതുസഭ കൂടുന്നത് എ.ഡി.എസ്. ആണ്.എല്ലാ പൊതു പ്രവർത്തനങ്ങളിലും ത്രിതല പഞ്ചായത്ത് ഭരണത്തെ സഹായിക്കുന്ന ഏജൻസിയാണ് എ.ഡി.എസും സി.ഡി.എസും.1998 മെയ് 17 നാണ് കുടുംബശ്രീ ആരംഭിച്ചത്. എ.ഡി.എസ്, സി.ഡി.എസ് സംവിധാനത്തിലൂടെ ഗ്രാമസഭ മുതൽ ത്രിതല പഞ്ചായത്തിന്റെ എല്ലാ മേഖലയിലും പൊതുസമൂഹത്തിനെ എത്തിക്കുവാൻ സാധിക്കും. കൂടാതെ അയൽക്കൂട്ട സംവിധാനത്തിലൂടെ സാമ്പത്തിക സാമൂഹിക ഭദ്രത ഉറപ്പാക്കുന്നത് എ.ഡി.എസ്, സി.ഡി.എസ് സംവിധാനത്തിലൂടെയാണ്. | |||
കുട്ടികൾക്കായി ബാലസഭകളും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിലുണ്ട്.നിലവിൽ മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി കുട്ടികളിൽ ശുചീകരണ അവബോധം ഉണ്ടാകുന്നതിന് ബാലസദസ്സ് നടത്തുന്നു.ത്രിതല സംവിധാനത്തെക്കുറിച്ച് പരിചയപ്പെടുന്നതിന് ബാലപഞ്ചായത്ത് നടത്താറുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ ബാലകൃഷി നടത്താറുണ്ട്. | |||
കുട്ടികൾ ഇതുപോലുള്ള സംഘങ്ങളിൽ പ്രവർത്തിക്കുന്നതുകൊണ്ട് നിലവിലെ സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാനും അതിനെതിരെയുള്ള തിരിച്ചറിവ് ലഭിക്കാനും സഹായിക്കുന്നുണ്ട്. നൂതന പ്രവർത്തനമെന്നോണം ബാലക്ലബ്ബ് രൂപീകരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാറുണ്ട്. കുട്ടി സംഘടനകളിൽ 8 എഫിലെ ചില കുട്ടികൾ അംഗങ്ങളാണ്. ബ്ലഡ് ഡൊണേഷൻ, ആർട്സ് ക്ലബ്ബ് , സാമൂഹിക സേവനങ്ങൾ തുടങ്ങിയവയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. പ്രാഥമിക കൂട്ടായ്മ, ദ്വതീയ കൂട്ടായ്മ എന്താണെന്ന് കുട്ടി മനസ്സിലാക്കുന്നു.സ്വന്തം താല്പര്യം അനുസരിച്ചും സ്വാർത്ഥതയോടേയും ഒരാൾക്കും ജീവിക്കുവാൻ സാധ്യമല്ല. ക്ലാസ്സിൽ കുട്ടി സംഘനട പടവുകൾ എന്ന പേരിൽ രൂപീകരിച്ചു. കുട്ടികളിൽ നിന്ന് സെക്രട്ടറി, പ്രസിഡണ്ട് , അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. | |||
പ്രസിഡണ്ട് - ശ്രീഹരി | |||
സെക്രട്ടറി - ലക്ഷ്മീ നന്ദ | |||
അംഗങ്ങൾ 1) ലക്ഷ്മി നന്ദ 2) ശ്രീഹരി.എസ.കുമാർ, 3) അഭിഷേക് .വി.ജെ, 4) വേദ പി. നായർ 5) വർഷരജി | |||
6) വൈഗ .എ 7) മേഘ സജിമോൻ | |||
ക്ലാസ്സിലെ മുഴുവൻ പ്രവർത്തനങ്ങൾക്കായി മേൽ കുട്ടി സംഘടന രൂപീകരിച്ചും കൂടാതെ 35 കുട്ടികളെ 5 പേരടങ്ങുന്ന 7 ഗ്രൂപ്പുകളായി തിരിച്ചു.ഗ്രൂപ്പിന് ലീഡറെ തെരഞ്ഞെടുത്തു. ഗ്രൂപ്പിലുള്ള മറ്റ് കുട്ടികളുടെ പ്രവർത്തനങ്ങളെ ലീഡർ ഏകോപിപ്പിച്ചു. | |||
കൂടാതെ വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പായി തിരിച്ച് ഹെൽപ്പിംഗ് ഹാൻഡ്സ് രൂപീകരിച്ച് ഓരോ വിഷയത്തിലും പഠിക്കാനുള്ള ബുദ്ധിമുട്ട് പരസ്പരം പരിഹരിക്കുന്നു.അങ്ങനെ കുട്ടികൾ സംഘങ്ങളായി സഹകരണത്തോടെ സാമൂഹ്യ പ്രതിബദ്ധതയോടെ വളരേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി മുന്നോട്ട് പോകുന്നു. | |||
സാമൂഹ്യ നിയന്ത്രണങ്ങളെക്കുറിച്ച് കുട്ടി മനസ്സിലാക്കുന്നു.സാമൂഹിക നിയന്ത്രണങ്ങളിൽ ഔപചാരികവും അനൗപചാരികവും ഉണ്ട്. അനൗപചാരികം കുടുംബം, പിയർ ഗ്രൂപ്പ്, മതം (മതവിദ്യാഭ്യാസം) എന്നിവയാണ്. ഔപചാരിക നിയന്ത്രണങ്ങളിൽ പോലീസ്,പട്ടാളം, കോടതി തുടങ്ങിയവ ഉൾപ്പെടുന്നു. | |||
ഈ ആശയങ്ങൾ കുട്ടികളിലേയ്ക്ക് എത്തിക്കുന്നതിനായി ആലപ്പുഴ മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ ശ്രീ.തമ്പ 2025 ഫെബ്രുവരി 5 ഉച്ചയ്ക്ക് 2 മുതൽ 4 മണിവരെ യു.പി, എച്ച്.എസ്. വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു. ട്രാഫിക് നിയമങ്ങളെക്കുറിച്ചും കുട്ടികൾ പാലിക്കേണ്ട ട്രാഫിക് നിയമങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. സാമൂഹ്യ നിയന്ത്രണങ്ങളിൽ കുറ്റം ചെയ്താൽ ശിക്ഷ ലഭിക്കുമെന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കുവാനും ഏതെല്ലാമാണ് കുട്ടികളുടെ ഭാഗത്തുനിന്നുള്ള കുറ്റങ്ങൾ എന്നും അതിന് ലഭിക്കാവുന്ന ശിക്ഷകൾ എന്തെല്ലാമെന്ന് വ്യക്തമാക്കുന്നതിന് ഹൈസ്‍ക്കൂൾ വിഭാഗം കുട്ടികൾക്കായി നിയമ വിദഗ്ധരുടെ ക്ലാസുകൾ സംഘടിപ്പിച്ചു. | |||
അഡ്വ.സുജേഷ് ( കേരള ഹൈക്കോടതി), അഡ്വ.കൃഷ്ണേന്ദു എന്നിവർ 2025 ഫെബ്രുവരി 13 ന് 2 മണിമുതൽ 4 മണി വരെ പോക്സോ, ലഹരി, മദ്യം, പുകയില, മയക്കുമരുന്ന്, മൊബൈൽ ദുരുപയോഗം, സൈബർ കുറ്റങ്ങൾ എന്നിവയെക്കുറിച്ചും ഭരണഘടന, വാഹന ഉപയോഗം തുടങ്ങിയവയും നിയമലംഘനകാര്യങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് ലളിതമായി മറുപടി നൽകി. | |||
'''നേട്ടങ്ങൾ''' | |||
1) കുട്ടി കുടുംബത്തെ തൊട്ടറിഞ്ഞു | |||
2) സംഘടനകൾ എന്താണെന്നും സാമൂഹ്യ സംഘങ്ങൾ എന്താണെന്നും കുട്ടി തിരിച്ചറിഞ്ഞു. | |||
3) സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിക്കാനാവില്ലെന്നും സാമൂഹ്യജീവിയായി മാത്രമേ ജീവിക്കാനകൂ എന്ന് മനസ്സിലാക്കി. | |||
4) സ്വയം സഹായസംഘങ്ങളിൽ അംഗങ്ങളാകുന്നതിലൂടെ സാമൂഹിക സാമ്പത്തിക പുരോഗതിയും സമ്പാദ്യ ശീലവും പരസ്പര സഹായ മനസ്‍കതയും സഹിഷ്ണുതയും കൈവരിക്കാനാകൂ എന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. | |||
5) മേൽപ്പറഞ്ഞവ ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. | |||
6) ബാലസഭ, ബാലപഞ്ചായത്ത്, എന്നിവയിലൂടെ കുട്ടി ചെറുപ്പത്തിലേ സമൂഹത്തെ തൊട്ടറിയുന്നു. | |||
7) നിലവിലെ സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാനും അതിനെതിരെയുള്ള തിരിച്ചറിവ് ലഭിക്കാനും സഹായികമായി. | |||
8) ഭരണസംവിധാനങ്ങളിൽ ജനകീയ കൂട്ടായ്മയുടെ പ്രാധാന്യം കുട്ടി തിരിച്ചറിയുന്നു. | |||
9) സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി കുട്ടിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു. | |||
10) സാമൂഹ്യ നിയന്ത്രണങ്ങളെക്കുറിച്ചും അവ സമൂഹത്തിന് നൽകുന്ന സുരക്ഷയെക്കുറിച്ചും മനസ്സിലാക്കി. | |||
11) ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനും പാലിച്ചില്ലെങ്കിൽ ലഭിക്കുന്ന ശിക്ഷകളെക്കുറിച്ചും കുട്ടി മനസ്സിലാക്കി. | |||
12) കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചും കുട്ടികൾ നടത്തുന്ന അക്രമണങ്ങളെക്കുറിച്ചും ബോധവാന്മരാവുകയും അവയ്ക്ക് ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും ജൂവനൈൽ ഷെൽട്ടറുകളെക്കുറിച്ചും കുട്ടി മനസ്സിലാക്കി. | |||
13) ഭരണഘടനാ സംവിധാനങ്ങളെക്കുറിച്ചും നിയമം നൽകുന്ന സുരക്ഷയെക്കുറിച്ചും കുട്ടി മനസ്സിലാക്കി. | |||
14) മദ്യം, മയക്കുമരുന്ന്, പുകയില തുടങ്ങയി ലഹരിയെക്കുറിച്ചും പോക്സോ പോലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും അത് ചെയ്താൽ ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും കുട്ടി മനസ്സിലാക്കി. | |||
15) ബാലസഭകൾ, വായനശാലകൾ തുടങ്ങിയവയിൽ അംഗങ്ങളാകുന്നതുകകൊണ്ടുള്ള പ്രയോജനങ്ങളും സമൂഹത്തിന് തങ്ങൾക്ക് നൽകാവുന്ന സഹായ ഹസ്തങ്ങളെക്കുറിച്ചും മനസ്സിലാക്കി. | |||
16) സർവ്വോപരി ഒരു നല്ല സാമൂഹ്യജീവിയായി വളർന്ന് വരും തലമുറയ്ക്ക മാതൃകയാകുന്ന കുഞ്ഞുങ്ങളായി വളർന്ന് നല്ല ഇന്ത്യൻ പൗരന്മാരായി മാറുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി. | |||
'''ഉപസംഹാരം''' | |||
കുട്ടികൾ സാമൂഹ്യ ജീവികളാണെന്നും സമൂഹത്തിൽ ജീവിക്കുമ്പോൾ സംഘങ്ങൾ ആവശ്യമാണെന്നും മനസ്സിലാക്കുന്നു. കുടുംബത്തിൽ നിന്ന് തുടങ്ങുന്ന കൂട്ടായ്മ അവൻ ജീവിക്കുന്ന ഓരോ ചുറ്റുപാടിലും തുടരുന്നു.സാമൂഹ്യജീവിയായ മനുഷ്യൻ ചെയ്യുന്ന കുറ്റങ്ങൾക്ക് നിയമ വ്യവസ്ഥ ശിക്ഷകൾ വിധിക്കുന്നുണ്ട്.ഇന്ത്യൻ നിയമവ്യവസ്ഥകൾ സമൂഹത്തെ നല്ല രീതിയിൽ മുന്നോട്ട് നയിക്കുന്നതിനും സഹായകമാണ്. | |||
'''നന്ദി''' | |||
1 മേരി ആഗ്നസ് (എച്ച്.എം, ജി.എച്ച്.എസ്.എസ്. കലവൂർ) | |||
2ഷേയ്ക്ക് ബിജു ( സെക്രട്ടറി, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്) | |||
3പി.ടി.എ ഭാരവാഹികൾ | |||
4 പത്തംഗ രക്ഷകർത്താക്കൾ | |||
5അഡ്വ.സുജേഷ്, അഡ്വ.കൃഷ്ണേന്ദു | |||
6തമ്പി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ | |||
7 സഹപ്രവർത്തകരായ അധ്യാപകർ | |||
'''സർവ്വേ ഫോം''' | |||
ജി.എച്ച്.എസ്.എസ്.കലവൂർ | |||
സാമൂഹ്യസംഘങ്ങൾ | |||
1 കുട്ടിയുടെ പേര് - | |||
2 രക്ഷകർത്താവിന്റെ പേര്, മേൽവിലാസം തൊഴിൽ - | |||
3 രക്ഷകർത്താവ് ഉൾപ്പെട്ടിട്ടുള്ള സാമൂഹ്യ സംഘടനയുടെ പേര് - | |||
4 മേൽപ്പറഞ്ഞ സംഘടനകളിൽ അംഗത്വമുണ്ടെങ്കിൽ അതുകൊണ്ടുള്ള പ്രയോജനം ? | |||
5 ചുറ്റുപാടുമുളള മറ്റ് സാമുഹ്യ സംഘടനകൾ ഏതെല്ലാം ? | |||
6 കുട്ടകൾ ഏതെങ്കിലും സംഘടനയിൽ ഉണ്ടോ ? അതുകൊണ്ടുള്ള പ്രയോജനം എന്ത് ? | |||
7 രക്ഷകർത്താക്കൾ അംഗങ്ങളായിട്ടുള്ള സംഘടന മുഖാന്തിരം സാമൂഹ്യപുരോഗതിക്കായി നിർദ്ദേശങ്ങൾ നൽകാനുണ്ടോ ? | |||
== ഉല്ലാസകൗമാരം - പഠന പ്രോജക്ട് == | == ഉല്ലാസകൗമാരം - പഠന പ്രോജക്ട് == | ||
'''ആമുഖം''' | '''ആമുഖം''' | ||