Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
== '''''ചെമ്മനാട് വെസ്റ്റ് കടവത്ത് ക്വിസ് 5.0 Star of the month ഫെബ്രുവരി 2025.''''' ==
== '''''ചെമ്മനാട് വെസ്റ്റ് കടവത്ത് ക്വിസ് 5.0 Star of the month ഫെബ്രുവരി 2025.''''' ==
പഠനത്തിൽ മാത്രമല്ല മറ്റിന മത്സരങ്ങളിലും ചെമ്മനാട് വെസ്റ്റിലെ കുട്ടികൾ മുൻപിൽ തന്നെ .മാസംതോറും നടത്തിവരുന്ന കടവത്ത് ക്വിസ് Star of the month  വിജയികളെ പ്രഖ്യാപിച്ചു 6C യിൽ പഠിക്കുന്ന അലിൻ കുരിക്കൾ ഒന്നാം സ്ഥാനവും 7B ക്ലാസിലെ ആദിനാഥ്, ആരാധ്യ ഹരീഷ് രണ്ടാം സ്ഥാനം പങ്കിടുകയും മൂന്നാം സ്ഥാനം 5A ക്ലാസ്സിൽ പഠിക്കുന്ന നിഹാനുജുമും കരസ്ഥമാക്കി.
പഠനത്തിൽ മാത്രമല്ല മറ്റിന മത്സരങ്ങളിലും ചെമ്മനാട് വെസ്റ്റിലെ കുട്ടികൾ മുൻപിൽ തന്നെ .മാസംതോറും നടത്തിവരുന്ന കടവത്ത് ക്വിസ് Star of the month  വിജയികളെ പ്രഖ്യാപിച്ചു 6C യിൽ പഠിക്കുന്ന അലിൻ കുരിക്കൾ ഒന്നാം സ്ഥാനവും 7B ക്ലാസിലെ ആദിനാഥ്, ആരാധ്യ ഹരീഷ് രണ്ടാം സ്ഥാനം പങ്കിടുകയും മൂന്നാം സ്ഥാനം 5A ക്ലാസ്സിൽ പഠിക്കുന്ന നിഹാനുജുമും കരസ്ഥമാക്കി.
== '''''പഠനോത്സവം മാർച്ച് 13 20025''''' ==
കുട്ടികളുടെ അറിവുകളുടെയും കഴിവുകളുടെയും ഉത്സവമാണ് പഠനോത്സവം. വിദ്യാലയത്തിൽ നിന്ന് ലഭിച്ച അറിവ് കുട്ടികൾക്ക് തനതായ രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് പഠനോത്സവം. വളരെ വിപുലമായ രീതിയിലാണ് ജി യുപിഎസ് ചെമ്മനാട് വെസ്റ്റിൽ പഠനോത്സവം ആഘോഷമാക്കി മാറ്റിയത്. വിദ്യാലയത്തിലെ   എല്ലാ കുട്ടികളും പഠനോത്സവത്തിൽ പങ്കെടുത്തു. എൽ പി തലത്തിൽ രണ്ട് സ്റ്റേജുകളിൽ ആയാണ് പഠനോത്സവം നടന്നത്. സ്കിറ്റ്, വഞ്ചിപ്പാട്ട്, കവിതാലാപനം, റീഡേഴ്സ് തിയേറ്റർ, സംഭാഷണം, പരീക്ഷണം ,സ്റ്റോറി ടെല്ലിങ്, ന്യൂസ് റീഡിങ്, സംഖ്യാബോധനവുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങൾ കൂടാതെ അറബി വിഷയത്തിലും വ്യത്യസ്ത അവതരണം ഉണ്ടായിരുന്നു.  പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറികളിൽ കുട്ടികളുടെ ഉത്പന്നങ്ങളുടെ പ്രദർശനങ്ങളും ഉണ്ടായിരുന്നു. എൽപി തലത്തിൽ മറ്റൊരു മികവാർന്ന പ്രവർത്തനമായിരുന്നു 'വർണ്ണ അക്ഷരം' എന്നപേരിൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ ഡയറിക്കുറിപ്പുകൾ. കുട്ടികളുടെ  സർഗാത്മകതയും ഭാവനയും കൂട്ടി എഴുതിയ ഡയറിക്കുറിപ്പുകൾ ഏറെ ശ്രദ്ധയാകർഷിച്ചു. ക്ലാസ് സ്ഥലത്തിൽ തുടങ്ങിയ പഠനോത്സവം പിന്നീട് വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് കോർണർ തലത്തിലും അവതരിപ്പിച്ചു. ഭാഷാ വിഷയവുമായി ബന്ധപ്പെട്ട് തെയ്യം ആവിഷ്കാരം ,കവിത, കഥ, അക്ഷര കാർഡ് കൊണ്ടുള്ള പ്രവർത്തനം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ വ്യക്തിഗതമായും സംഘമായും മികവോടുകൂടി കുട്ടികൾ അവതരിപ്പിച്ചു.
ഇംഗ്ലീഷ് എക്സ്പ്രസ് എന്ന പേരിൽ ഇംഗ്ലീഷ് സബ്ജക്ട് വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ചാർട്ട്, എക്സിബിഷൻ, മോക്ക് ഇൻറർവ്യൂ, ക്യാരക്ടർ പ്രസന്റേഷൻ , സ്പീച്ച്, puppet show  തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു. ഓരോ കുട്ടിയും English Weavers എന്ന പേരിൽ ബാഡ്ജ് അണിഞ്ഞിട്ടുണ്ടായിരുന്നു സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട് നന്നങ്ങാടി, തൊപ്പിക്കല്ല് ,മുനിയറ, കുടക്കല്ല് തുടങ്ങിയവയുടെ മാതൃക പ്രദർശനം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായി.
ശാസ്ത്ര വിഷയത്തോട് അനുബന്ധിച്ച് നടത്തിയ പരീക്ഷണങ്ങൾ ,വിവിധ  മാതൃകകൾ ,കുട്ടി ക്ലാസുകൾ, ചിത്രപ്രദർശനം   തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളും അവതരിപ്പിച്ചു.
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ജോമട്രിക്കൽ ചാർട്ട് എ,ന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾ മികവ് തെളിയിച്ചു. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തവും അനുഭവപ്പെട്ടു ഏറെ കൃത്യതയോടെ  നടത്തിയ പഠനോത്സവം ചെറിയൊരു സമാപന സമ്മേളനത്തോടുകൂടി മൂന്നുമണിക്ക് അവസാനിച്ചു.


== ''ബോധവൽക്കരണ പഠന ക്ലാസ്'' ==
== ''ബോധവൽക്കരണ പഠന ക്ലാസ്'' ==
2,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913626" എന്ന താളിൽനിന്ന് ശേഖരിച്ചത്