Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/Alumni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:


എന്റെ കോഴ്‌സിൽ ഇപ്പോൾ Python എന്ന വിഷയവും ഉൾപ്പെട്ടിരിക്കുന്നു. ഞാൻ ലിറ്റിൽ കൈറ്റ്‌സ് വഴിയാണ് അതിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നതും മനസ്സിലാക്കുന്നതും. ഇതിന്റെ അടിസ്ഥാന കാര്യങ്ങളും പഠന രീതികളും നേരത്തെ മനസ്സിലാക്കാൻ വഴിയൊരുക്കിയത് ലിറ്റിൽ കൈറ്റ്‌സ് ആണ്. സാങ്കേതികവിദ്യാഭ്യാസത്തെ സ്വപ്‌നമായി കാണുന്ന വിദ്യാർത്ഥികൾക്ക് വലിയ അനുഭവമായി ലിറ്റിൽ കൈറ്റ്‌സ് മാറുമെന്നതിൽ സംശയമില്ല.
എന്റെ കോഴ്‌സിൽ ഇപ്പോൾ Python എന്ന വിഷയവും ഉൾപ്പെട്ടിരിക്കുന്നു. ഞാൻ ലിറ്റിൽ കൈറ്റ്‌സ് വഴിയാണ് അതിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നതും മനസ്സിലാക്കുന്നതും. ഇതിന്റെ അടിസ്ഥാന കാര്യങ്ങളും പഠന രീതികളും നേരത്തെ മനസ്സിലാക്കാൻ വഴിയൊരുക്കിയത് ലിറ്റിൽ കൈറ്റ്‌സ് ആണ്. സാങ്കേതികവിദ്യാഭ്യാസത്തെ സ്വപ്‌നമായി കാണുന്ന വിദ്യാർത്ഥികൾക്ക് വലിയ അനുഭവമായി ലിറ്റിൽ കൈറ്റ്‌സ് മാറുമെന്നതിൽ സംശയമില്ല.
'''നിർഭയം ഞാൻ മുന്നേറി: ലിറ്റിൽ കൈറ്റ്‌സ് എനിക്കു തുറന്നു തന്ന വഴികളിലൂടെ'''
'''ശിവകീർത്തി'''
'''''(നെഴ്‌സിംഗ് വിദ്യാർത്ഥി)'''''
[[പ്രമാണം:3832 pta shiva.jpg|ഇടത്ത്‌|ചട്ടരഹിതം|301x301ബിന്ദു]]
സാങ്കേതികവിദ്യയെ അടുത്തറിയാതെ വിദ്യാഭ്യാസരംഗത്തും ജീവിതത്തിലുമൊക്കെ മുന്നേറുക എന്നത് ഇന്ന് അസാദ്യമായ കാര്യമാണ്. അവിടെ നിർഭയം മുന്നേറാൻ എനിക്ക് വഴി തുറന്നു നൽകിയത് ലിറ്റിൽ കൈറ്റ്‌സ് ആണ്. പത്തനംതിട്ട എം.ജി.എം. മുത്തൂറ്റ് നെഴ്‌സിംഗ് കോളജിലെ വിദ്യാർത്ഥിയായ എനിക്ക് അസൈമെന്റുകൾ, പ്രസന്റേഷനുകൾ തുടങ്ങി കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അനായാസം കൈകാര്യം ചെയ്യാനുള്ള പാഠങ്ങൾ പകർന്നത് ലിറ്റിൽ കൈറ്റ്‌സിലൂടെ ലഭിച്ച ക്ലാസുകളാണ്. എത്രത്തോളം അതെന്റെ പഠനത്തെ സഹായിക്കുന്നുവെന്ന് എങ്ങനെയാണ് എഴുതി ഫലിപ്പിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. ലിറ്റിൽ കൈറ്റ്‌സ് പുതിയ കാലത്തിന്റെ അനിവാര്യതയാണ്. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദവും.
പഠനകാലത്ത് ഇതിന്റെ പ്രാധാന്യം എത്രത്തോളമെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കാലം അതെനിക്ക് പറഞ്ഞു തരികയായിരുന്നു. കമ്പ്യൂട്ടർ ഉപയോഗത്തിലടക്കം പലരേയും എനിക്ക് സഹായിക്കാൻ കഴിഞ്ഞതും ലിറ്റിൽ കൈറ്റ്‌സ് പകർന്നു തന്ന പാഠങ്ങളുടെ ബലത്തിലാണ്. ഇതിലൂടെ എന്റെ ആത്മവിശ്വാസത്തേയും വളർത്തിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. അതുകൊണ്ടുതന്നെ എനിക്കടുത്തറിയുന്ന വിദ്യാർത്ഥികളോടെല്ലാം ഞാൻ ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യം പങ്കുവയ്ക്കാറുണ്ട്. നമ്മോടൊപ്പം ചേർന്നു പ്രവർത്തിക്കുന്ന അധ്യാപകരെയായിരുന്നു ലിറ്റിൽ കൈറ്റ്‌സിലൂടെ ലഭിച്ചിരുന്നത് എന്നതും നന്ദിയോടെ ഓർക്കുന്നു.  കൂടുതൽ മെച്ചപ്പെട്ട നിലയിൽ ലിറ്റിൽ കൈറ്റ്‌സ് മുന്നേറുന്നുവെന്നത് വലിയ സന്തോഷമാണ് തരുന്നത്.
'''ലിറ്റിൽ കൈറ്റ്സ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായങ്ങളിൽ ഒന്ന്'''
[[പ്രമാണം:3832 pta supriya.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
'''സുപ്രിയ സുഗതൻ'''
എന്റെ സ്‌കൂൾ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ലിറ്റിൽ കൈറ്റ്‌സ്. പാഠപുസ്തകത്തിനും അപ്പുറം നിത്യജീവിതത്തിന്റെയും പുതിയ കാലത്തിന്റെയും പാഠങ്ങളായിരുന്നു അവിടെ നിന്നും അടുത്തറിഞ്ഞത്.  അപ്‌സര ടീച്ചർ, ശ്രീജ ടീച്ചർ എന്നിവരുടെ അർപ്പണബോധത്തോടുകൂടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നേയും ഡിജിറ്റൽ ലോകത്തിലേക്കു നയിച്ചു. ഓരോ ക്ലാസ്സും ഒരു സാധാരണ പഠനാനുഭവം എന്നതിലുപരി ഒരു ക്രിയാത്മകമായ കളരിയായിരുന്നു. ഒരു റിപ്പോർട്ടിനായുള്ള ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നതിലെ ആദ്യത്തെ വിജയം, സ്‌കൂളിലെ പ്രധാന പരിപാടികൾ വീഡിയോയിൽ പകർത്താനുള്ള അവസരം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിലെ കൂട്ടായ പ്രയത്‌നം... ഇവയെല്ലാം എന്റെ മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകളാണ്. ഒപ്പം പുത്തൻ പാഠങ്ങളും. ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പോലും ഒരു വെല്ലുവിളിയായി ഏറ്റെടുക്കാനും അത് സ്വയം പരിഹരിക്കാനും ഞങ്ങളെ പഠിപ്പിച്ചത് ടീച്ചർമാരുടെ പിന്തുണയും പ്രോത്സാഹനവുമാണ്. ഈ കാലഘട്ടം എന്നിൽ വളർത്തിയെടുത്തത് ടെക്‌നോളജിയോടുള്ള അഭിരുചി മാത്രമല്ല, ഒരു നല്ല ടീം പ്ലെയർ ആകാനുള്ള കഴിവും കൂടിയാണ്.
ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിലൂടെ ഞാൻ നേടിയ കഴിവുകൾ അമൂല്യമാണ്. ഇതിന്റെ ഭാഗമായി എനിക്ക് പ്രത്യേക പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കാൻ സാധിച്ചു. അനിമേഷൻ ക്യാമ്പ് എന്റെ ഭാവനയ്ക്ക് പുതിയ ചിറകുകൾ നൽകി. ഒരു കഥാപാത്രത്തെ ചലിപ്പിക്കാനും അതിന് ജീവൻ നൽകാനും പഠിച്ച ആ ദിവസങ്ങൾ ഏറെ രസകരമായിരുന്നു. അതുപോലെ, കൃത്യതയോടെയും പ്രൊഫഷണൽ നിലവാരത്തിലും ക്യാമറ കൈകാര്യം ചെയ്യാനും വീഡിയോഗ്രാഫി നടത്താനും പഠിച്ചതിലൂടെ സാങ്കേതികമായ ആത്മവിശ്വാസം എനിക്ക് ലഭിച്ചു. ഏതൊരു മീഡിയാ കണ്ടന്റ് കാണുമ്പോഴും അതിന്റെ പിന്നിലെ കഠിനാധ്വാനവും സാങ്കേതിക ഘടകങ്ങളും വിലയിരുത്താൻ ഇപ്പോൾ എനിക്ക് സാധിക്കുന്നു. ക്ലാസ് മുറിക്ക് പുറത്ത് ലഭിച്ച ഈ പ്രായോഗിക പരിശീലനം എന്റെ പഠന നിലവാരത്തെയും സ്വാധീനിച്ചു.
ഈ വോളണ്ടിയർ സേവനം എന്റെ വ്യക്തിത്വത്തെ പല രീതിയിലും പ്രയോജനപ്പെടുത്തി. കൃത്യസമയത്ത് ഒരു പ്രോജക്റ്റ് പൂർത്തിയാക്കുന്നതിനുള്ള ഉത്തരവാദിത്തബോധം, മറ്റുള്ളവരുടെ ആശയങ്ങളെ ബഹുമാനിക്കാനുള്ള മനസ്സ്, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കഴിവ് എന്നിവയെല്ലാം ഈ കാലയളവിൽ ഞാൻ ആർജ്ജിച്ചതാണ്. ലിറ്റിൽ കൈറ്റ്സിൽ ഉണ്ടായിരുന്ന ഓരോ നിമിഷവും ഒരു വിദ്യാർത്ഥി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്നെ മുന്നോട്ട് നയിച്ചു. എന്റെ ക്രിയാത്മക കഴിവുകൾക്ക് അവസരം നൽകുകയും അത് പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയും ചെയ്ത ഈ പ്രസ്ഥാനത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും. ലിറ്റിൽ കൈറ്റ്സ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായങ്ങളിൽ ഒന്നാണ്.
'''ലിറ്റിൽ കൈറ്റ്‌സ് : പുതിയ കാലത്തിന്റെ പുതുവിദ്യാഭ്യാസം'''
പഠനരീതികളൊക്കെ മാറിയ കാലമാണിത്. എല്ലാം ഡിജിറ്റൽ ഫോർമാറ്റിലേക്കെത്തുന്നു. വിവര ശേഖരണം മുതൽ അവതരണം വരെ. ഇത്തരമൊരു പഠനക്രമത്തിന്റെ ആദ്യ അനുഭവം എനിക്ക് പകർന്നത് ലിറ്റിൽ കൈറ്റ്‌സ് ആയിരുന്നു. അതുകൊണ്ടുതന്നെ പുതിയ കാലത്തിന്റെ വിദ്യാഭ്യാസമാണ് ഇതെന്ന് അഭിമാനത്തോടെ ഞാൻ പറയും. ഫോട്ടോയും വീഡിയോയുമൊക്കെ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. റീലുകളില്ലാതെ ആഘോഷങ്ങളും ഇല്ല. ഇതിന്റെയൊക്കെ ബാലപാഠങ്ങൾ എന്നെ തേടിയെത്തിയത് ലിറ്റിൽ കൈറ്റ്‌സിലൂടെയായിരുന്നു. കേവലം ഒരു ഫ്‌ളാഷിൽ ഒതുങ്ങുന്നതല്ല ഒരു ചിത്രമെന്നും എങ്ങനെ എങ്കിലും എടുക്കുന്നതല്ല ഒരു വീഡിയോയെന്നും ഞാൻ അനുഭവിച്ചു പഠിച്ചു. ഇതെന്റെ ക്രിയേറ്റീവ് ചിന്തകളെ ബലപ്പെടുത്തുകയും എന്റെ ഇത്തരം സൃഷ്ട്കളെ മെച്ചപ്പെടുത്തുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്‌സ് എന്റെ സാങ്കേതിക പരിജ്ഞാനത്തിന്റെ വെളിച്ചമെന്ന് ഞാൻ വിശേഷിപ്പിക്കും. കൂടുതൽ കുട്ടികൾക്ക് ഇത്തരം പദ്ധതികളിൽ ഇടം നൽകണമെന്ന ആഗ്രഹവും ഞാൻ പങ്കുവയ്ക്കട്ടെ. എന്റെ സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ ഹ്രസ്വ ചിത്രവും ഡോക്യുമെന്ററിയുമൊക്കെ തയാറാക്കി എന്ന വാർത്ത കേൾക്കുമ്പോഴും കാണുമ്പോഴും ഒട്ടും അതിശയം തോന്നാറില്ല. ഇത്തരം മേഖലകളെ പരിചയപ്പെടുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങളും പരിയപ്പെടാൻ കഴിഞ്ഞു എന്നതാണ് ഇതിന്റെ വിജയം. ലിറ്റിൽ കൈറ്റ്‌സ് കൂടുതൽ പ്രവർത്തനങ്ങളുമായി അതിന്റെ ജൈത്ര യാത്ര തുടരട്ടെ....
885

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911497...2911510" എന്ന താളിൽനിന്ന് ശേഖരിച്ചത്