Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== എന്റെ ഗ്രാമം - കടമ്പനാട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== എന്റെ ഗ്രാമം - കടമ്പനാട് ==
== എന്റെ ഗ്രാമം - കടമ്പനാട് ==
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ കടമ്പനാട് ഗ്രാമപഞ്ചായത്തിനുള്ള ഒരു ഗ്രാമമാണ് കടമ്പനാട്
പഴയ കൊല്ലം ജില്ലയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കടമ്പനാട് മറ്റ് തിരുവിതാംകൂറിന്റെ ഹൃദയ ഭാഗമാണ് ഈ സ്ഥലം ഒരു പുരാതനമായ വ്യാപാര കേന്ദ്രം കൂടിയാണ് കടമ്പനാടിന് കടസ്ഥാന എന്ന പേരുണ്ടായിരുന്നു എന്ന് ഒരു വേദപാഠശാല ഉണ്ടായിരുന്നതുകൊണ്ടാണ് ഇങ്ങനെ പേരു വന്നതെന്നും ചില കൃതികളിൽ പറയുന്നുണ്ട് രാജാക്കന്മാരുടെ നാട് എന്ന നിലയിൽ ഈ സ്ഥലം കടമ്പനാട് എന്നറിയപ്പെട്ടു
കടമ്പനാട് അതിരാധന കാലം മുതൽ ഒരു വ്യാപാര കേന്ദ്രമാണ് ഒരു വ്യാപാര പാപ മാത്രമായിരുന്നു അടൂർ ശാസ്താംകോട്ട റോഡ് കാർത്തിക രാജാവിന്റെ കാലത്താണ് ഒരു റോഡ് ആയി ഇത് വികസിപ്പിച്ചത് മറ്റു പ്രദേശത്തുള്ള വ്യാപാരികളും തദ്ദേശീയരും ചന്ത ദിവസങ്ങളായ ചൊവ്വ വെള്ളി ദിനങ്ങൾക്ക് വേണ്ടി കാത്തിരിക്കുമായിരുന്നു കാൽനടനം മാത്രം ഉണ്ടായിരുന്ന കാലത്ത് ചുമടുമായി പോയിരുന്നവർക്ക് ചുമട് താങ്ങികളും കാളവണ്ടികളുടെ കാളകൾക്ക് വെള്ളം കൊടുക്കുവാൻ ഇടയ്ക്കിടെ സ്ഥാപിച്ചിട്ടുണ്ടായിരുന്നു ഈ ഗ്രാമത്തിന് കിഴക്ക് അരികിൽ കൂടി തെക്കോട്ട് കല്ലടയാർ ഒഴുകുന്നു. വടക്കുഭാഗം കൂടി പള്ളിക്കലാർ ജലമാർഗ്ഗം ചരക്ക് നീക്കം നടക്കുന്നു അനുയോജ്യമായിരുന്നു പുരാതനമാണി സംഗമം കേന്ദ്രമാണ് കടമ്പനാട്
മരച്ചീനെ കൃഷികൾ തിരുവിതാംകൂറിൽ ആരംഭിച്ചത് തിരുനാൾ മഹാരാജാവിന്റെ കാലത്താണ് കടമ്പനാട് വയലുകൾ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു കൂടുതലും മണൽ കണ്ടങ്ങൾ ആയിരുന്നു മണൽ കണ്ടങ്ങളെ ഇടവിളയായി എന്ന് കൃഷി ചെയ്തിരുന്നു കടമ്പനാട്ടുകാർ കൃത്യമായി കൃഷിയാണ് ആശ്രയിച്ചിരുന്നത് കുരുമുളക് അരച്ച ഇഞ്ചി വാഴക്കുല ഇവയായിരുന്നു പ്രധാന വിപണന ഉൽപ്പന്നങ്ങൾ പ്രധാന കാർഷിക ഉപകരണങ്ങൾ മുഖം കലപ്പ മുള്ളുകരി താളതൊപ്പി മുടിക്കോൽ വടി കടമുട്ടി എന്നിവയാണ്
കടമ്പനാടിന്റെ കിഴക്കുഭാഗത്തുള്ള മണ്ണടിക്ഷേത്രവും പടിഞ്ഞാറുഭാഗത്തുള്ള ചെറുവിരുത്തി മലനടയും പ്രശസ്തങ്ങളാണ് കടമ്പനാടിന്റെ ഹൃദയഭാഗത്തുള്ള ദേവീക്ഷേത്രവും പ്രശസ്തമാണ് പുരാതനകാലത്ത് നമ്പൂതിരിമാരുടെ മഠങ്ങൾ ധാരാളമുണ്ടായിരുന്നു കൂടാതെ കാവുകളും കുളങ്ങളും ധാരാളമുള്ള ഒരു പ്രദേശമാണ് കടമ്പനാട് ക്രൈസ്തവരും ഞാനാ ജാതി ഹൈന്ദവരും ഏകോദര സഹോദരങ്ങളേ പോലെ വസിക്കുന്ന ഈ പ്രദേശത്ത് സാമുദായിക കലാപങ്ങൾ ഇല്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്
കടമ്പനാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നിട്ട് 100 കൊല്ലത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ അതിനുമുമ്പ് കുടിപ്പള്ളിക്കുടങ്ങളും കളരികളും ഓല പള്ളിക്കൂടങ്ങളും ആയിരുന്നു ഓലപള്ളികുടം എന്നാൽ കുട്ടികളെ 4 5 വയസ്സാകുമ്പോൾ തന്നെ നിലത്തെഴുത്ത് ആശാന്മാരുടെ കളരിയിലേക്ക് വിടുന്നതാണ് കുട്ടികളെ ഓലയിൽ നാരായൺ കൊണ്ട് എഴുതിയാണ് പഠിപ്പിക്കുന്നത്
വിദ്യാഭ്യാസരംഗത്ത് കടമ്പനാട് ഹൈസ്കൂൾ സ്ഥാപിച്ച ശ്രീ കെ ആർ കൃഷ്ണപിള്ളയുടെ സംഭാവനകൾ വളരെയധികം വിലപ്പെട്ടതാണ് കടമ്പനാട് വലിയപള്ളി വക സെൻതോമസ് ഹൈസ്കൂളും വിദ്യാഭ്യാസ രംഗത്തേക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്
വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടിയുള്ള സ്ഥലമാണ് കടമ്പനാട് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈ സ്ഥലത്തിൻറെ പ്രത്യേക സവിശേഷതകളാണ് വേലുത്തമ്പി ദളവാസ്മാരകവും മണ്ണടി അരവക്കാൽ ഗുഹയും മാഞ്ഞാലി മ്യൂസിയം ഈ പ്രദേശത്തിൻറെ ആകർഷമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കേരളത്തിലെ ഒരേയൊരു ദുര്യോധന ക്ഷേത്രമാണ് മലനട ക്ഷേത്രം
വ്യത്യസ്തമായ പല വികസന പ്രവർത്തനങ്ങളും ഈ കാലയളവിൽ എൻറെ നാട്ടിൽ നടന്നു ഒട്ടനവധി വിദ്യാസമ്പന്നരായ ജനങ്ങൾ ഇപ്പോൾ എൻറെ ഗ്രാമത്തിൽ ഉണ്ട് എൻറെ ഗ്രാമം ഇനിയും പുരോഗതിയിലേക്ക് എത്തട്ടെ എന്ന പ്രാർത്ഥനയോടെ ഈ ചെറു ചരിത്രക്കുറുപ്പ് അവസാനിപ്പിക്കുന്നു
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554735" എന്ന താളിൽനിന്ന് ശേഖരിച്ചത്