Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 15: വരി 15:
== വായനാദിനാചരണം ==
== വായനാദിനാചരണം ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 2024 -25 അധ്യായന വർഷത്തിലെ വായനാദിനാചരണം ജൂൺ 19  ബുധനാഴ്ച രാവിലെ 10 മണിക്ക് വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ഷാജി ജോൺ വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. Reading maketh a full man, Conference  a  ready man  and writing  an exact man എന്ന സന്ദേശം കുട്ടികൾക്ക് നൽകി. കുട്ടികളുടെ സ്വന്തം രചനകൾ ഉൾപ്പെടുത്തി എല്ലാ ക്ലാസിലും ക്ലാസ് മാഗസിനുകൾ പ്രസിദ്ധീകരിക്കണം എന്ന് അച്ചൻ ഓർമ്മപ്പെടുത്തി. കുട്ടികളുടെ പ്രതിനിധി അൽഫോൻസ വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധികൾ പി എൻ പണിക്കർ അനുസ്മരണം, പുസ്തകാസ്വാദനം, കവിത, സംഘഗാനം നൃത്തം എന്നിവ അവതരിപ്പിച്ചു.

== ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ==
ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം മദർ തെരേസ ഹൈസ്കൂളിൽ വ്യത്യസ്തയാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ഇതിന്റെ ഭാഗമായി ജൂൺ 25 ആം തീയതി മാന്നാനം സ്വർഗ്ഗ ക്ഷേത്ര 89.65 FM ,ആലപ്പുഴ ജില്ല വനിത ശിശുക്ഷേമ വകുപ്പ്, ആലപ്പുഴ ജില്ല സർഗ്ഗക്ഷേത്ര കാവൽ എന്നിവ സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ശിശു സംരക്ഷണ വിഭാഗം ആലപ്പുഴ ജില്ല ഓഫീസർ ശ്രീമതി മിനിമോളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ  സ്വാഗതം ആശംസിച്ചു . സർഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സി എം ഐ യോഗത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ജില്ല ശിശു സംരക്ഷണ വകുപ്പിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ ശ്രീ പ്രൈസ്മോൻ ജോസഫ് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും തന്മൂലം ഉണ്ടാകാവുന്ന വിപത്തുകളെ കുറിച്ചും ക്ലാസ് നയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ കേസ് വർക്കർ ശ്രീമതി ജൈനമ ജോസഫ് ലഹരിക്കപ്പെട്ടുപോയ കുട്ടികളുടെ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ നിയമവശങ്ങളെക്കുറിച്ചും കുട്ടികളെ മനസ്സിലാക്കി. ഈ മീറ്റിങ്ങിന് സർഗ്ഗക്ഷേത്ര കാവൽ പ്ലസ് കോഡിനേറ്റർ ശ്രീമതി ബിൻസി നന്ദി പറഞ്ഞു. തുടർന്ന് സർഗ്ഗ ക്ഷേത്രയിലെ റേഡിയോ ജോക്കികളായ ആർ ജെ ബിനു,ആർജെ ബിൻസി എന്നിവരുടെ നേതൃത്വത്തിൽ വ്യത്യസ്തതയാർന്ന  ഫുട്ബോൾ ഷൂട്ടൗട്ട് നടത്തി. ആവേശകരമായ ഈ മത്സരത്തിനൊടുവിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സമാപനത്തിൽ  സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യമ്മ ആന്റണി ഏവർക്കും നന്ദി പറഞ്ഞു.
== Excellentia - 2024 ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2023 - 2024 അധ്യയനവർഷത്തിൽ SSLC പരീക്ഷയിൽ Full A+ നേടിയ കുട്ടികളെ അഭിനന്ദിക്കുകയും അതോടൊപ്പം ജനറൽ PTA മീറ്റിംഗും, 14 വർഷം നമ്മുടെ സ്കൂളിൽ അധ്യാപകനായിരുന്ന ഫാ. ജോസഫ് കുറുപ്പശ്ശേരി C M I യ്ക്ക് യാത്രയയപ്പും നൽകുന്ന ചടങ്ങ് Excellentia 2024, 11/07/2024 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.00 pm ന് KE കാർമൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.കോർപ്പറേറ്റ് മാനേജർ Rev Dr ജെയിംസ് മുല്ലശ്ശേരി  സി എം ഐ അധ്യക്ഷത വഹിച്ച ഈ മീറ്റിങ്ങിന്  സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. കവിയും ഗാനരചയിതാവുമായശ്രീ വയലാർ ശരത് ചന്ദ്ര വർമ്മ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. സി എം ഐ സെന്റ് ജോസഫ് പ്രോവിൻസ് തിരുവനന്തപുരം വികാരി ജനറൽ റവ ഡോ. സെബാസ്റ്റ്യൻ അട്ടിച്ചിറ സി എം ഐ അനുഗ്രഹപ്രഭാഷണവും സ്കൂൾ മാനേജർ റവ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ 2023 24 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ 31 കുട്ടികൾക്കും എൻ എം എം എസ് പരീക്ഷയിൽ സ്കോളർഷിപ്പ് കരസ്ഥമാക്കിയ അഞ്ചു കുട്ടികൾക്കുമുള്ള അവാർഡ് വിതരണം റവ. ഡോ.ജെയിംസ് മുല്ലശ്ശേരിയും വയലാർ ശരത് ചന്ദ്ര വർമയും ചേർന്ന് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ്, പിടിഎ പ്രസിഡണ്ട് ശ്രീ സി പി ദിലീപ്, അധ്യാപക പ്രതിനിധി മിനി വർഗീസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫാദർ ജോസഫ് കുറശ്ശേരി മറുപടി പ്രസംഗവും സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ ഡോ. ഷാജി ഏനക്കാട്ട് സി എം ഐ  നന്ദി പ്രകാശനവും നടത്തി
984

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518702" എന്ന താളിൽനിന്ന് ശേഖരിച്ചത്