Jump to content
സഹായം

"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
വായനമാസാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി ജൂലായ് 9ന് സ്കൂളിൽ അമ്മവായന നടത്തി. പ്രായമായ സ്ത്രീകൾക്ക് തങ്ങളുടെ ജോലിഭാരം ഒന്ന് കുറച്ച് വായനയുടെ ലോകത്ത് എത്തുവാനുള്ള അവസരമാണ് അമ്മവായന. വായിക്കുവാനുള്ള പുസ്തകങ്ങൾ ഹാളിൽ പ്രദ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർശനത്തിന് വച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. അൻവർ, പ്രധാനാദ്ധ്യാപിക ശ്രീമതി റംല.വി.എം, അദ്ധ്യാപികമാരായ നിസമോൾ, മീര ടി.ആർ, സ്മിത കെ.കെ എന്നിവർ സന്നിഹിതരായിരുന്നു.  
വായനമാസാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി ജൂലായ് 9ന് സ്കൂളിൽ അമ്മവായന നടത്തി. പ്രായമായ സ്ത്രീകൾക്ക് തങ്ങളുടെ ജോലിഭാരം ഒന്ന് കുറച്ച് വായനയുടെ ലോകത്ത് എത്തുവാനുള്ള അവസരമാണ് അമ്മവായന. വായിക്കുവാനുള്ള പുസ്തകങ്ങൾ ഹാളിൽ പ്രദ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർശനത്തിന് വച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. അൻവർ, പ്രധാനാദ്ധ്യാപിക ശ്രീമതി റംല.വി.എം, അദ്ധ്യാപികമാരായ നിസമോൾ, മീര ടി.ആർ, സ്മിത കെ.കെ എന്നിവർ സന്നിഹിതരായിരുന്നു.  
[[പ്രമാണം:23051 അമ്മവായന.jpg|നടുവിൽ|ലഘുചിത്രം|641x641ബിന്ദു|വായനയുടെ ലോകം]]
[[പ്രമാണം:23051 അമ്മവായന.jpg|നടുവിൽ|ലഘുചിത്രം|641x641ബിന്ദു|വായനയുടെ ലോകം]]
== '''അറബിക് ടാലന്റ് ടെസ്റ്റ്''' ==
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്രെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ ALIF (Arabic Learning Improvement Force) അറബിക് ടാലന്റ് ടെസ്റ്റ് ജൂലായ് 10ന് സ്കൂൾ തല മത്സരം നടത്തി. 31 കുട്ടികൾ പങ്കെടുത്തു. മുഹമ്മദ് അൻസാർ (10B) ആഷിം അഹമ്മദ് (9B) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂലായ് 17ന് VVUPS കോതപറമ്പിൽ വച്ച് നടന്ന കൊടുങ്ങല്ലൂർ ഉപജില്ലാതല മത്സരത്തിൽ ഇവർ മത്സരിക്കുകയും മുഹമ്മദ് അൻസാർ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
== '''ചാന്ദ്രദിനം''' ==
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ 22/07/2024ന് നടത്തി. യു.പി വിഭാഗം കുട്ടികൾ വിവിധതരം റോക്കറ്റുകളുടെയും സ്പേസ് ഷിപ്പിന്റെയും മോഡലുകൾ നിർമ്മിച്ച് കൊണ്ടുവന്ന് അവ അസംബ്ലിയിൽ അവതരിപ്പിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ കുട്ടികളോട് സംസാരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തുകയും ചെയ്തു.
[[പ്രമാണം:23051 ചാന്ദ്രദിനം.jpg|നടുവിൽ|ലഘുചിത്രം|412x412ബിന്ദു|അസംബ്ലിയിൽ നടന്ന പ്രദർശനം]]
== '''ഗൃഹസന്ദർശനം''' ==
പത്താം ക്ലാസ് കുട്ടികളുടെ വീടുകൾ അദ്ധ്യാപകർ 03/08/2024ന് സന്ദർശിച്ചു. കുട്ടികളുടെ പഠനനിലവാരം ഉറപ്പ് വരുത്തുന്നതിനും കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം വീടുകളിൽ ലഭ്യമാണോ എന്ന് മനസ്സിലാക്കുന്നതിനും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം സന്ദർശനങ്ങൾ ഉപകരിക്കുന്നു. മാത്രമല്ല രക്ഷിതാക്കളുമായി ബന്ധം ഊട്ടിയുറപ്പിക്കാനും ഗൃഹസന്ദർശനം വഴിയൊരുക്കുന്നു. പഠനവിടവ് നേരിടുന്ന കുട്ടികൾക്ക് അവ നികത്താനുള്ള മാർഗ്ഗങ്ങളും ഇത്തരം സന്ദർശനങ്ങളിലൂടെ രക്ഷിതാക്കൾക്ക് ലഭിക്കുന്നു.
[[പ്രമാണം:23051 House visit.jpg|നടുവിൽ|430x430px|അദ്ധ്യാപകർ കുട്ടികളുടെ ഗൃഹം സന്ദർശിക്കുന്നു.|പകരം=അദ്ധ്യാപകർ കുട്ടികളുടെ ഗൃഹം സന്ദർശിക്കുന്നു.|ലഘുചിത്രം]]
== '''യാത്രയയപ്പ്''' ==
യു.പി വിഭാഗം അദ്ധ്യാപകരായ ശ്രീമതി ലിജി ടീച്ചർ, റംലത്ത് ടീച്ചർ എന്നിവർ സ്ഥലം മാറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് 05/08/2024ന് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. എച്ച്.എം റംല ടീച്ചർ മറ്റ് സ്റ്റാഫംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
[[പ്രമാണം:23051 lijy teacher.jpg|നടുവിൽ|ലഘുചിത്രം|469x469ബിന്ദു|ലിജി ടീച്ചർക്ക് സ്റ്റാഫംഗങ്ങൾ ഉപഹാരം നല്കുന്നു]]
== '''സ്കൂൾതല ശാസ്ത്രമേള''' ==
സയൻസ് ക്ലബ്, സോഷ്യൽ ക്ലബ്, ഗണിത ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 5,6 തീയതികളിൽ സ്കൂളിൽ ശാസ്ത്രമേള നടന്നു. സ്റ്റിൽ മോ‍ഡലുകൾ, വർക്കിംഗ് മോ‍ഡലുകൾ, ചാർട്ടുകൾ തുടങ്ങിയ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. പ്രവൃത്തിപരിചയമേളയുടെ ഭാഗമായി അസംസ്കൃത വസ്തുക്കളിൽ നിന്നുള്ള അലങ്കാരവസ്തുക്കളുടെ നിർമ്മാണം, വെജിറ്റബിൾ പ്രിന്റിംഗ്, ചവിട്ടി നിർമ്മാണം, ചോക്ക് നിർമ്മാണം, ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ, പേപ്പർ ക്രാഫ്റ്റ് തുടങ്ങിയ വിഭാഗങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു. ഓരോ വിഷയവുമായി ബന്ധപ്പെട്ട അദ്ധ്യാപകർ വിജയികളെ തിരഞ്ഞെടുത്തു.
[[പ്രമാണം:23051 ശാസ്ത്രമേള.jpg|നടുവിൽ|ലഘുചിത്രം|477x477ബിന്ദു|ശാസ്ത്രമേള]]
== '''ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനം''' ==
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 7,8,9 തീയതികളിൽ സ്കൂളിൽ ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. ലോകമഹായുദ്ധങ്ങളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി. തുടർന്ന് പോസ്റ്റർ നിർമ്മാണം, ഫ്ലാഷ് മോബ്, യുദ്ധവിരുദ്ധറാലി എന്നിവയും ഉണ്ടായിരുന്നു. യു.പി ഹൈസ്കൂൾ വിഭാഗങ്ങൾ സംയുക്തമായിട്ടാണ് ദിനാചരണം നടത്തിയത്. സമാധാനത്തിന്റെ പ്രതീകമായി നൂറ് കണക്കിന് സുഡോകു കൊക്കുകളെ നിർമ്മിച്ച് അവ സ്കൂൾ നടുമുറ്റത്ത് പ്രദർശിപ്പിക്കുകയും ചെയ്തു.
[[പ്രമാണം:23051 ഹിരോഷിമ നാഗസാക്കി.jpg|നടുവിൽ|ലഘുചിത്രം|462x462ബിന്ദു|സമാധാന സന്ദേശവുമായി]]
== '''ജിനി ടീച്ചർക്ക് യാത്രയയപ്പ്''' ==
ഹൈസ്കൂൾ വിഭാഗം ബയോളജി അദ്ധ്യാപിക ശ്രീമതി ജിനി ടീച്ചർ സ്ഥലം മാറ്റം കിട്ടി പോയതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ 12/08/2024 തിങ്കളാഴ്ച യാത്രയയപ്പ് നടത്തി. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ , മറ്റ് സ്റ്റാഫംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
[[പ്രമാണം:23051 jini teacher.jpg|നടുവിൽ|ലഘുചിത്രം|482x482ബിന്ദു|ജിനി ടീച്ചർക്ക് എല്ലാവരും ഉപഹാരം നല്കുന്നു]]
== '''സ്വാതന്ത്ര്യദിനാഘോഷം''' ==
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ വളരെ വിപുലമായി നടത്തി. എച്ച്.എസ്.എസ്. , എച്ച്.എസ് , എൽ.പി വിഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനാദ്ധ്യാപകരായ ഹേമ ടീച്ചർ, റംല ടീച്ചർ, ലൂസി ടീച്ചർ എന്നിവർ സംയുക്തമായി പതാക ഉയർത്തി. എസ്.പി.സി കുട്ടികളുടെ പരേ‍ഡ് നടന്നു. പി.ടി.എ പ്രസി‍ഡണ്ട് ശ്രീ അൻവർ, എസ്.എം.സി ചെയർമാൻ ശ്രീ രമേശ് മാടത്തിങ്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, മിഠായിവിതരണം എന്നിവ ഉണ്ടായി.
[[പ്രമാണം:23051 സ്വാതന്ത്ര്യദിനം.jpg|പകരം=വന്ദേ മാതരം|നടുവിൽ|ലഘുചിത്രം|473x473ബിന്ദു|വന്ദേ മാതരം]]
== '''സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്''' ==
16/08/2024ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. സ്കൂൾ ഓഫീസിൽ നിന്നും സാമഗ്രികളെല്ലാം കൈപ്പറ്റി. ബാലറ്റുകൾ, പെട്ടി, മഷി, കുട്ടികളുടെ ലിസ്റ്റ് എന്നിവ പോളിംഗ് ഓഫീസർമാർ കൈപ്പറ്റി അതാത് പോളിംഗ് സ്റ്റേഷനുകളിൽ കൊണ്ട് പോയി. ക്ലാസ് ടീച്ചർ പ്രിസൈ‍‍ഡിങ് ഓഫീസർമാരായി. കുട്ടികൾ പോളിങ് ഓഫീസർമാരായി. ഇതിലൂടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.
[[പ്രമാണം:23051 സ്കൂൾ തിരഞ്ഞെടുപ്പ്.jpg|നടുവിൽ|ചട്ടരഹിതം|336x336ബിന്ദു|സ്കൂൾ തിരഞ്ഞെടുപ്പ്]]
== '''ഉപജില്ല ഫുട്ബോൾ മത്സരം''' ==
പുല്ലൂറ്റ് KKTM കോളേജ് ഗ്രൗണ്ടിൽ 17, 18 തീയതികളിൽ വച്ച് നടന്ന കൊടുങ്ങല്ലൂർ ഉപജില്ലാ ഫുട്ബോൾ മത്സരത്തിൽ അണ്ടർ 14വിഭാഗത്തിലും അണ്ടർ17 വിഭാഗത്തിലും കരൂപ്പടന്ന സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. അണ്ടർ 14വിഭാഗത്തിൽ പതിനെട്ട് ടിമുകളോട് മത്സരിച്ച് നമ്മുടെ സ്കൂളിലെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
[[പ്രമാണം:23051 football team.jpg|നടുവിൽ|ലഘുചിത്രം|397x397ബിന്ദു|ഫുട്ബോൾ ടീം]]
== '''ഉപജില്ല നീന്തൽ മത്സരം''' ==
19/08/2024 ന് എറിയാട് അക്വാട്ടിക് കോംപ്ലക്സിൽ വച്ച് നടന്ന കൊടുങ്ങല്ലൂർ ഉപജില്ല നീന്തൽ മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും മൂന്ന് കുട്ടികൾ പങ്കെടുത്തു നാലാം സ്ഥാനം കരസ്ഥമാക്കി.
== '''ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം''' ==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്കുള്ള യൂണിഫോം 29/08/2024 ന് പ്രധാന അദ്ധ്യാപിക ശ്രീമതി റംല ടീച്ചർ നടത്തി. ലിറ്റിൽ കൈറ്റ്സ് ട്രെയിനർമാരായ ശ്രീമതി നിഷിദ ടീച്ചർ, സബീന ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:23051 LK Uniform.jpg|നടുവിൽ|ലഘുചിത്രം|503x503ബിന്ദു|റംല ടീച്ചർ യൂണിഫോം വിതരണം ചെയ്യുന്നു]]
== '''ഐ.ടി. ക്വിസ് മത്സരം''' ==
കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേളയിൽ സ്കൂൾതല ഐ.ടി ക്വിസ് മത്സരങ്ങൾ 30/08/2024 ന് നടത്തി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നാസ് മോഡൽ പരീക്ഷ ആഗസ്റ്റ് മുപ്പതിലേക്ക് മാറ്റിയ സാഹചര്യത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് ക്വിസ് മത്സരം നടത്തിയത്. ഒൻപതാം ക്ലാസിലെ ആഷിം അഹമ്മദ്, അഭിമന്യു എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
[[പ്രമാണം:23051 IT Quiz.jpg|നടുവിൽ|ലഘുചിത്രം|518x518ബിന്ദു|ക്വിസ് നടക്കുന്നു]]
== '''ഓണാഘോഷം''' ==
ഇക്കൊല്ലത്തെ ഓണാഘോഷം 13/09/2024 ന് നടത്തി. വയനാട് ഉരുൾപൊട്ടൽ ദുരന്തം മൂലം വളരെ ചുരുക്കിയ രീതിയിലാണ് പരിപാടി നടത്തിയത്. ചെറിയ രീതിയിലുള്ള പൂക്കളമാണ് ഒരുക്കിയത്. രണ്ട് മൂന്ന് ഓണക്കളികളും തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു. ശേഷം പത്ത് ദിവസത്തെ ഓണാവധിക്ക് സ്കൂൾ അടക്കുകയും ചെയ്തു.
[[പ്രമാണം:23051 ONAM.jpg|നടുവിൽ|ലഘുചിത്രം|628x628ബിന്ദു]]
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515724...2568872" എന്ന താളിൽനിന്ന് ശേഖരിച്ചത്