|
|
| വരി 1: |
വരി 1: |
|
| |
| =='''ദിനാചരണങ്ങൾ'''==
| |
| ===ബാലവേല വിരുദ്ധ ദിനം===
| |
| സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ബാലവേല വിരുദ്ധ ദിനം വിപുല പരിപാടികളുടെ സ്കൂളിൽ ആചരിച്ചു .രാവിലെ ചേർന്ന അസംബ്ലിയിൽ സ്കൂൾ ലീഡർ ആൻ മരിയ ജിൻഡോ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ റോയിച്ചൻ മാത്യു ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി. നിർബന്ധിത സൗജന്യ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും ബാലവേലയുടെ പ്രത്യാഘാതങ്ങളും തന്റെ സന്ദേശത്തിൽ കുട്ടികളെ ഓർമ്മപ്പെടുത്തി. ക്ലാസ്സുകളിൽ ബാലവേല വിരുദ്ധ ദിന പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി.
| |
| ===ജൂൺ 5 പരിസ്ഥി ദിനം===
| |
| ലോകപരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു .രാവിലെ ചേർന്ന് സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. കുട്ടികൾക്കായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട കഥ കവിത ഉപന്യാസ രചന, ക്വിസ്,മത്സരങ്ങൾ നടത്തി . ശ്രീമതി അനു മേരി പയസിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പേപ്പർബാഗ് ,തുണിസഞ്ചി എന്നിവയുടെ നിർമ്മാണ പ്രദർശനം നടത്തി. സ്കൂൾ കോമ്പൗണ്ടിൽ പേര,മാവ് തുടങ്ങിയ വൃക്ഷത്തൈകൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നട്ടു. അങ്ങനെ പ്രകൃതി സംരക്ഷണ ത്തിൽ നമ്മുടെ വിദ്യാലയവും പങ്കാളികളായി മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തുു
| |
| ===ലോകവയോജനചൂഷണവിരുദ്ധ ദിനം===
| |
| സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി .കുട്ടികൾ ദിവസത്തിൻറെ പ്രാധാന്യം മനസ്സിലാക്കി. ഫാദർ ബിജു ആന്റണി വയോജനങ്ങളോടുള്ള കുട്ടികളുടെ കടമകളെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും സമീപനങ്ങളെക്കുറിച്ചും വിശദമായി
| |
|
| |
| സംസാരിച്ചു.
| |
| ===വായന വാരാചരണം===
| |
| വായന വാരാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിപുലമായി പരിപാടികൾ സംഘടിപ്പിച്ചു. അന്നേദിവസം ക്ലാസ് അടിസ്ഥാനത്തിൽ വായനാദിനം, പ്രശ്നോത്തരി എന്നീ മത്സരം നടത്തി.ഓരോ ക്ലാസിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ തിരഞ്ഞെടുത്തുഫൈനൽ റൗണ്ടിലേക്ക് സെലക്ട്ചെയ്തു.തുടർന്ന് വരുന്ന ഓരോ ആഴ്ചയും കഥ ഉപന്യാസം രചന മത്സരങ്ങൾ എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു.വായനാദിനസന്ദേശം നൽകുകയും .വായനയുടെ പ്രാധാന്യം നിത്യജീവിതത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം നടത്തുകയും ചെയ്തു.വായന വാരാചരണത്തിന്റെ അവസാനആഴ്ചയിൽ ഹെഡ്‍മിസ്‍ട്രസ്് സിസിലി ജോസഫ് വായനാദിനസന്ദേശം നൽകുകയും മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
| |
| ===ലോക സംഗീത ദിനം===
| |
| സംഗീത അധ്യാപകനായ ജൊവാൻസ് സർ നേതൃത്വത്തിൽ ലോക സംഗീത ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സംഗീതത്തിൽ താൽപര്യമുള്ള എല്ലാ കുട്ടികളും ഈ ദിനത്തിൽ ഒന്നിച്ചു കൂടുകയും സംഗീതത്തിന്റെ വിവിധ തലങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു .ഓരോരുത്തരും തങ്ങൾക്ക് ഇഷ്ടമുള്ള പാട്ടുകൾ ആലപിച്ചു .ഈ ദിനത്തിൻറെ പ്രാധാന്യം ജൊവാൻസ് സാർ വിശദീകരിച്ചു
| |
| ===യോഗാദിനം===
| |
| യോഗാ ദിനത്തിൻറെ ഭാഗമായി കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച്പരിശീലനം നൽകി.എസ് പി സി കുട്ടികൾനേതൃത്വം നൽകിയ പരിശീലന പരിപാടിയിൽ ജെ ആർ സി,സ്കൗട്ട് ഗൈഡ്,മറ്റ് കുട്ടികളും പങ്കാളികളായി.ജൂൺ 26
| |
| ===അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം.===
| |
| അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തുകയും ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി സിസിലി ജോസഫ് ബോധവൽക്കരണം നടത്തുകയും ചെയ്തു. തുടർന്ന് എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു .ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തലിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് നിർവഹിച്ചു .സ്കൂളിലെ എഡിഎസ് യു ,ജെ ആർ സി, എസ് പി സി അംഗങ്ങളും മറ്റു കുട്ടികളും കയ്യൊപ്പ് ചേർത്തലിൽ പങ്കാളികളായി .ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്നത്തെ തലമുറ നേരിടുന്ന പ്രശ്നങ്ങളും അവരുടെ
| |
|
| |
| പരിഹാരങ്ങളും ജീവിതമായിരിക്കണം ലഹരി എന്നും തന്റെ സന്ദേശത്തിലൂടെ കുട്ടികളുടെ പ്രതിനിധി വീണാ വിജയകുമാർ കൂട്ടുകാരുമായി പങ്കുവെച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നിർമിച്ച പ്ലക്കാർഡുകളും ചാർട്ടുകളും മുദ്രാവാക്യങ്ങളുമായി എടൂർ ടൗണിലേക്ക് റാലി സംഘടിപ്പിച്ചു. എഡിഎസ് യുവിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം ,പ്രസംഗമത്സരം എന്നിവ നടത്തി വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി
| |
| ===ബഷീർ ദിനാചരണം ജുലൈ 5===
| |
| എടൂർ സെന്റ് മേരിസ് ഹൈസ്കൂളിൽ ബഷീർ ദിനാചരണം, മഴ മൂലം ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചതിനാൽ ,ഓൺലൈനായി നടത്തി. ബഷീർ അനുസ്മരണം കവിയും നാടക തിരക്കഥാകൃത്തുമായ പി എം സജിത് കുമാർ ഉദ്ഘാടനം ചെയ്തു .ബഷീറിന്റെകഥകളിലൂടെ അദ്ദേഹം സഞ്ചരിക്കുകയും കഥകളെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ രചന ശൈലികളെ കുറിച്ചും വളരെ ലളിതമായ ഭാഷയിൽ വിശദീകരിച്ചു. ബഷീറിന്റെ പ്രശസ്തമായ നോവലുകളും അവയുടെ ആശയങ്ങളും ഈ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു .എല്ലാ ക്ലാസുകളിലും ഓൺലൈനായി ഈ പരിപാടി ഷെയർ ചെയ്യുകയും പരിപാടിക്ക് ശേഷം കുട്ടികളോട് കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു .പരിപാടി മലയാള ഭാഷ വിഭാഗം അധ്യാപകർ നേതൃത്വം നൽകി
| |
| ===ലോക ജനസംഖ്യ ദിനം ജൂലൈ 11===
| |
| ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും ജനസംഖ്യാ വർദ്ധനവിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ഫാദർ ബിജു ആന്റണി തേലക്കാട്ട് കുട്ടികളോട് ആശയ വിനിമയം നടത്തുകയും ചെയ്തു. മാനവവിഭവം എന്ന നിലയിൽ ജനസംഖ്യ വർദ്ധനവ് നമ്മുടെ രാജ്യത്തിൻറെ ദേശീയ വരുമാനത്തിലേക്ക് നൽകുന്ന സംഭാവനവളരെയേറെആണെന്ന്അദ്ദേഹംകൂട്ടിച്ചേർത്തു.ജനസംഖ്യദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന ,ജനസംഖ്യാ ദിന ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തുു.
| |
| ===ചാന്ദ്രദിനം ജൂലൈ 21===
| |
| എടൂർ സെന്റ് മേരിസ് ഹൈസ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ചാന്ദ്ര ദിനത്തെക്കുറിച്ചുുള്ള 'ചാന്ദ്ര ദൗത്യം അന്നും ഇന്നും' ലഘുവിവരണം കുമാരി.അശ്വതി വി ജെ അവതരിപ്പിച്ചു.ശാസ്ത്രക്ളബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്,പതിപ്പ് നിർമ്മാണം,ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ -3 മാതൃകാനിർമ്മാണം,എന്നീ മത്സരങ്ങളുും നടത്തി.
| |
| ===ചാന്ദ്രദിന ക്വിസ്===
| |
| സ്കൂൾ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ്സിൽ വളരെയധികം കുട്ടികൾ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങൾ നേടുകയും ചെയ്തു ഏറെ വിജ്ഞാനപ്രദമായ മത്സരം കുട്ടികൾക്ക് ആവേശകരമായിരുന്നു മത്സരത്തിൽ വിജയിച്ച രണ്ടു കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി
| |
| ===ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെഓർമ്മ ദിനം ജുലൈ 27===
| |
| ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും മിസൈൽമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെഓർമ്മ ദിനം ആചരിച്ചു .ആ ദിനത്തിന്റെ പ്രത്യേകതയും അദ്ദേഹത്തിന്റെ നേട്ടങ്ങളും എല്ലാം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ വിവരണം തയ്യാറാക്കി. ഈ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു .ദേവനന്ദ ബി എസ് ,ഈവാ മരിയ എന്നീ കുട്ടികൾ സമ്മാന ർഹരായി
| |
| ===ജൂലൈ 31 പ്രേംചന്ദ് ദിനം===
| |
| ഹിന്ദി ക്ലബ്ബി ന്റെആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി സമുചിതമായി ആഘോഷിച്ചു. ഹിന്ദി അസംബ്ലി നടത്തുകയും ശ്രീമതി ജെസി വി എ ടീച്ചർ ദിനത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു. ശ്രീ ജയ്സൺ സാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡോക്യുമെൻററി പ്രദർശിപ്പിക്കുകയും അതിനുശേഷം കുട്ടികൾക്കായി പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുകയും ചെയ്തു.
| |
| ===14 th SPC ദിനാചാരണം===
| |
|
| |
|
| |
| KNR 972 ST Marys Hss Edoor എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 14 th SPC ദിനാചാരണം സംഘടിപ്പിച്ചു.ഹെഡ്‌മിസ്ട്രെസ് സിസിലി ജോസഫ് പതാക ഉയർത്തിയ ചടങ്ങിൽ Zero Waste ക്യാമ്പയിനിന്റെ ഭാഗമായി Cadets നിർമ്മിച്ച പേപ്പർ ബാസ്കറ്റ് സ്കൂളിന് സമ്മാനിച്ചു.SPC സീനിയർ കേഡറ്റ്സ് ആയ മാസ്റ്റർ ബെസ്റ്റിൻ, കുമാരി ആൻഡ്രിയ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നേരെ ഉള്ള അതിക്രമങ്ങൾ തടയുന്നതിന് വേണ്ടിയുള്ള ബോധവൽക്കരണ ക്ളാസ്സ് കുട്ടികൾക്ക് നൽകി.
| |
| ===ഫ്രീഡം ഫെസ്റ്റ് വാരാചരണം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്===
| |
| എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയുംഹാർഡ് വെയറുകളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രീഡം ഫെസ്റ്റ് വാരാചരണം സംഘടിപ്പിക്കപ്പെട്ടു ഇതിന്റെ ഭാഗമായി ഐടി ക്വിസ് , ഡിജിറ്റൽ പെയിൻറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു. സ്വതന്ത്ര സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തുന്നതിനും അവയുടെ സാധ്യതകൾ ബോധ്യപ്പെടുത്തുന്നതിനും മിനി റോബോട്ടിക്സ് ഫെസ്റ്റ് വിദ്യാർത്ഥികളെ ഏറെ ആവേശഭരിതരാക്കി. വെൽക്കമിങ് റോബോട്ട് ,ഇലക്ട്രോണിക് ഡൈസ് എൽ ഡി ആർ സ്ട്രീറ്റ് ലൈറ്റ് , ട്രാഫിക് സിഗ്നലിംഗ് തുടങ്ങിയ മാതൃകകൾ ആണ് അവതരിപ്പിച്ചത്.ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായുള്ള സ്ലൈഡ് ഷോ പ്രസന്റേഷനും കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തുന്ന ഹാർഡ് വെയർ എക്സിബിഷനും കുട്ടികൾക്ക് പുതിയ അനുഭവമായി. പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക സിസിലി ജോസഫും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് കോർഡിനേറ്റർമാരായ ജിബിൻ തോമസ്, സ്വപ്ന ബി വി എന്നീ അധ്യാപകരും നേതൃത്വം നൽകി.
| |
| ===സ്വാതന്ത്ര്യദിനാഘോഷം===
| |
| എടൂർ സെന്റ്മേരീസ്ളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .രാവിലെ ചേർന്ന് അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി സിസിലി ജോസഫ് പതാക ഉയർത്തി .ശ്രീ സജി വി ടി സ്വാതന്ത്ര്യദിന സന്ദേശം നൽകി .പരിപാടികൾക്ക് ശ്രീ കെ ജെ ജയ്സൺ നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ,ദേശഭക്തിഗാനം ,മത്സരം എന്നിവ സംഘടിപ്പിച്ചു .സ്റ്റുഡൻസ് പോലീസ് കേഡറ്റ് കേഡറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരേഡ് നടത്തി .ജെ ആർ സി ,സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയിലെ അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു
| |
| ===ഹിന്ദി ദിനാഘോഷം===
| |
| ഹിന്ദി പ്രാർത്ഥനഗീതത്താൽ ഹിന്ദി ദിനാഘോഷത്തിലെ പരിപാടികൾആരംഭിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി പത്രവാർത്ത നടത്തുകയും ഒപ്പം എന്തുകൊണ്ട് 14ന് ഹിന്ദി ദിനമായി ആഘോഷിക്കുന്നു എന്നതിനെക്കുറിച്ച് ഒരു വിവരണം നൽകുകയും ചെയ്തു.
| |
| ===ലോക വന്യജീവി വാരാചരണം===
| |
| ലോക വന്യജീവി വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ജിൻഡോ സർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഒപ്പം കുട്ടികളിൽ അവബോധം ഉണർത്തുന്ന സന്ദേശവും നൽകി.അന്യംനിന്നുപോകുന്ന വന്യജീവികളുടെ ആൽബം ക്ളാസ്സ് അടിസ്ഥാനത്തിൽ നിർമ്മിക്കുക എന്ന പ്രവർത്തനം നൽകി.
| |
| ===ശിശുദിനാഘോഷം===
| |
| ശിശുദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു .ഓരോ ക്ലാസിലെ കുട്ടികളും തങ്ങളുടെ ദിനം വർണ്ണാഭമാക്കാൻ അവരുടേതായ പരിപാടികൾ ആസൂത്രണം ചെയ്തു .ഓരോ ക്ലാസിലെ ലീഡർമാരും ചാച്ചാജിയെ കുറിച്ച് കുറിപ്പ് തയ്യാറാക്കി അവതരിപ്പിച്ചു
| |
|
| |
|
| =='''ആഘോഷങ്ങളിലൂടെ'''== | | =='''ആഘോഷങ്ങളിലൂടെ'''== |