Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114: വരി 114:
പ്രമാണം:47045 meet shiju5.JPG
പ്രമാണം:47045 meet shiju5.JPG
</gallery>
</gallery>
== ഡിവൈസ് ലൈബ്രറി ==
കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ മാധ്യമത്തിലേക്ക് മാറുകയും ഡിജിറ്റൽ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിക്കുകയും ചെയ്തു.മലയോരമേഖലയായ കൂമ്പാറയിലെ പല കുട്ടികൾക്കും ഈ സൗകര്യം ലഭ്യമല്ലാതാവുകയും അത്തരം കുട്ടികളെ ഓരോ ക്ലാസ് അധ്യാപകരും കണ്ടെത്തുകയും അവർക്ക് ആവശ്യമായ ഗാഡ്ജറ്റുകൾ ലഭ്യമാക്കുകയും ചെയ്തു ഇതോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സമ്പൂർണ്ണ ഡിജിറ്റൽ പഠനം ഉറപ്പുവരുത്തി . വീണ്ടും ക്ലാസുകൾ ഓഫ്‌ലൈൻ  സംവിധാനത്തിലേക്ക് മാറിയപ്പോൾ കുട്ടികൾ ഈ ഗാഡ്ജറ്റുകൾ സ്കൂളിൽ തിരികെ ഏൽപ്പിക്കുകയും ഇത് ഡിവൈസ് ലൈബ്രറി എന്ന നൂതന ആശയത്തിലേക്ക് വഴിമാറുകയും ചെയ്തു . 10 സ്മാർട്ട് ഫോണുകളും 4 ടാബുകളും ഉൾപ്പെടുന്നതാണ് ലിറ്റിൽ കൈറ്റ്സ് ഡിവൈസ് ലൈബ്രറി. കൃത്യമായി ഇഷ്യൂ രജിസ്റ്റർ സൂക്ഷിച്ചുകൊണ്ട് ലിറ്റിൽ കൈ വിദ്യാർഥികളുടെ മേൽനോട്ടത്തിലാണ് ഗാഡ്ജറ്റ് ലൈബ്രറി പ്രവർത്തിക്കുന്നത്. ഇപ്പോൾ ഇത് കുട്ടികളുടെ പഠന ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നു നിയന്ത്രിതമായ രീതിയിൽ തികച്ചും സുരക്ഷിതമായാണ് ഡിവൈസ് ലൈബ്രറി പഠനം സാധ്യമാക്കുന്നത്. പേരന്റൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഈ ഗാഡ്ജറ്റു കളിൽ കുട്ടികളുടെ ഉപയോഗം കൈറ്റ് മാസ്റ്റർ മിസ്ട്രസ് മാർക്ക് നിയന്ത്രിക്കാൻ കഴിയും വിധം സാധ്യമാക്കിയിട്ടുണ്ട്. വീണ്ടും കോഴിക്കോട് ജില്ലയിൽ  നിപ്പ പടർന്നുപിടിച്ച സാഹചര്യത്തിൽ കുട്ടികളുടെ പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക്  മാറുകയും ഈ ഡിവൈസുകൾ കുട്ടികൾ പ്രയോജനപ്പെടുത്തുകയും ചെയ്തു.
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2048743" എന്ന താളിൽനിന്ന് ശേഖരിച്ചത്