Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:
പ്രമാണം:47045 robusta6.jpg
പ്രമാണം:47045 robusta6.jpg
</gallery>
</gallery>
== '''e മുറ്റം''' ==
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ സാക്ഷര പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പദ്ധതിയാണ്  ഈ മുറ്റം. 2023 നവംബർ 19 ന് കുടുംബശ്രീയുടെ കീഴിൽ നടന്ന തിരികെ വിദ്യാലയത്തിലേക്ക് എന്ന പരിപാടിയുമായി സഹകരിച്ചാണ് ഇ മുറ്റം പരിപാടി സങ്കടിപ്പിച്ചത്.  രാവിലെ മുതൽ വൈകുന്നേരം വരെ 12 ക്ലാസ് റൂമുകളിലായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബശ്രീ കൂട്ടായ്മ അംഗങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. ഇതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. ഓരോ ക്ലാസ് മുറികളിലും കുട്ടികൾ നാല്പത്തിഅഞ്ച് മിനുട്ട് സമയ ദൈർഗ്യമുള്ള ക്ലാസുകൾ നടത്തി. ഈ ക്ലാസ്സിൽ പ്രധാനമായും നമ്മുടെ നിത്യ ജീവിതത്തിൽ ആവശ്യമായി വരുന്ന ഓൺലൈൻ സേവനങ്ങൾ മൊബൈലിന്റെ സഹായത്തോടെ എങ്ങനെ ചെയ്യാം എന്നാണ് പരിശീലിപ്പിച്ചത്. പലയിടങ്ങളിലായി ഓൺലൈൻ ഹെൽപ്പ് ഡെസ്ക്കുകൾ സംഘടിപ്പിക്കുകയും ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ആധാർ അപ്ഡേഷൻ, വോട്ടർ ഐഡി കാർഡിൽ പേര് ചേർക്കൽ, ഭൂനികുതി അടയ്ക്കൽ ,വിവിധ ഓൺലൈൻ പെയ്മെന്റുകൾ എന്നിവ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഭ്യമാക്കി. കൂടാതെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ 12 ക്ലാസ് റൂമുകളിലും കയറി സൈബർ "സൈബർ ലോകത്തെ നേരും നെറിയും" എന്ന വിഷയത്തെ ആസ്പദമാക്കി സൈബർ സേഫ്റ്റി ക്ലാസുകൾ നൽകി.ഈ മുറ്റം ക്ലാസ്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തുടർ പരിശീലത്തിന് താല്പര്യമുള്ള ആളുകൾക്ക് പ്രത്യേക രജിസ്ട്രേഷൻ ഫോം നൽകിയിരുന്നു. അതുവഴി രജിസ്ട്രേഷൻ ചെയ്ത 27 വനിതകൾക്കുള്ള പ്രത്യേക പരിശീലന ക്ലാസുകൾ വൈകുന്നേരം നാലു മുതൽ അഞ്ചുവരെ ഉള്ള സമയങ്ങളിൽ എല്ലാ വെള്ളിയാഴ്ചയും നടന്നുവരുന്നു
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003117" എന്ന താളിൽനിന്ന് ശേഖരിച്ചത്