Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/പൊതുപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വിവരണം
No edit summary
(ചെ.) (വിവരണം)
വരി 23: വരി 23:
പ്രമാണം:44055 cameraaaaaaa.jpeg|ക്യാമറ പരിശീലനം
പ്രമാണം:44055 cameraaaaaaa.jpeg|ക്യാമറ പരിശീലനം
</gallery>
</gallery>
== സബ്‍ജില്ലാ ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള സബ്‍ജില്ലാക്യാമ്പ് ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിൽ വച്ച് നടത്തുകയുകയുണ്ടായി.നമ്മുടെ സ്കൂളിൽ നിന്നും എട്ടു കുട്ടികൾക്കാണ് സബ്‍ജില്ലാക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്.അനിമേഷന് നാലുപേരും പ്രോഗ്രാമിങ്ങിന് നാലുപേരും ഈ ക്യാമ്പിൽ പങ്കെടുത്തു.
അനിമേഷന് പങ്കെടുത്തത് ശരണ്യ പി ബി,അഭിജിത്ത് എ,ആൻസി എസ്,അഖിൽ എസ് ബി എന്നിവരും പ്രോഗ്രാമിങ്ങിൽ പങ്കെടുത്തത് കാർത്തിക് എച്ച് ബി,ആർദ്ര,ആദിത്യ എന്നിവരും ആണ്.അനഘകൃഷ്ണ അസുഖം കാരണം ക്യാമ്പിൽ പങ്കെടുത്തില്ല.
ഈ സ്കൂളിലെ ലിസി ടീച്ചറും ഡോ.പ്രിയങ്കയും സബ്‍ജില്ലാക്യാമ്പിലെ റിസോഴ്സ് പേഴ്സൺമാരായിരുന്നുവെന്നത് അഭിമാനാർഹമായിരുന്നു.
കുട്ടികൾക്ക് വളരെ രസകരവും പ്രയോജനകരവുമായിരുന്നു ഈ ക്യാമ്പ്.
മുതൽ വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിലെ അധ്യാപകരും അനധ്യാപകരും ഹെഡ്‍മിസ്ട്രസ് ശ്രീമതി സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ഒന്നുപോലെ യോജിച്ചാണ് ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിയത്.വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ വർക്ക്റൂമാണ് ക്യാമ്പിന്റെ ആദ്യ സെഷനായി തയ്യാറാക്കിയത്.
ക്യാമ്പിന്റെ ഒന്നാം ദിവസം പ്രിയ ബഹുമാനപ്പെട്ട സതീഷ് സാറിന്റെ നേതൃത്വത്തിൽ കൃത്യസമയത്തുതന്നെ ആരംഭിച്ചക്യാമ്പ് സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചുവെന്നത് കൈറ്റിന്റെ പ്രതിനിധിയായ മാസ്റ്റർ ട്രെയിനർ ശ്രീ.സതീഷ് സാറിന്റെ മികച്ച സംഘാടനത്തിന്റെ പ്രകടനമായിരുന്നു.ക്യാമ്പിലെ റിസോഴ്സ് ടീച്ചേഴ്സായ ലിസി ടീച്ചറും കുളത്തുമ്മൽ എച്ച്.എസിലെ അനശ്വര ടീച്ചറും പ്രോഗ്രാമിന്റെ ക്ലാസും പൂഴനാട് എം.ജി.എം സ്കൂളിലെ ദീപ ടീച്ചറും ഡോ.പ്രിയങ്കയും അനിമേഷനും കൈകാര്യം ചെയ്യുമെന്ന് സാർ അറിയിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം വർക്കറൂമിൽ വച്ച് ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ നിർവ്വഹിച്ചു.ക്യാമ്പിന് ആശംസകളർപ്പിച്ചുകൊണ്ട് പി.ടി.എ വൈസ് പ്രസിഡന്റ് സംസാരിച്ചു.തുടർന്ന് സതീഷ് സാർ പൊതു വിവരങ്ങൾ പങ്കുവച്ചു.ആദ്യ സെഷൻ നാലു അധ്യാപകരും ചേർന്നാണ് നടത്തിയത്.രജിസ്ട്രേഷൻ നടത്തിയത് ദീപ ടീച്ചറും അനശ്വര ടീച്ചറും ചേർന്നാണ്.ഗ്രൂപ്പ് തിരിക്കാനുള്ള ആദ്യ പരിപാടിയായ സ്ലിപ്പുകളുടെ വിതരണം പ്രിയങ്കയും ക്ലാസ് ക്രമീകരണം ലിസിടീച്ചറും നിർവഹിച്ചു.
രജിസ്ട്രേഷൻ
രാവിലെ ഒമ്പതു മണിയ്ക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിച്ചു.ആദ്യ ക്യാമ്പിൽ പങ്കെടുത്തത് നെയ്യാർഡാം എച്ച്.എസ്,വാവോട്.എച്ച്.എസ്,വീരണകാവ് വി.എച്ച്.എസ്.എസ്,കുളത്തുമ്മൽ എച്ച്.എസ് എന്നിവയായിരുന്നു.എല്ലാവരും സമയത്തിനുമുമ്പു തന്നെ എത്തി.കൃത്യമായി രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം എല്ലാവർക്കും ചില ചിത്രങ്ങളുൾപ്പെടുന്ന സ്ലിപ്പുകൾ നൽകി.തുടർന്ന് ഒരേ സ്ലിപ്പുകൾ കൈവശമുള്ള കുട്ടികൾ ഒന്നിച്ച് ഒരേ സ്ഥലത്ത് ഇരിക്കാനാവശ്യപ്പെടുകയും കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞ് തങ്ങൾക്ക് കിട്ടിയ ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കു വയ്ക്കുകയും ഒരാൾ അത് രേഖപ്പെടുത്തുകയും ചെയ്തു.പത്തു മിനിട്ടിനുശേഷം അധ്യാപകർ അവരോട് മുന്നോട്ട് വന്ന് ഓരോന്നും പരിചയപ്പെടുത്താനാവശ്യപ്പെട്ടു.ഓരോ ഗ്രൂപ്പിൽ നിന്നും ഓരോ പ്രതിനിധികളെത്തി തങ്ങൾക്കു കിട്ടിയ ചിത്രമെന്താണെന്നും അതിന്റെ പ്രത്യേകതകളും പങ്കു വച്ചു.സ്ക്രാച്ച് കിട്ടിയവർ ഇതൊരു പ്രോഗ്രാമിങ് സോഫ്‍റ്റ്‍വെയറാണെന്നും പൂച്ചക്കുട്ടിയുടെ ചിത്രം ഇതിലെ സ്പ്രൈറ്റാണെന്നും അതുപോലെ സ്റ്റേജ‍് ഇതിന്റെ ബാക്ക്ഡ്രോപ്പാണെന്നും ചർച്ച ചെയ്ത് അവതരിപ്പിച്ചു.കെഡൻലൈവ് ലഭിച്ചവർ ഇതൊരു വീഡിയോ എഡിറ്റിങ് സോഫ്‍റ്റവെയറാണെന്നും ജിമ്പ് ലഭിച്ചവർ അത് ഇമേജ് എഡിറ്റിങ് സോഫ്‍റ്റ്‍വെയറാണെന്നും പങ്കുവച്ചു.സിൻഫിഗ് ലഭിച്ചവർ അനിമേഷൻ സോഫ്‍റ്റ്‍വെയറിന്റെ പ്രത്യേകതകളും മറ്റുള്ളവരുമായി പങ്കുവച്ചു.ദീപടീച്ചർ ഇതെല്ലാം ഫ്രീ സോഫ്‍റ്റ്‍വെയറുകളാണെന്ന് കൂട്ടിച്ചേർത്തു.
അടുത്ത ഘട്ടമായി കടലാസ് വീഡിയോകളാണ് പരിചയപ്പെടുത്തിയത്.പ്രിയങ്ക ടീച്ചർ ഇതു ഡബ്ബ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് ദീപടീച്ചറുമായി ചേർന്ന് ഒരു അവതരണം കാഴ്ച വച്ചു.ഈ സമയം ലിസി ടീച്ചറും അനശ്വര ടീച്ചറും ചേർന്ന് ഡേ ഒന്നും കടലാസ് വീഡിയോകളും കോപ്പി പേസ്റ്റ് ചെയ്തു.
ഓരോ ഗ്രൂപ്പിൽ നിന്നും ഈരണ്ടുപേർ വീതം വന്ന് ഡബ്ബിങ് ചെയ്തു.രസകരവും കൗതുകകരവുമായ ഡയലോഗുകൾ കാഴ്ച വച്ചു കൊണ്ട് എല്ലാ ഗ്രൂപ്പുകളും മികവ് പ്രകടിപ്പിച്ചു.തുടർന്ന് ആർ പി മാർ വീഡിയോ എഡിറ്റിംഗ് പോലുള്ള സോഫ്‍റ്റ്‍വെയറുകളുടെ സാധ്യതകൾ ഓർമ്മപ്പെടുത്തികൊണ്ട്
5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820934" എന്ന താളിൽനിന്ന് ശേഖരിച്ചത്