Jump to content
സഹായം

"ജി.എൽ.പി.എസ് ചെറുപറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മാറാക്കര ഗ്രാമപഞ്ചായത്തിൽ 18 വാർഡിൽ സ്ഥിതി ചെയ്യുന്നു ഒരു പൊതു വിദ്യാലയം ആണ് ജിഎൽപി സ്കൂൾ ചെറുപറമ്പ.ആദരണീയനായ ശ്രീ തെക്കഞ്ചേരി രാഘവനുണ്ണി നായർ ഡിസ്ട്രിക്ട് ബോർഡ് മെമ്പർ ആയ കാലത്ത് അദ്ദേഹത്തിൻറെ പരിശ്രമ ഫലമായിട്ടാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. 1956 മേയ് 14ന് ഇന്ന് ഓടായപ്പുറത്ത് മൂസ ഹാജിയുടെ പറമ്പിലെ ഓലമേഞ്ഞ ഒറ്റമുറി പീടികയിൽ ഏകാധ്യാപക വിദ്യാലയം ആയി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ആദ്യമായി അധ്യാപനം എന്ന ദൗത്യം നിർവഹിച്ചത് ശ്രീ എ.കെ.വേലായുധൻ മാസ്റ്റർ ആയിരുന്നു.അദ്ദേഹത്തിൻറെ സഹായിയായി ആയി സമീപവാസിയും ദീർഘകാലം ഈ വിദ്യാലയത്തിൽ PTCM ആയി സേവനമനുഷ്ഠിക്കുകയും ചെയ്ത ബീവി ഉമ്മയും ഉണ്ടായിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചെറുപറമ്പ് ആറ്റുപുറം കുളമ്പ് കാവിൽ പീടിക.പൂവൻചിന, ചന്തപ്പറമ്പ് പ്രദേശങ്ങളിലെ കുരുന്നുകൾക്ക് അറിവ് നേടുന്നതിന് വേണ്ടി ലഭിച്ച ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം ഭൂമിശാസ്ത്രപരമായി പേരിനെ അന്വർത്ഥമാക്കും വിധം ഒരു പറമ്പ് തന്നെയാണ് ചെറുപറമ്പ് പ്രദേശവാസികൾക്ക് ഏത് ഭാഗത്തുനിന്ന് വരികയാണെങ്കിലും ഒരു കുന്ന് കയറാതെ എത്തിപ്പെടാൻ കഴിയില്ല. കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ ദേശീയപാതയും(NH 17 ) താഴെ പച്ച വിരിച്ച തെങ്ങിൻതോപ്പുകളും നെൽപ്പാടങ്ങളും ഇടയ്ക്കിടയ്ക്ക് കുന്നിൻ ചെരിവുകളും കാണാൻ കഴിയും.ഈ പ്രദേശം പിൽക്കാലത്ത് ധാരാളം കുട്ടികൾ സ്കൂളിലേക്ക് വരികയും സ്ഥലപരിമിതിമൂലം ഈ മതസ്ഥാപനം ചെറുപറമ്പ് നബഉൽ ഹുദാ മദ്രസ കമ്മിറ്റിയുടെ സഹായത്താൽ മദ്രസ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു ഈ വിദ്യാലയത്തിലെ സ്വന്തമായി കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഭാഗമായി 1975 സ്ഥലം വാങ്ങുകയും 1996 ൽ 8 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കൂടി വിശാലമായ ഒരു കോൺക്രീറ്റ് ബിൽഡിങ്ങിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു ചെയ്തു. ഇക്കാലമത്രയും മദ്രസാ കെട്ടിടത്തിൽ തന്നെയായിരുന്നു സ്കൂൾ പ്രവർത്തിച്ചത്. ആദ്യകാലത്ത് ദുർഘടമായ ഇടവഴിയിലൂടെ ആയിരുന്നു കുട്ടികൾ സ്കൂളിലേക്ക് എത്തിച്ചേർന്നത് അന്ന് 200 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു എന്നാൽ ഇന്ന് ഈ വഴികളെല്ലാം ടാർ ചെയ്ത് റോഡുകളായി മാറി.ഏത് ഭാഗത്തുനിന്നും അനായാസം എത്തിച്ചേരാനുള്ള സാഹചര്യം ഇന്നുണ്ട്.
 
എന്നാൽ ഇടക്കാലത്ത് പൊതു വിദ്യാഭ്യാസത്തോട് ജനങ്ങൾക്ക് വന്നിട്ടുള്ള സമീപനത്തിലെ ചില മാറ്റങ്ങൾ മൂലം കുട്ടികൾ കുറയാൻ തുടങ്ങി.ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് സ്ഥാപനങ്ങളുടെ അതിപ്രസരവും ജനങ്ങളുടെ മാറിവന്ന ജീവിതസാഹചര്യങ്ങളും വാഹന സൗകര്യത്തിൻ്റെ അപര്യാപ്തതയും ആയിരിക്കാം ഇതിനു കാരണം. മുൻ കാലങ്ങളിൽ ഈ പ്രദേശത്ത് കുടിവെള്ള ക്ഷാമം നേരിട്ടിരുന്നു.എന്നാൽ സ്കൂൾ ഗ്രൗണ്ടിൽ മാറാക്കര ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ രണ്ട് കുഴൽകിണർ കുഴിച്ചതോടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി കൂടാതെ സുരക്ഷിതമായ ചുറ്റുമതിൽ,ഗേറ്റ്, മേൽക്കൂരയോട് കൂടിയ സ്റ്റേജ് എന്നിവയെല്ലാം പഞ്ചായത്തിന് സഹായത്തോടെ ലഭിച്ചതാണ്. മാറാക്കര പഞ്ചായത്തിൻ്റെയും SSA യുടെയും സഹായങ്ങൾ സ്കൂളിൻ്റെ പുരോഗതിക്കുവേണ്ടി ലഭിച്ചിട്ടുണ്ട്.പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ ,നല്ലവരായ നാട്ടുകാർ എല്ലാവരുടെയും സഹായസഹകരണങ്ങളോടുകൂടിയുള്ള പ്രവർത്തനം പൊതു വിദ്യാലയത്തിലെ ഉയർച്ചയിൽ എന്നും ഒരു പൊൻതൂവൽ ആണ്.
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800498" എന്ന താളിൽനിന്ന് ശേഖരിച്ചത്