Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

സേക്രഡ് ഹാർട്ട് സ്‌ക‌ൂളിന്റെ ചരിത്രം ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്‌തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർ വെറോണിക്ക വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ‌ നടത്തിവരുന്ന സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-മത്തെ സ്ഥാപനമായി സ്ഥാപിതമായാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും. 1886 ഏപ്രിൽ മാസം 1 -ാം തീയതി തലശ്ശേരിയുടെ തീരദേശമണലിൽ പ്രത്യാശയുടെ പ്രതീകവും, അഭയം തേടുന്നവർ‌ക്ക് സംരക്ഷണവും നൽകുന്നവൾ എന്നർത്ഥമുള്ള ' സ്റ്റെല്ലമാരീസ്' എന്ന ഭവനം കളിത്തൊട്ടിലാക്കി കൊണ്ട് ഈ വിദ്യാലയം അതിന്റെ ചരിത്ര പ്രയാണം ആരംഭിച്ചു. പതിനെട്ട് വർഷം പ്രഥമധ്യാപികയായി സേവനം അനുഷ്ഠിച്ച സിസ്റ്റർ ബിയാട്രീസിന്റെ നേതൃത്വത്തിൽ കേവലം 52 കുട്ടികളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1891ജൂലൈ 25-ാം തീയതി അപ്പർസെക്കന്ററി സ്കൂളായി അംഗീകാരം നേടി. തുടർന്ന് 1909 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കേരളസംസ്ഥാനം രൂപപ്പെട്ടതിനുശേഷം വിദ്യാഭ്യാസമേഖലയിൽ ഉണ്ടായ സമഗ്രമാറ്റത്തിന്റെ ഫലമായി 1961 ൽ എൽ.പി മറ്റൊരു വിഭാഗമായി വേർതിരിഞ്ഞു. കേവലം 52 കുട്ടികളുമായി തുടങ്ങിയ സേക്രഡ് ഹാർട്ട് എന്ന വിദ്യാലയം, 1957 ആയപ്പോഴേക്കും ആയിരത്തിലധികം കുട്ടികളെന്ന നിലയിലേക്ക് ഉയർന്നു. വികസനപാതയിൽ മുന്നോട്ടു കുതിക്കുന്ന സേക്രഡ് ഹാർട്ടിന്റെ ഭാഗമായി 2010 ൽ +2 ഹ്യുമാനിറ്റിസ്, കോമേഴ്സ് എന്നീ ബാച്ചുകളുമെത്തി. 1984 ൽ സിസി മാത്യു സംസ്ഥാന തലത്തിൽ എസ് എസ് എൽ സിക്ക് 6-ാം റാങ്ക് നേടി കൊണ്ട് സേക്രഡ് ഹാർട്ടിലൂടെ ഉത്തരമലബാറിന്റെ തന്നെ യശസ്സുയർത്തിപ്പിടിച്ചു. തുടർന്നുള്ള വർഷങ്ങളിൽ കടന്നുവന്ന 16റാങ്കുകൾ സേക്രഡ് ഹാർട്ടിന്റെ വിജയകുതിപ്പിന്റെ പൊൻ തൂവലായി തീർന്നു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് അർപ്പണബോധമുള്ള നിരവധി വ്യക്തികളെ സംഭാവന ചെയ്യുന്നതിന് പിന്നിലും ഈ സരസ്വതി ക്ഷേത്രം തലയെപ്പോടെ നിൽക്കുന.വിജ്ഞാനപരിപോഷണത്തോടൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണം ലക്ഷ്യംവച്ച ഈ വിദ്യാലയം, ഗതകാലപ്രൗഢിയോടെ നിലനിൽക്കുന്നു.

തലശ്ശേരിയുടെ പ്രൗഢമായ സാംസ്കാരിക വിദ്യാഭ്യാസ ചരിത്ര ത്തിൽ വലിയൊരളവിൽ പങ്കുവഹിക്കാൻ സേക്രഡ് ഹാർട്ടിനു കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തിൽ സംശയത്തിനിടയില്ല . 1984 ൽ സിസി മാത്യു സംസ്ഥാന തലത്തിൽ എസ്.എസ്.എൽ.സിക്ക്  6 -ാം റാങ്ക് നേടിക്കൊണ്ട്  ഹാർട്ടിലൂടെ ഉത്തരമലബാറിന്റെ തന്നെ യശസ്സുയർത്തിപ്പിടിച്ചു . തുടർന്നുള്ള വർഷങ്ങളിൽ കടന്നുവന്ന 16 റാങ്കുകൾ സേക്രഡ് ഹാർട്ടിന്റെ വിജയക്കുതിപ്പിന്റെ പൊൻതൂവലായിത്തീർന്നു . സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് അർപ്പണബോധമുള്ള നിരവധി വ്യക്തികളെ സംഭാവന ചെയ്തതിനു പിന്നിലും ഈ സരസ്വതീക്ഷേത്രം തലയെടുപ്പോടെ നിൽക്കുന്നു . ശാസ്ത്രജ്ഞയായ ഇ.കെ.ജാനകിയമ്മാൾ , മൂർക്കോത്ത് കുഞ്ഞപ്പ , ഭാരത ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ച സിസ്റ്റർ തിയഡോഷ്യ എന്നിവർ അതിൽ ചുരുക്കം ചിലർ മാത്രം . സാമൂഹ്യസേവനപാത ലക്ഷ്യമിട്ട് കുതിക്കുന്ന ഗൈഡ്സ് യൂണി റ്റിന്റെ നേതൃസ്ഥാനത്ത് 1987 മുതൽ 2010 വരെ തുടർച്ചയായി സേവനമനുഷ്ഠിച്ച ഈ വിദ്യാലയത്തിന്റെ മുൻ അധ്യാപിക സി.എ.തസ്യാമ്മ ടീച്ചറിലൂടെ ഗൈഡ് യൂണിറ്റിന്റെ മികച്ച അധ്യാപികയ്ക്കുള്ള നിരവധി അവാർഡുകളും മികച്ച അധ്യാപികയ്ക്കുള്ള 2009 ലെ സംസ്ഥാന അവാർഡും ഈ വിദ്യാലയത്തിന്റെ ചരിത്രനേട്ടമായിതീർന്നു . രാഷ്ട്രപതി അവാർഡ് നേടിയ 284  ഗൈഡുകളും, രാജ്യപുരസ്കാരം നേടിയ 368 ഗൈഡുകളും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടുതന്നെ. ദേശീയ - സംസ്ഥാനതലത്തിൽ കലാ - കായിമേളയിൽ പ്രാഗത്ഭ്യം തെളിയിച്ച് നിരവധിപേരും  ഈ വിദ്യാലയത്തിന്റെ പൂർവ്വ വർത്തമാനകാലത്തിന്റെ ഭാഗം തന്നെ.
ആധുനിക വിവര സാങ്കേതിക വിദ്യയുമൊത്തുള്ള വിദ്യാഭ്യാ സമേഖലയുടെ മുന്നോട്ടുള്ള കുതിപ്പിൽ പങ്കാളിയാവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനാർഹം തന്നെ . 2016-17 അധ്യയനവർഷ ത്തിൽ , കേരളത്തിലാദ്യമായി എൽ.പി.വിഭാഗത്തെ മുഴുവനായി ഡിജിറ്റലൈസ്ഡ് ക്ലാസ്മുകളാക്കി മാറ്റുന്ന നേട്ടവും ഞങ്ങൾ കൈവരിച്ചു കഴിഞ്ഞു . ഈ പ്രയത്നത്തിനു പിന്നിലുള്ള , രക്ഷാകർതൃസമിതിയുടെയും മാനേജ്മെന്റിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റിന്റേയും അധ്യാപകരുടേയും സ്നേഹധനരായ നാട്ടുകാരുടേയും സ്തുത്യർഹമായ സഹായസഹകരണങ്ങൾ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു . വിജ്ഞാനപരിപോഷണത്തോടൊപ്പം പെൺകുട്ടികളുടെ D | വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണം ലക്ഷ്യംവെച്ച ഈ വിദ്യാ ലയം , ഗതകാല പ്രൗഢിയോടെ നിലനിൽക്കുന്ന സമീപവിദ്യാലയങ്ങളായ ബി.ഇ.എം.പി , സെന്റ് ജോസഫ്സ് , ഗവ : ഗേൾസ് , ഗവ : ബ്രണ്ണൻ എന്നിവയുമായെല്ലാം സൗഹൃദം പങ്കിട്ടുകൊണ്ട് , തീരദേശപട്ടണമായ തലശ്ശേരിയുടെ സാമൂഹിക - സാംസ്കാരിക - വിദ്യാഭ്യാസ രംഗത്ത് കാലത്തിനു മായ്ക്കാനാവാത്ത അടയാളമായിത്തന്നെ പ്രകാശിക്കുന്നു .
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792174" എന്ന താളിൽനിന്ന് ശേഖരിച്ചത്