Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 12: വരി 12:
പ്രമാണം:12060 spc6 2020.jpg  
പ്രമാണം:12060 spc6 2020.jpg  
</gallery>
</gallery>
===സ്റ്റുഡന്റ് പോലീസ് കേഡറ്റ്  അഡ്വൈസറി ബോർഡ് മെമ്പർമാർ===
===സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂനിറ്റ് ഉദ്ഘാടനം_05_11_2020===
#
[[പ്രമാണം:12060 spc inau 2020 4.jpg|ലഘുചിത്രം|സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉദ്ഘാടനം ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ നിർവ്വഹിക്കുന്നു.]]
#
ഈ അധ്യയനവർഷം മുതൽ കുട്ടിപ്പോലീസ് യൂണിറ്റ് അനുവദിക്കപ്പെട്ട തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ എസ്.പി.സി. യൂണിറ്റ് ഉദ്ഘാടനം ഉദുമ നിയോജക മണ്ഡലം നിയമസഭാംഗം കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വളരെ ചെറിയ ചടങ്ങുകളോടെയാണ് എസ്.പി.സി യൂണിറ്റ് ഉദ്ഘാടനം നടന്നത്. ചടങ്ങിൽ കണ്ണൂർ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ദാമോദരൻ കെ മുഖ്യാതിഥിയാവും. പള്ളിക്കര ഗ്രാമ പഞ്ചായത്തംഗം പി. ലക്ഷ്മി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് കുമാർ വി.വി ,എ.ഡി.എൻ.ഒ ശ്രീധരൻ കെ, വികസനസമിതി ചെയർമാൻ വി.വി.സുകുമാരൻ, പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, എസ്,എം.സി ചെയർമാൻ ടി.വി നാരായണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.അജിത, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  പ്രധാനാധ്യാപകൻ  പി.കെ സുരേശൻ സ്വാഗതവും കമ്യൂണിറ്റി പോലീസ് ഓഫീസർ  കെ.സുനിൽ  കുമാർ കോറോത്ത് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.അനിൽകുമാറിനെ അനുമോദിച്ചു.
#
*ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂനിറ്റിന്റെ ഉദ്ഘാടന പരിപാടികാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://youtu.be/2yN4PtxqFqU
#
===തച്ചങ്ങാട് സ്കൂളിലെ കുട്ടിപ്പോലീസിന് യൂണിഫോം വിതരണം_25_11_2020===
#
[[പ്രമാണം:12060 spc uniform distr 2020 nov 3.jpg|ലഘുചിത്രം|ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  നസീബ് സി.എച്ച് യൂണിഫോo വിതരണം ചെയ്യുന്നു ]]
#
ഈ അധ്യയന വർഷം മുതൽ  കുട്ടിപ്പോലീസ് യൂണിറ്റ് ആരംഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.44 കേഡറ്റുകൾക്കുള്ള യൂണിഫോം ആണ് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ വെച്ച് കൈമാറിയത്. ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  നസീബ് സി.എച്ച് ആണ് കുട്ടിപ്പോലീസുകൾക്കുള്ള യൂണിഫോo വിതരണം ചെയ്തത്.പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.പി.സി ഗാർഡിയൻ പി.ടി.എ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, പോലീസ് ഓഫീസർമാരായ അജയ്.കെ.വി, ധന്യ .പി, തച്ചങ്ങാട് ഗവ.ഹൈസ്കൂൾ എ.സി.പി.ഒ സുജിത എ.പി, അഭിലാഷ് രാമൻ, മനോജ് പിലിക്കോട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ സുരേശൻ .പി.കെ സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ.സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
#
===സ്മാർട്ട്ഫോൺ വിതരണം ചെയ്തു._04_01_2021===
#
[[പ്രമാണം:12060 smart phone distribution 2021 8.jpg|ലഘുചിത്രം|ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.അനിൽ കുമാർ]]
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച താങ്ക്സ്.എസ്.പി. സി എന്ന പ്രൊജക്ടിന്റെ ഭാഗമായി ഓൺലൈൻ പഠനസൗകര്യമില്ലാത്ത ഒരു കേഡറ്റിന് സ്മാർട്ട്ഫോൺ വിതരണം ചെയ്തു. പുതുവർഷത്തിൽ ചേർന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പ്രഥമ സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് സ്മാർട്ട്ഫോൺ നൽകാനുള്ള സാമ്പത്തികസഹായം പ്രഖ്യാപിച്ചത്. സ്കൂളിൽ വെച്ച് നടത്തിയ വളരെ ലളിതമായ ചടങ്ങിൽ  ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.അനിൽ കുമാർ വിദ്യാലയത്തിന്റെ ചാരിറ്റിപ്രവർത്തനം ഉദ്ഘാടനം ചെയ്തു കൊണ്ട് കേഡറ്റിന് ഫോൺ കൈമാറി.
എസ്.പി. സി പ്രതിജ്ഞയോടെ ആരംഭിച്ച ചടങ്ങിൽ ഉദ്ഘാടകൻ കൈക്കൊണ്ട പ്രതിജ്ഞയുടെ അന്ത:സത്ത കാത്തുസൂക്ഷിക്കാൻ ഓരോ കാഡറ്റും പ്രയത്നിക്കണമെന്ന് അഭിപ്രായപ്പെട്ടു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷതവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ , എം.പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ , സീനിയർ അസിസ്റ്റന്റ് വിജയകുമാർ , സ്റ്റാഫ് സെക്രട്ടറി അജിത .ടി, എ.സി.പി. ഒ സുജിത .എ.പി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ . പി.കെ സ്വാഗതവും സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
===റോഡ് സുരക്ഷാ ബോധവൽക്കരണ ക്വിസ് മത്സരം_23_01_2021===
[[പ്രമാണം:12060 road safety quiz 2021 jan 2.jpg|ലഘുചിത്രം|ക്വിസ് മത്സരത്തിന് മനോജ് മാസ്റ്റർ നേതൃത്വം നൽകുന്നു]]
തച്ചങ്ങാട്: റോഡ് സുരക്ഷാ ബോധവൽക്കരണം ലക്ഷ്യമിട്ടു കൊണ്ട് ബേക്കൽ ജനമൈത്രീ പോലീസും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ എസ്.പി.സി യൂനിറ്റും ചേർന്ന് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.  ജനമൈത്രി പോലീസ് സീനിയർ ഓഫീസർ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങ് തച്ചങ്ങാട് ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷാനിയമങ്ങളെക്കുറിച്ച് നടത്തിയ  മത്സരം മനോജ് പിലിക്കോട്  നിയന്ത്രിച്ചു. സജിത പി , ബിന്ദു എന്നിവർ ക്വിസ് മത്സരത്തിന്റെ വിധിനിർണ്ണയത്തിൽ പങ്കാളികളായി. എസ്.പി.സി. കാഡറ്റുകളായ അദ്വൈത് കെ.പി , അരുണിമ ചന്ദ്രൻ എന്നിവർ വിജയികളായി. ബേക്കൽ സ്റ്റേഷൻ ഹൗസ്ഓഫീസർ  എ.അനിൽകുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സി.പി. ഒ ഡോ.സുനിൽ കുമാർ കോറോത്ത് സ്വാഗതവും എ.സി.പി.ഒ. സുജിത എ.പി നന്ദിയും പറഞ്ഞു.
===താങ്ക്സ് എസ്.പി.സി പദ്ധതിക്ക് തുടക്കമായി _26_01_2021===
[[പ്രമാണം:12060 thanks spc 2021.jpg|ലഘുചിത്രം|താങ്ക്സ് എസ്.പി.സി പദ്ധതിയുടെ ഉദ്ഘാടനം]]
റിപ്പബ്ലിക്ക് ദിനത്തിൽ നിർധന കുടുംബത്തിന് ഭക്ഷ്യധാന്യം വിതരണം ചെയ്ത് തച്ചങ്ങാട്  ഗവ.ഹൈസ്കൂൾ മാതൃകയായി. സ്കൂളിൽ ആരംഭിച്ച താങ്ക്സ് എസ്.പി.സി പദ്ധതിയുടെ ഭാഗമായി  നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ വൈസ് മെൻ ക്ലബ്ബ് ബേക്കൽ ഫോർട്ടാണ് ഈ കുടുംബത്തിനാവശ്യമായ ഒരു മാസത്തേക്കുള്ള ഭക്ഷ്യവിഭവങ്ങൾ സംഭാവനയായി നൽകിയത്. വൈസ് മെൻ ക്ലബ്ബ് പ്രസിഡണ്ട് ബാലകൃഷ്ണൻ കേവീസും ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. അജിത് കുമാറും ചേർന്നാണ് ഭക്ഷ്യധാന്യക്കിറ്റ് വീട്ടിലെത്തി കുടുംബത്തിന് കൈമാറിയത്. എസ്.പി.സി നടത്തുന്ന ഇത്തരം സേവനപ്രവൃത്തികൾ  വരുംതലമുറയിൽപ്പെട്ട വിദ്യാർത്ഥികളിൽ വരുത്തുന്ന മനോഭാവം ശ്രദ്ധേയമാണെന്ന് അജിത് കുമാർ അഭിപ്രായപ്പെട്ടു. പഠനത്തോടൊപ്പം കൂലിവേല ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പതിനെട്ട് വയസ്സുകാരനായ  മൂത്ത മകൻ  ഈ കുടുംത്തെ സംരക്ഷിക്കുന്നത്. പള്ളിക്കര ഗ്രാമ പഞ്ചായത്തിൽപ്പെട്ട മൊട്ടനടി എന്ന സ്ഥലത്താണ് ഏഴംഗ കുടുംബം താമസിക്കുന്നത്. ഈ കുടുംബത്തിന് ഇനിയും ഉദാരമതികളുടെ സഹായം ലഭിക്കേണ്ടതുണ്ടെന്ന് ക്ലബ്ബ് പ്രസിഡണ്ട്  ബാലകൃഷ്ണൻ കേവീസ് അഭിപ്രായപ്പെട്ടു. വൈസ് മെൻ ക്ലബ്ബ് സെക്രെട്ടറി നാരായണൻ പാലക്കിൽ, ട്രഷറർ പ്രവീൺ കോടോത്ത്, അമ്പാടി മോഹൻ, ആകാശ് കുഞ്ഞിരാമൻ, സജീവൻ വെങ്ങാട്ട്, ബാലകൃഷ്ണൻ എന്നിവർ ക്ലബ്ബിനെ പ്രതിനിധീകരിച്ചും തച്ചങ്ങാട് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിനെ പ്രതിനിധീകരിച്ച് വിജയകുമാർ , എസ്.പി.സി.ഗാർഡിയൻ പി.ടി.എ പ്രസിഡണ്ട് ജിതേന്ദ്രകുമാർ , സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത് എന്നിവരും സംബന്ധിച്ചു.
'''ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ഈ പരിപാടിയുടെ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക'''. https://youtu.be/5Bodl-07wCw
===സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു._27_01_2021===
[[പ്രമാണം:12060 cyber class 27 01 2021 6.jpg|ലഘുചിത്രം|സൈബർ ക്ലാസ്സ് നയിക്കുന്നത് അഭിലാഷ് രാമൻ ]]
കോവിഡ് 19 രോഗവ്യാപനസാഹചര്യത്തിൽ പഠന പ്രക്രിയകൾ ഓൺലൈനിലേക്ക് മാറിയപ്പോൾ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കൂടിവന്നത് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിക്കാൻ കാരണമായി. യൂ ട്യൂബും ഫെയ്ബുക്കും വാട്സ് ആപ്പും ഉൾപ്പെടെയുള്ള ഓൺലൈൻമാധ്യമങ്ങൾ നൽകുന്ന പ്രയോജനങ്ങൾ ഏറെയാണെങ്കിലും പതിയിരിക്കുന്ന അപകടങ്ങളാണ് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിപ്പിച്ചത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ കെയർ എന്ന പേരിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളെ ഗുണപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ചും അശ്രദ്ധമൂലമോ മറ്റുള്ളവരുടെ പ്രേരണയാലോ സൈബർ കുറ്റങ്ങളിലേക്ക് ചെന്നുപെടരുതെന്ന് ക്ലാസ്സ് കെെ കാര്യം ചെയ്ത സ്കൂൾ എസ്.ഐ.ടി.സി അഭിലാഷ് രാമൻ അഭിപ്രായപ്പെട്ടു. എസ്.പി.സി ഡയരക്ടറേറ്റ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി നൽകുന്ന വിർച്വൽ ക്ലാസ്സ് , പോസ് പോസ്, പടവുകൾ ചിരിയോ ചിരി എന്നീ ക്ലാസ്സുകൾ സമൂഹമാധ്യമങ്ങൾ വഴി മൊബൈലിലും കമ്പ്യൂട്ടറുകളിലും കാണുന്നതിന്റെ പരിജ്ഞാനവും ഈ ക്ലാസ്സിലൂടെ വിദ്യാർത്ഥികൾ ക്ക് ബോധ്യപ്പെട്ടു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ.വി.കെ. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.പി.സി യുടെ സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത് , എ.സി.പി. ഒ സുജിത എ.പി എന്നിവർ മുഴുവൻ സമയവും ക്ലാസ്സിൽ പങ്കെടുത്തു.
===ജനമൈത്രീപോലീസിന്റെ സ്ത്രീ സുരക്ഷാ ക്ലാസ്സ്_21_02_2021===
[[പ്രമാണം:12060 sthreesuraksha3.jpg|ലഘുചിത്രം]]
സ്ത്രീ സുരക്ഷയും പെൺകുട്ടികൾക്ക് സ്വയം പ്രതിരോധമുറകളും പകർന്നു നൽകുന്നതിനായി കേരള ഗവ. ആരംഭിച്ച നിർഭയം എന്ന മൊബൈൽ ആപ്പിനെക്കുറിച്ച് ബേക്കൽ ജനമൈത്രീ പോലീസ് തച്ചങ്ങാട് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിന്റെ സഹകരണത്തോടെ  പെൺകുട്ടികൾക്കായി ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ്, റെഡ്ക്രോസ്, ഗൈഡ്സ് വിഭാഗങ്ങളിലെ കേഡറ്റുകളാണ് ക്ലാസ്സിൽ പങ്കെടുത്തത്. കാസർഗോഡ് ക്രൈം ഡിറ്റാച്ച്മെന്റ് സബ് ഇൻസ്പെക്ടർ ലതീഷ് ക്ലാസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പെൺകുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി ഒരുക്കിയിട്ടുള്ള നിർഭയം മൊബൈൽ ആപ്പിന്റെ ഗുണങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും ജനമൈത്രി പോലീസിലെ സീനിയർ പോലീസ് ഓഫീസർ രാജേഷ് എം ക്ലാസെടുത്തു. സി.പി.ഒ പ്രശാന്ത്, എസ്.പി സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, എ.സി.പി. ഒ സുജിത എ.പി എന്നിവർ സംസാരിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ. പി.കെ സ്വാഗതവും എസ്.പി.സി. സി.പി.ഒ ഡോ.സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
===സ്വയം പ്രതിരോധ മുറകൾ അഭ്യസിച്ച് തച്ചങ്ങാട്ടെ കുട്ടിപോലീസ്_09_03_2021===
[[പ്രമാണം:12060 swayam pradhirodham 20 21 9.jpg|ലഘുചിത്രം]]
തച്ചങ്ങാട് : സ്ത്രീ സുരക്ഷയ്ക്കായി സ്വയം പ്രതിരോധ മുറകൾ സ്വായത്തമാക്കാൻ കാസറഗോഡ് ജില്ലാ പോലീസ് വനിതാ വിഭാഗം തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിപ്പോലീസിന് പ്രതിരോധ മുറകൾ അഭ്യസിപ്പിച്ചു. എസ്.പി സി, റെഡ്ക്രോസ്, ഗൈഡ്സ് വിഭാഗങ്ങളിലെ പെൺകുട്ടികൾക്കാണ് പ്രത്യേക പരിശീലനം നൽകിയത്.കാസറഗോഡ് പോലീസ് വനിതാ സെൽ അംഗങ്ങളായ സിവിൽ പോലീസ് (WSDT) ജയശ്രീ , സൈദ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ബേക്കൽ സ്റ്റേഷൻ ജനമൈത്രീ പോലീസ് സീനിയർ സി.പി. ഒ രാജേഷ് എം പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, പ്രണാബ് കുമാർ, എ.സി.പി. ഒ സുജിത എ.കെ, പ്രഭാവതി പെരു മാന്തട്ട, സജിത പി, എന്നിവർ സംസാരിച്ചു.
'''ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ഈ പരിപാടിയുടെ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക'''https://youtu.be/D0j4s0j42yQ?t=1
===കാട്ടുമോ കനിവ് നൽകുമോ ദാഹനീര്_20_03_2021===
[[പ്രമാണം:12060 parava6.jpg|ലഘുചിത്രം]]
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാട്ടുമോ കനിവ് നൽകുമോ ദാഹനീര് എന്ന സന്ദേശം മുൻ നിർത്തി പറവകൾക്ക് ദാഹനീര് നൽകുന്നതിനുള്ള
'വീ വിത്ത് യു' ക്യാമ്പയിൻ സംഘടിപ്പിച്ചു. മൺചട്ടികളിൽ ശുദ്ധജലം നിറച്ച് സ്കൂൾ ക്യാമ്പസിലെയും വീടുകളിലേയും നിരവധി മരക്കൊമ്പുകളിൽ തൂക്കിയിട്ടാണ് കിളികൾക്ക് ദാഹജലം ഒരുക്കിയത്. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം പരിപാടി ഉദ്ഘാടനം ചെയ്തു. ഉറക്കമുണർന്ന് കഴിഞ്ഞാൽ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കുമായി ദാഹജലമൊരുക്കി തങ്ങളുടെ കൃത്യങ്ങളിലേക്ക് കടക്കുന്ന ബുദ്ധമതവിശ്വാസികളുടെ പഴയ ജീവിതമാതൃക ഇക്കാലത്തും പിൻതുടരേണ്ടതാണെന്നും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളുടെ സുസ്ഥിതി മാനവ ജീവിതത്തിന് ഏറെ പ്രയോജനപ്രദമാണെന്നും മുഖ്യഭാഷണം നടത്തിയ അഭിലാഷ് രാമൻ അഭിപ്രായപ്പെട്ടു. എസ്.പി.സി യുടെ സി.പി. ഒ ഡോ.സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രണാബ് കുമാർ, എസ്.പി.സി യൂണിറ്റ് ലീഡർ ലക്ഷ്‌മി ദേവി, സീഡ് പരിസ്ഥിതി ക്ലബ്ബ് യൂണിറ്റ് ലീഡർ നന്ദന എന്നിവർ സംസാരിച്ചു.എസ്.പി.സി കേഡറ്റുകളും സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയിലെ എല്ലാ കേഡറ്റുകളും സ്വന്തം വീട്ടുപറമ്പിലുള്ള മരങ്ങളിൽ പറവകൾക്കായി ദാഹജലം ഒരുക്കുമെന്നുള്ള പ്രതിജ്ഞയും കൈക്കൊണ്ടു.
'''ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാർത്ത കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക'''https://youtu.be/ei7YzA3RRws
===തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന് ഫ്ലാഷ് മോബ് ഒരുക്കി തച്ചങ്ങാട് ഹൈസ്കൂൾ_01_04_2021===
[[പ്രമാണം:12060 flashmob2.jpg|ലഘുചിത്രം|ഫ്ലാഷ് മോബ്]]
രാഷ്ട്രപുരോഗതിയുടെ ആദ്യചുവടായ സമ്മതിദാനാവകാശവിനിയോഗത്തിന്റെ മഹത്വം ഉൾക്കൊണ്ടുകൊണ്ട് വോട്ടവകാശമുളള ജനത ഒന്നടങ്കം ജനാധിപത്യപ്രക്രിയയുടെ ഭാഗമാകണമെന്ന സന്ദേശംപ്രചരിപ്പിക്കുന്നതിനായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.കോവിഡിന്റെ പശ്ചാത്തലത്തിൽ ദൈനംദിനവ്യവഹാരങ്ങൾ തടസ്സപ്പെടാതെ രാഷ്ട്രപുരോഗതി സാധ്യമാക്കാൻ “ അതിജീവനം ആപത്തിലും" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഇലക്ട് ഓൺ കോവിഡ് എന്ന പേരിലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകൾ ഫ്ലാഷ് മോബ്
അവതരിപ്പിച്ചത്.ജാഗ്രതയോടെ കോവിഡിനൊപ്പം ജീവിക്കുക,നിർഭയമായും സ്വതന്ത്രമായുംവോട്ടവകാശം വിനിയോഗിക്കുക തുടങ്ങിയ വിഷയങ്ങളിൽ പൊതുജന ബോധവൽക്കരണംനടത്തുന്നതിനായി സംഘടിപ്പിച്ച ഫ്ലാഷ് മോബിന്റെ ഉദ്ഘാടനം ബേക്കൽ ഡി.വൈ എസ്.പി. ബിജു. കെ.എം നിർവ്വഹിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, എസ്.പി.സി ഗാർഡിയൻ പി.ടി.എ. പ്രസിഡണ്ട് ജിതേന്ദ്രകുമാർ, സി.പി. ഒ. ഡോ.സുനിൽ കുമാർ കോറോത്ത്, വിജയകുമാർ, പ്രണാബ് കുമാർ, മനോജ് പിലിക്കോട്, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു. ജാഗ്രതയോടെ കോവിഡിനൊപ്പം ജീവിക്കുക, പ്രകൃതിയെ സംരക്ഷിക്കു ക, വോട്ടവകാശം പാഴാക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ മുപ്പതോളം പ്ലക്കാർഡുകൾ കയ്യിലേന്തിയാണ് എസ്.പി സി കാസറ്റുകൾ ഫ്ലാഷ് മോബിൽ അണിനിരന്നത്. പാലക്കുന്ന്, ബേക്കൽ ജങ്ഷൻ, മൗവ്വൽ, അമ്പങ്ങാട്, പെരിയാട്ടടുക്കം, തച്ചങ്ങാട് തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്കൊണ്ടാണ് ഈ ഫ്ലാഷ് മോബ് പരിപാടി സംഘടിപ്പിച്ചത്.ബിജി മനോജിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് പരിശീലിച്ചത്. '''ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാർത്ത കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക'''https://youtu.be/eoxmCN-LZX0
===കോവിഡ് പ്രതിരോധദൗത്യത്തിൽ തച്ചങ്ങാട്ടെ കുട്ടിപ്പോലീസും.30_04_2021===
[[പ്രമാണം:12060 spc 2020 21 k.jpg|ലഘുചിത്രം|താങ്ക്സ്.എസ്.പി.സി പ്രൊജക്ടിൻെറ  ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 14401രൂപ സംഭാവന നൽകുന്നു.]]
കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ പകച്ചുനിൽക്കുന്ന ജനത്തിന് കൈത്താങ്ങാകുന്നതിനും വാക്സിൻ ഉൾപ്പെടെയുളള പ്രതിരോധപ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് താങ്ക്സ്.എസ്.പി.സി പ്രൊജക്ടിൻെറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 14401രൂപ സംഭാവന നൽകി.സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നുമായി ശേഖരിച്ച തുക തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പൊടിപ്പളം‍ എസ്.പി.സി ഗാർഡിയൻ പി.ടി.എ പ്രസിഡൻറ് ജിതേന്ദ്രകുമാർ എന്നിവർ ചേർന്ന് ‍ ബേക്കൽ പോലീസ് സ്റ്റേഷനിൽ വെച്ച് സ്റ്റേഷൻഹൗസ് ഓഫീസർ ടി.വി പ്രദീഷിന് കൈമാറി. ചടങ്ങിൽ എ.എസ്.ഐ വിനയകുമാർ, കെ.ഡോ.സുനിൽകുമാർ കോറോത്ത്, പ്രണാബ്കുമാർ, മനോജ് പിലിക്കോട്‍, ബേക്കൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
 
==പ്രവർത്തനങ്ങൾ_2021_22==
==പ്രവർത്തനങ്ങൾ_2021_22==


5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785714" എന്ന താളിൽനിന്ന് ശേഖരിച്ചത്