Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വിശേഷങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
    
    
കോവിഡ് മൂന്നാം തരംഗത്തിൽ വിദ്യാലയത്തിൽ കുട്ടികൾ എത്തിചേരാതിരുന്നപ്പോൾ അധ്യാപകർ വിദ്യാലയത്തിൽ എത്തുന്ന സമയം ഓൺലെെൻ  ക്ലാസ്സുകൾക്ക് പ്രയോജനപ്പെടുത്തിയതിനുശേഷം അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ എസ്. ആ‍ർ. ജി തീരുമാനിച്ചു. വിദ്യാലയത്തിലെ അധ്യാപകനും പരിശീലകനുമായ ശ്രീ അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രസംഗം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ മേഖലയിലും, ക്ലാസ്സുകൾ പ്രയോജനകരമായി വിനിമയം സഹായിക്കാൻ കഴിയുന്ന തരത്തിൽ എെ.ടി പരിശീലനം, പഠനോപകരണ  നിർമാണ ശില്പശാല, എന്നിവ മറ്റു ആർ പി മാരുടേയും സഹായത്തോടെ ആസൂത്രണം ചെയ്‍ത് നടപ്പാക്കി വരുന്നു.  
കോവിഡ് മൂന്നാം തരംഗത്തിൽ വിദ്യാലയത്തിൽ കുട്ടികൾ എത്തിചേരാതിരുന്നപ്പോൾ അധ്യാപകർ വിദ്യാലയത്തിൽ എത്തുന്ന സമയം ഓൺലെെൻ  ക്ലാസ്സുകൾക്ക് പ്രയോജനപ്പെടുത്തിയതിനുശേഷം അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ എസ്. ആ‍ർ. ജി തീരുമാനിച്ചു. വിദ്യാലയത്തിലെ അധ്യാപകനും പരിശീലകനുമായ ശ്രീ അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രസംഗം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ മേഖലയിലും, ക്ലാസ്സുകൾ പ്രയോജനകരമായി വിനിമയം സഹായിക്കാൻ കഴിയുന്ന തരത്തിൽ എെ.ടി പരിശീലനം, പഠനോപകരണ  നിർമാണ ശില്പശാല, എന്നിവ മറ്റു ആർ പി മാരുടേയും സഹായത്തോടെ ആസൂത്രണം ചെയ്‍ത് നടപ്പാക്കി വരുന്നു.  
'''ഓൺലെെൻ ഫാമലി ക്വിസ്സ്'''
റിപബ്ലിക് ദിനത്തിൽ ദേശീയോദ്ഗ്രഥന ക്വിസ്സ് സംഘടിപ്പിച്ചു. ഓൺലെെനായി 
രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകമായി നടത്തി. തെരഞ്ഞെടുക്കപ്പെട്ട പത്ത് വീതം കുട്ടികളേയും, രക്ഷിതാക്കളേയും ഉൾപ്പെടുത്തി ഓഫ് ലെെനായി മത്സരം സംഘടിപ്പിച്ചു മികച്ച പങ്കാളിത്തമായിരുന്നു രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും  ലഭിച്ചത്.
'''അക്ഷരമുറ്റത്ത് ഓട്ടൻതുള്ളൽ അവതരണം'''
നാലാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ കേരളീയ കലകൾ പരിചയപ്പെടുത്തുന്ന ഭാഗം വായനാനുഭവവും, വീഡിയോ എന്നിവയിലൂടെയാണ് സാധാരണ പരിചയപ്പെടുത്തുക.എന്നാൽ ഓട്ടൻതുള്ളൽ നേരനുഭവമൊരുക്കി കുട്ടികൾക്ക് പുതുമ സമ്മാനിക്കുകയാണ് കാളികാവ് ബസാർ സ്കൂൾ. ഓട്ടൻ തുള്ളൽ കലാരൂപത്തിൻ്റെ ദൃശ്യാവിഷ്ക്കാരമാണ് കുട്ടികൾക്കായി ഒരുക്കിയത്. തുള്ളലിലെ വ്യത്യസ്ത വേഷങ്ങൾ, മുഖത്തെഴുത്ത് രീതി, വസ്ത്രധാരണം, പാട്ടുകളിലെ വ്യത്യസ്തത തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് വിശദമാക്കി നൽകി. തുള്ളൽ കലാകാരന്മാരായ കലാമണ്ഡലം അനീഷ്, മണികണ്ഠൻ കുമരംപുത്തൂർ തുടങ്ങിയ കലാകാരന്മാരാണ് തുള്ളൽ അവതരണവുമായി എത്തിയത്. പ്രധാനധ്യാപകൻ ബാബു ഫ്രാൻസിസ് ചടങ്ങ്  ഉദ്ഘാടനം ചെയ്തു അധ്യാപകരായ ഹരികൃഷ്ണൻ, സബ്ന, രജീഷ് നടുവത്ത്, ഷരീഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
'''കുട്ടിക്കർഷകർ വിളയിച്ചത് നൂറുമേനി..'''
കുട്ടികളിൽ ജൈവ കൃഷിയുടെ പാഠം പകർന്നു നൽകുന്നതിനും, കാർഷിക രീതി പരിചയപ്പെടുത്തുന്നതിനുമായി കാളികാവ് ബസാർ ഗവ: യു പി സ്ക്കൂളിൽ ഹരിതം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് നടന്നു.അദ്യാപകരുടെയും പി.ടിഎ യുടെയും നേതൃത്വത്തിലാണ് നിലമൊരുക്കലും തെെനടുന്നതുമായ പ്രവർത്തി പൂർത്തീകരിച്ചത്. വിദ്യാലയും തുറന്ന് കുട്ടികൾ വന്നു തുടങ്ങിയതോടെ പരിപാലന ചുമതല വിദ്യാർത്ഥികൾ  ഏറ്റെടുത്തു. പയർ, വെണ്ടക്ക, തക്കാളി, പപ്പായ എന്നീ പച്ചക്കറികളാണ് വിളവെടുത്തത്. വഴുതനങ്ങ, മുളക് എന്നിവ വരും ആഴ്‍ച്ചകളിൽ വിളവെടുക്കാനാകും. ഹെഡ്‍മാസ്റ്റർ ബാബു ഫ്രാൻസിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിനേഷ് കുമാർ, ഹരികൃഷ്ണൻ പി.ടി.എ, എസ്.എം.സി ഭാരവാഹികളായ സി.പി.റൗഫ്, തെറ്റത്ത് ബാലൻ, പി. അയൂബ്, നജീബ് ബാബു വിദ്യാർഥികളായ ജിൻഷാദ്, ജിയന്ന മേരി ജയേഷ്, തുടങ്ങിയവർ നേതൃത്വം നൽകി.
'''പഠനോത്സവം ജില്ലാതല ഉദ്ഘാടനം'''
പഠനോത്സവത്തിന്റെ മലപ്പുറംജില്ലാതല ഉദ്ഘാടനം വിദ്യാലയത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നടന്നു. ഭാഷ, ഗണിതം, സാമൂഹ്യ ശാസ്ത്രം,ശാസ്ത്രം, ടാലൻറ് ലാബ്, അധ്യാപകരുടെ ടാലന്റ് ലാബ് തുടങ്ങിയ കോർണറുകളും ,വിദ്യാലയ മികവുകൾ, സ്കൂൾ ചാനൽ, ഹ്രസ്വചിത്ര പ്രദർശനങ്ങൾ തുടങ്ങിയവ അരങ്ങേറി. തത്സമയ പഠന പ്രവത്തനങ്ങളും, ക്ലാസ് റൂം അനുഭവങ്ങളും. രക്ഷിതാക്കളുമായി പങ്കുവെച്ചു.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തമാണ് പഠനോത്സവത്തിലുണ്ടായത്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ സുധാകരൻ, ടി.പി അഷ്റഫലി, എ.പി ജമീല, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹാരിസ് ,ജില്ലാ പ്രോജക്ട് ഓഫീസർ നാസർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റേർ എം മണി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഉണ്ണികൃഷ്ണൻ, ബി.പി.ഒ ഷൈജി ടി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി കൃഷ്ണൻ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ എൻ.ബി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.


'''ഇഫ്താർ മീറ്റ്'''
'''ഇഫ്താർ മീറ്റ്'''
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1744585" എന്ന താളിൽനിന്ന് ശേഖരിച്ചത്