"മാടപ്പള്ളി സി എസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,474 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഫെബ്രുവരി 2022
No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
മാടപ്പള്ളി പഞ്ചായത്ത് പതിനാലാം വാർഡിൽ ചങ്ങനാശ്ശേരി വെങ്കോട്ട റോഡിന് തെക്കുവശം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനു സമീപം മാടപ്പള്ളി സി എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു. മാടപ്പള്ളി പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികൾ ഇവിടെ അധ്യയനം നടത്തിവരുന്നു. ഗവൺമെൻറെ എൽ പി എസ് മാടപ്പള്ളി, സി.എസ് എൽ പി എസ് മാടപ്പള്ളി സെൻ സെബാസ്റ്റ്യൻസ് എൽപിഎസ് ചാഞ്ഞോടി എന്നീ സ്കൂളുകൾ ഇതിൻറെ ഫീഡിങ് സ്കൂളുകൾ ആയി പ്രവർത്തിക്കുന്നു.
 
 
നമ്മുടെ സംസ്ഥാനത്തെ സഹകരണമേഖലയിൽ ഉള്ള ഒരേയൊരു aided യുപിസ്കൂൾ ആണിത്. മാടപ്പള്ളി സർവീസ് സഹകരണ സംഘം വകയായി അനുവദിച്ചുകിട്ടിയ ഈ സ്കൂളിൻറെ പ്രവർത്തനം 1951 ജൂൺ 4-ന് പത്തുമണിക്ക് ആരംഭിച്ചു. സഹകരണ ബാങ്കിൻറെ പ്രസിഡൻറെ ആണ്  സ്കൂളിൻറെ മാനേജർ. കേവലമൊരു ഫസ്റ്റ് ഫോം  ഡിവിഷനോടുകൂടി താൽക്കാലിക ഷെഡ്ഡിൽ ആരംഭിച്ച സ്കൂളിലെ ആദ്യത്തെ അധ്യാപകർ ശ്രീ പി ജി ശ്രീധരൻ നായർ, ശ്രീമതി V. Kകാർത്ത്യായനിയമ്മയും ആയിരുന്നു.
 
 
1953 മെയ് മാസത്തിൽ സ്കൂൾ വക  സ്ഥലത്ത് സ്ഥിരമായ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ഇതൊരു പൂർണ മിഡിൽ സ്കൂളായി പ്രവർത്തനം തുടങ്ങി.08/02/1953 സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ കെ എം കോര നിർവഹിച്ചു. അന്നുമുതൽ ഈ സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു ഇവിടെനിന്നും പഠിച്ചു പാസായ കുട്ടികളിൽ പലരും ഉന്നതപദവിയിലെത്തിയിട്ടുണ്ട്.
 
 
ആദ്യകാലം മുതൽ തന്നെ എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾ സ്കൂളിൽ അധ്യയനം നടത്തിവരുന്നു. സമ്പന്ന  വിഭാഗത്തിൽ പെട്ടവരായിരുന്നു കൂടുതലും സ്കൂളിൽ എത്തിയിരുന്നത്.എന്നാൽ വിദ്യാഭ്യാസം സൗജന്യവും സാർവത്രികവുമാക്കിയതോടുകൂടി എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾ സ്കൂളിൽ ചേരാൻ തുടങ്ങി. ചങ്ങനാശ്ശേരി സബ് ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ എന്ന ബഹുമതി പലപ്രാവശ്യം സ്കൂളിന് ലഭിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര  പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തിവരുന്നു. 5,6,7ക്ലാസ്സുകളിലെ  ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയി പ്രവർത്തിച്ചു വരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1695066" എന്ന താളിൽനിന്ന് ശേഖരിച്ചത്