Jump to content
സഹായം

"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൗകര്യങ്ങൾ എന്ന ഉപതാളിൽ വിവരങ്ങൾ ഉൾപ്പെടുത്തി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സൗകര്യങ്ങൾ എന്ന ഉപതാളിൽ വിവരങ്ങൾ ഉൾപ്പെടുത്തി)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്കാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ വിദ്യലയത്തിൽ ഉണ്ട്. ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്‌, ലൈബ്രറി, പത്ത് ക്ലാസ്സ്‌റൂം എന്നിവയടങ്ങിയതാണ് ഈ വിദ്യാലയം. കുട്ടികൾക്ക് കളിക്കുവാനും സ്പോർട്സ് ആവശ്യങ്ങൾക്കുമായി ഒരു വലിയ ഗ്രൗണ്ട് ഈ വിദ്യാലയത്തിനുണ്ട്. '''ഹൈടെക്ക് സ്കൂൾ''' പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും മറ്റും ലഭ്യമാണ്. ഇവ കുട്ടികളുടെ പഠനം ഫലപ്രദമായും മികവുറ്റ രീതിയിലും നടത്താൻ സഹായകമാകുന്നു. അതോടൊപ്പം എല്ലാ കുട്ടികൾക്കും '''കമ്പ്യൂട്ടർ ക്ലാസ്സുകളും''' പ്രത്യേകമായി ഒരുക്കിയിരിക്കുന്നു. '''<nowiki/>'അന്റോണിയൻ വോയ്സ്'''' എന്ന പേരിൽ എല്ലാ ദിവസവും രാവിലെ സ്കൂൾ റേ‍ഡിയോ പരിപാടിയിലൂടെ ഓരോ ക്ലാസിലെ കുട്ടികളും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുന്നു. ഇത് ഒരുപോലെ വിജ്ഞാനപ്രദവും വിനോദദായകവുമാണ്. ഇടവേളകൾ മനോഹരമാക്കാൻ സ്കൂൾ കെട്ടിടത്തോടു ചേർന്നു തന്നെ '''ജൈവവൈവിധ്യ ഉദ്യാനവും''' ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ മേൽനോട്ടത്തിൽത്തന്നെ രണ്ടു '''മീൻ കുളങ്ങളും''' ഉദ്യാനത്തിൽ നിലനിർത്തുന്നു. കുട്ടികൾക്ക് ഈ സ്കൂളിലെ മറ്റൊരു പ്രധാന ആകർഷണമാണ് സ്കൂൾ മുറ്റത്തെ '''ബട്ടർഫ്ലൈ പാർക്ക്'''. ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടർ പ്യുരിഫയർ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ ഉപയോഗത്തിനായി ധാരാളം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അഞ്ചു വീതം ശുചിമുറികൾ ക്രമീകരിചിരിക്കുന്നു.ചക്കിട്ടപാറ ടൗണിൽ തന്നെ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനാൽ മെച്ചപ്പെട്ട വാഹനസൗകര്യവും ലഭ്യമാണ്.
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637508" എന്ന താളിൽനിന്ന് ശേഖരിച്ചത്