Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:
===സർക്കാർ സ്ഥാപനങ്ങൾ===
===സർക്കാർ സ്ഥാപനങ്ങൾ===
*ഗവർമെന്റ് ആയുർവേദ ഡിസ്പെൻസറി
*ഗവർമെന്റ് ആയുർവേദ ഡിസ്പെൻസറി
വാകേരിയിലെ പ്രധാനരപ്പെട്ട ചികിത്സാകേന്ദ്രമാണ് ആയുർവേദ ഡിസ്പെൻസറി. 1964ൽ ആണ് ഈ സ്ഥാപനം വാകേരിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. വാകേരിയിലെ തെരഞ്ഞെടുപ്പു ചരിത്രവുമായി ബന്ധമുള്ളതാണ് ആയുർവേദ ഡിസ്പെൻസറി. വാകേരിയിലെ ആദ്യത്തെ വാർഡ് മെമ്പറും ഭരണസമിതിയിലെ ആദ്യവൈസ് പ്രസിഡന്റുമായിരുന്ന ശ്രീ പി എസ് രാമനാണ് ആയുർവേദ ഡിസ്പെൻസറി വാകേരിയിൽ ആരംഭിക്കുന്നതിനുവേണ്ട രാഷ്ട്രീയ നേതൃത്വം നൽകിയത്. 1961ലാണ് പഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീ പി. എസ്. രാമനാണ് വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. അന്നത്തെ വാർഡ് കോളേരിവരെ വ്യാപിച്ചു കിടന്ന വിശാലമായ മേഖലയായിരുന്നു.  കമ്യൂണിസ്റ്റുപാർട്ടി ശ്രീ പി എസ് രാമന് പിന്തുണനൽകിയിരുന്നു. വിജയശേഷം ഇദ്ദേഹം കോൺഗ്രസിൽചേർന്ന് ഭരണസമിതിയുടെ വൈസ് പ്രസിഡന്റായി. പൂതാടി പഞ്ചായത്തിന് അനുവദിച്ച ഡിസ്പെൻസറി വാകേരിയിൽ ആരംഭിച്ചതിന്റെ രാഷ്ട്രീയ കാരണം ഇതാണ്.
വാകേരിക്കും താഴത്തങ്ങാടിക്കും മധ്യേ രാമകൃഷ്ണൻ എന്നയാളുടെ  പീടികകെട്ടിടത്തിലാണ് ആദ്യകാലങ്ങളിൽ ഡിസ്പെൻസറി പ്രവർത്തിച്ചിരുന്നത്.  ആയുർവേദ ചികിത്സാരംഗത്ത് പ്രശസ്ഥനായിത്തീർന്ന  ശ്രീ മാധവൻ ഡോക്ടറായിരുന്നു  വാകേരി ഡിസ്പെസറിയിൽ ആദ്യകാലത്ത് രോഗികളെ ചികിത്സിച്ചിരുന്നത്.  പില്ക്കാലത്ത് വാകേരിക്കാരുടെ അപ്പുവേട്ടനായി മാറിയ താമരശ്ശേരി സ്വദേശി ശ്രീ അപ്പു ആയിരുന്നു കമ്പോണ്ടർ.
വാകേരിയിലെ പ്രാധമിക ആരോഗ്യകേന്ദ്രംകൂടിയായിരുന്നു ഈ ഡിസ്പെൻസറി. പകർച്ചവ്യാധികൾക്കെതിരെയുള്ള നോട്ടീസുകൾ, ആരോഗ്യസംബന്ധമായ മുന്നറിയിപ്പുകൾ, കുടുംബാസൂത്രണത്തെക്കുറിച്ചു ബോധവൽക്കരിക്കുന്ന പോസ്റ്ററുകൾ തുടങ്ങിയവയൊക്കെ ഡിസ്പെൻസറിയുടെ ചുവരിൽ ഒട്ടിച്ചിട്ടുള്ളത് കാണാമായിരുന്നു.
ഇന്ന് ആയുർവേദ ഡിസ്പെൻസറി പ്രവർത്തിക്കുന്നത് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടത്തിലാണ്. ചിറക്കരക്കുഴി കുമാരൻ, അടക്കനാട്ട് സുകുമാരൻ എന്നിവർ പഞ്ചായത്തിന് സൗജന്യമായി നൽകിയ5സെന്റ് സ്ഥലത്ത് 1997ലാണ് കെട്ടിടം നിർമ്മിച്ചത്. വളരെ മികച്ച സേവനമാണ് ഇ്കകാലത്ത് വാകേരി ഡിസ്പെൻസറിയിൽനിന്നു ലഭിക്കുന്നത്. ഒരു സ്ഥിരം ഡോക്ടറുടെ സേവനം, രണ്ടു നേഴ്സുമാർ എന്നിങ്ങനെ മുഴുവൻസമയ ആരോഗ്യപ്രവർത്തകർ ഇവിടെയുണ്ട്. വയോജനങ്ങൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രത്യേക പദ്ധതികളുടെ ഭാഗമായി ചികിത്സയും മരുന്നും ലഭിക്കുന്നു. വർത്തമാനകാലത്ത് അലോപ്പതി മരുന്നുകളോട് ആളുകൾക്കു താൽപര്യം കുറഞ്ഞത് ആയുർവേദ ചികിത്സാരംഗത്ത് ഉണർവിനുകാരണമായിട്ടുണ്ട്. പഞ്ചായത്തിന്റെ എല്ലാ മേഖലയിൽനിന്നും ഇവിടെ രോഗികൾ എത്തുന്നു. ഏവർക്കും മികച്ച സേവനം നൽകിക്കൊണ്ട് ആയുർവേദ ഡിസ്പെൻസറി വാകേരിക്ക് അഭിമാനമായി തലയുയർത്തി നിൽക്കുന്നു.
* ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
* ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ


1,545

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633817" എന്ന താളിൽനിന്ന് ശേഖരിച്ചത്