Jump to content
സഹായം

"തുടർന്ന വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
====പനമറ്റം ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ - ഉദയവും വളര്‍ച്ചയും  തുടര്‍ച്ച====
ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും, നേതൃത്വം വഹിക്കുകയും ചെയ്തിരുന്നത് അതത് പ്രദേശത്ത് പ്രാമുഖ്യമുണ്ടായിരുന്ന സാമുദായിക സംഘടനകളായിരുന്നു. അതിന്റെ ഭാഗമെന്നോണം പനമറ്റത്ത് ഒരു വിദ്യാലയം ആരംഭിക്കുവാന്‍ നേതൃത്വം നല്‍കിയതും, മുന്‍കൈ എടുത്തതും, പനമറ്റം ശ്രീ ഭഗവതി ക്ഷേത്ര ഭരണസമതിയായിരുന്നു. ഈ സ്ഥാപനം സ്ഥലത്തെ പ്രമുഖ സമുദായമായിരുന്ന നായര്‍ സമുദായ അംഗങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു. ഇവരുടെ ശ്രമഫലമായി 1915 മെയ് 25 ന് പനമറ്റം ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂള്‍ എന്ന പേരില്‍ ഈ സ്ക്കൂള്‍ ആരംഭിച്ചു. കൊല്ലവര്‍ഷം 1091 ആണ്ട് ഇടവമാസം 9 ന് പാടശ്ശേരില്‍ ശ്രീ കേശവന്‍ കര്‍ത്തായുടെ മകള്‍ പി.കെ. ജാനകയമ്മയെ പ്രഥമ വിദ്യാര്‍ത്ഥിനിയായി ചേര്‍ത്തു കൊണ്ട് സ്ക്കൂളിന്റെ ഔപചാരികമായ പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേത്ര മതില്‍ കെട്ടിന് വെളിയില്‍ ഒരു താത്ക്കാലിക ഷെഡ് കെട്ടിയുണ്ടാക്കി അതിലായിരുന്നു സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്ക്കൂളിന്റെ ഭരണം ക്ഷേത്ര ഭരണ സമിതിയുടെ നിയന്ത്രണത്തിലും, സ്ക്കൂള്‍ മാനേജര്‍ ക്ഷേത്ര ഭരണ സമിതിയുടെ മാനേജരും ആയിരുന്നു. അന്നത്തെ ദേവസ്വം മാനേജരായിരുന്ന എലുവന്താനത്ത് മാന്യ രാജശ്രി കുഞ്ഞുകുഞ്ഞു കര്‍ത്താ സ്ക്കൂളിന്റെ ആദ്യത്തെ മാനേജരും, ആദ്യത്തെ ഹെഡ് മാസ്റ്റര്‍ വടവാതൂര്‍ സ്വദേശി ശ്രീ നാരായണപിള്ളയും ആയിരുന്നു. അതേ വര്‍ഷം കര്‍ക്കിടകം 23 ന് സ്ക്കൂള്‍ നിര്‍മ്മാണത്തിന്റെ ആവശ്യത്തിന് 90 സെന്റ് സ്ഥലം സര്‍വ്വശ്രീ. പാടശ്ശേരില്‍ കേശവന്‍ കര്‍ത്താ, പാച്ചു കര്‍ത്താ, ദാമോദരന്‍ കര്‍ത്താ എന്നിവര്‍ ചേര്‍ന്ന് സ്ക്കൂള്‍ നിര്‍മ്മാണ ഫണ്ടില്‍ വക കൊള്ളിച്ച് സംഭാവന ചെയ്തു. സംഭാവന ചെയ്ത സ്ഥലത്തിന്റെ തീറാധാരം സ്ക്കൂളിനു വേണ്ടി സ്ക്കൂള്‍ ഭരണ സമിതി അംഗങ്ങളായിരുന്ന സര്‍വ്വശ്രീ. എലുവന്താനത്ത് മാന്യ രാജശ്രി കുഞ്ഞുകുഞ്ഞു കര്‍ത്താ, പാലാക്കുന്നേല്‍ നാരായണന്‍ നായര്‍, മാടപ്പള്ളില്‍ പത്മനാഭന്‍ നായര്‍, വാരിക്കാട്ട് കൃഷ്ണന്‍ നായര്‍, കൂഴിക്കാട്ട് നാരായണന്‍ നായര്‍ എന്നിവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ചെയ്തു. അദ്ധ്വാനശീലരും, ഉദാരമതികളുമായ നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ ഭരണ സമിതി അംഗങ്ങളുടെ നേതൃത്തത്തില്‍ മേല്‍ വസ്തുവില്‍ 90 അടി നീളവും, 18 അടി വീതിയും 5 അടി വീതിയില്‍ വരാന്തയുമുള്ള ഒരു സ്ഥിരം കെട്ടിടം നിര്‍മ്മിച്ച് സ്ക്കൂളിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് താമസംവിനാ മാറ്റുന്നതിനും സാധിച്ചു. തമ്പലക്കാട് കിഴക്കേമുറിയില്‍ ശ്രീ. കെ.പി. നാരായണ പിള്ള, പാലപ്പള്ളില്‍ ശ്രീ. കൃഷ്ണ പിള്ള, പനമറ്റം മണ്ണില്‍ ശ്രീ. എ. നാരായണന്‍ നായര്‍, വടക്കേ മുറിയില്‍ ശ്രീ. പാച്ചു കര്‍ത്താ, വയലില്‍ ശ്രീ. കൃഷ്ണ പിള്ള, മാടപ്പിള്ളാത്ത് ശ്രീ. കൃഷ്ണ പിള്ള, പൂവത്തുങ്കല്‍ ശ്രീ. പി.ഐ. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ സ്ക്കൂളിലെ ആദ്യ കാല അദ്ധ്യാപകരില്‍ ചിലരായിരുന്നു. സ്ക്കൂളിന്റെ ആരംഭം മുതല്‍ ഏതാണ്ട് നാല്പത് വര്‍ഷക്കാലം; 6-12-1955 വരെ സ്ക്കൂളിന്റെ ഹെഡ് മാസ്റ്റര്‍ ആയിരുന്ന കിഴക്കേ മുറിയില്‍ ശ്രീ. കെ.പി. നാരായണ പിള്ള സാര്‍സമര്‍ത്ഥനായ ഒരു ഭിഷഗ്വരനും, കവിയും, നാടക കൃത്തും, നടനും ആയിരുന്നു. “നിഴല്‍കുത്ത് ” എന്ന പേരില്‍ ഒരു പുരാണ നാടകം എഴുതിയുണ്ടാക്കി നാട്ടുകാരെ സംഘടിപ്പിച്ച് സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ച് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇന്നത്തെ പോലെ സ്ക്കൂള്‍ നടത്തിപ്പ് അക്കാലത്ത് ആദായകരമായ ഒരു പ്രവര്‍ത്തനമായിരുന്നില്ല. അദ്ധ്യാപക നിയമനത്തിന് കോഴയോ, വിദ്യാര്‍ത്ഥി പ്രവേശനത്തിന് പകിടിയോ, ഉണ്ടായിരുന്നില്ല. മാത്രമല്ല, അദ്ധ്യാപകരുടെ ശമ്പളം, സ്ക്കൂളിന്റെ വാര്‍ഷിക അറ്റകുറ്റ പണികള്‍, മറ്റു ദൈനംദിന ചെലവുകള്‍ എന്നീ ചെലവുകളുടെ സിംഹഭാഗവും വഹിക്കേണ്ടിയിരുന്നത് മാനേജ്മെന്റ് ആയിരുന്നു. ഒരാശ്വാസമെന്ന നിലയില്‍ വര്‍ഷാവസാനം ഒരു ചെറിയ തുക മാനേജര്‍ക്ക് നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരുന്നത്. പലപ്പോഴും ഈ ഗ്രാന്റ് കിട്ടുമ്പോള്‍ മാത്രമായിരുന്നു അദ്ധ്യാപകര്‍ക്ക് ശമ്പളമെന്ന നിലയില്‍ എന്തെങ്കിലും ലഭിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സ്ക്കൂളിന്റെ ദൈനംദിന ചെലവുകളുടെ ഭാരം സ്ഥലത്തെ രണ്ട് എന്‍.എസ്.എസ്. കരയോഗങ്ങളുടെ ചുമലില്‍ ആയിരുന്നു. ഇക്കാലത്ത് വളര്‍ന്ന് വന്നിരുന്ന ദേശീയബോധവും, മാനേജ്മെന്റിന് ഉണ്ടായിരുന്ന ഭാരിച്ച സാമ്പത്തിക ബാദ്ധ്യതകളും സര്‍വ്വോപരി അദ്ധ്യാപകര്‍ക്ക് സേവന വേതന വ്യവസ്ഥകളിലുണ്ടാകാവുന്ന സുരക്ഷിതത്വവും സ്ക്കൂള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കുന്നതിനേപ്പറ്റി ചിന്തിപ്പിക്കുവാന്‍ മാനേജുമെന്റിനെ പ്രേരിപ്പിച്ചു. തത്ഫലമായി കൊല്ലവര്‍ഷം 1121 ആണ്ട് തുലാമാസം ചേര്‍ന്ന 299 - നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗ തീരുമാനത്തിന്റേയും, അതേ വര്‍ഷം കുംഭമാസത്തില്‍ ചേര്‍ന്ന 265- നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗ തീരുമാനത്തിന്റേയും, അടിസ്ഥാനത്തില്‍ 1948 ഫെബ്രുവരി 18 തീയതി സ്ക്കൂള്‍ വക 90 സെന്റ് സ്ഥലവും, രണ്ട് കെട്ടിടങ്ങളും, ഉപകരണങ്ങളും, തുടങ്ങി സര്‍വ്വ സ്ഥാവര – ജംഗമ വസ്തുക്കളും അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ സെക്രട്ടറി പേര്‍ക്ക് സ്ക്കൂള്‍ മാനേജരായിരുന്ന പുതുപ്പള്ളില്‍ ശ്രീ. കെ.എന്‍. ശിവരാമന്‍ നായര്‍ കൈമാറി ആധാരം രജിസ്റ്റര്‍ ചെയ്തു കൊടുത്തു. അന്നു മുതല്‍ ബി.വി.എം.പി. സ്ക്കൂള്‍ പനമറ്റം ഗവ.എല്‍.പി. സ്ക്കൂളായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അന്നു നിലവില്‍ സ്ക്കൂളില്‍ ഉണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരേയും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇക്കാലത്ത് സ്ക്കൂളുകളുടെ നിലവിലിരുന്ന ഘടന പരിഷ്ക്കരിച്ചു കൊണ്ട് ഒരു ഉത്തരവ് ഉണ്ടായി. പുതിയ രീതി അനുസരിച്ച് ലോവര്‍ പ്രൈമറി സ്ക്കൂളിന്റെ ഭാഗമായി അഞ്ചാം ക്ലാസ്സു കൂടി ചേര്‍ക്കുകയും അപ്പര്‍ പ്രൈമറി സ്ക്കൂളുകളില്‍ നിലനിന്നിരുന്ന പ്രിപ്പേറട്ടറി ക്ലാസ്സ് നിര്‍ത്തലാക്കുകയും ചെയ്തു. മിഡില്‍ സ്ക്കൂള്‍ അഥവാ അപ്പര്‍ പ്രൈമറിയില്‍ ഫസ്റ്റ് ഫോം, സെക്കന്റ് ഫോം, തേര്‍ഡ് ഫോം എന്നീ മൂന്ന് ക്ലാസ്സുകളും, ഫോര്‍ത്ത് ഫോം ഫിഫ്ത് ഫോം സിക്സ്ത് ഫോം എന്നീ ക്ലാസ്സുകളുള്‍പ്പെടുന്ന ഹൈസ്ക്കൂളും നിലവില്‍ വന്നു. പില്‍ക്കാലത്ത് ഒന്നു മുതല്‍ നാലു വരെ സ്റ്റാന്റേര്‍ഡുകള്‍ ഉള്‍പ്പെടുന്ന എല്‍.പി.വിഭാഗവും, അഞ്ച് മുതല്‍ ഏഴു വരെ സ്റ്റാന്റേര്‍ഡുകള്‍ ഉള്‍പ്പെടുന്ന യു.പി. വിഭാഗവും, എട്ട് മുതല്‍ പത്തു വരെ സ്റ്റാന്റേര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഹൈസ്ക്കൂള്‍ വിഭാഗവും, പതിനൊന്ന് മുതല്‍ പന്ത്രണ്ട് വരെ സ്റ്റാന്റേര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഹയര്‍ സെക്കന്ററി വിഭാഗവും എന്ന നിലവിലുള്ള സമ്പ്രദായം നിലവില്‍ വന്നു. മേല്‍ സുചിപ്പിച്ച പരിഷ്ക്കാരത്തിന്റെ ഫലമായി ഈ സ്ക്കൂളില്‍ ആരംഭിച്ച അഞ്ചാം സ്റ്റാന്റേര്‍ഡ് നിര്‍ത്തലാക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും നാട്ടുകാരുടെ ശക്തമായ എതിര്‍പ്പു മൂലം ആ ശ്രമം പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു. മാത്രമല്ല ഈ സ്ക്കൂള്‍ ഒരു അപ്പര്‍ പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി കിട്ടുന്നതിനുള്ള തീവ്രമായ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അവസാനം സ്ക്കൂളിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ 1964 മെയ് 24 ന് ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു യു.പി. സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു കൊണ്ട് ഗവണ്മെന്റ് ഉത്തരവായി. യു.പി. സ്ക്കൂളിന് അധികമായി വേണ്ടിയിരുന്ന 60 സെന്റ് സ്ഥലവും, പുതിയ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ മുറികളും, ഉപകരണങ്ങളും നാട്ടുകാര്‍ സൗജന്യമായി സംഭാവന ചെയ്യണം എന്നിവയായിരുന്നു വ്യവസ്ഥകള്‍. ഇവ പ്രാവര്‍ത്തികമാക്കുന്നതിനായി അവസാനത്തെ മാനേജരായിരുന്ന പുതുപ്പള്ളില്‍ ശ്രീ. കെ.എന്‍. ശിവരാമന്‍ നായരുടെ നേതൃത്വത്തില്‍ ഒരു അപ്ഗ്രേഡിംഗ് കമ്മറ്റിയ്ക്ക് രൂപം നല്‍കുകയും, ഉദാരമതികളും, സേവന സന്നദ്ധരുമായ നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. സ്ക്കൂളിനോടു ചേര്‍ന്നു കിടന്നിരുന്ന 23 സെന്റ് സ്ഥലം 1600 രൂപ വില നല്‍കി മുടവനാട്ട് ശ്രീമതി കല്യാണിയമ്മയില്‍ നിന്നും, 40 സെന്റ് സ്ഥലം 2800 രൂപ വില നല്‍കി മുട്ടത്തുകുന്നേല്‍ ശ്രീ. ഗോപാലന്‍ നായരില്‍ നിന്നു വാങ്ങി മൊത്തം 63 സെന്റ് സ്ഥലം സര്‍ക്കാരിലേയ്ക്ക് സംഭാവന ചെയ്തു. 40 അടി നീളവും, 20 അടി വീതിയുമുള്ള ഒരു സെമി പെര്‍മനന്റ് ഷെഡ് നിര്‍മ്മിച്ച് അതിലേയ്ക്ക് ആവശ്യമായ ബെഞ്ച്, ഡെസ്ക്ക്, മേശ, കസേര, ബ്ലാക്ക് ബോര്‍ഡ് തുടങ്ങിയ ഉപകരണങ്ങളും നാട്ടുകാര്‍ സംഭാവന ചെയ്തു. ഇതിലേയ്ക്ക് വേണ്ടി വന്ന ഭാരിച്ച ചെലവുകള്‍ നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത ഫണ്ട് ഉപയോഗിച്ചാണ് വഹിച്ചത്. ശ്രീമതിമാര്‍ എം.ആര്‍. സരോജനിക്കുട്ടിയമ്മ, പി.എ. ഭാഗീരഥിയമ്മ, എ. ഏലിയാമ്മ, എം.പി. രത്നമ്മ, വയലില്‍ ദേവകിയമ്മ, പാലാത്ത് കെ. സരോജനിയമ്മ, ജെ. രാജമ്മ, കെ. രത്നമ്മ, എം.എന്‍. സുമതിയമ്മ, ശ്രീമാന്‍മാര്‍ ആര്‍. കേശവന്‍ നായര്‍, എസ്. ശിവരാമന്‍ നായര്‍, എം.എ. ഭാസ്ക്കരന്‍ നായര്‍, പി. ചന്ദ്രശേഖരന്‍ കര്‍ത്താ, എ.സി. ഇബ്രാഹിംകുട്ടി, കെ.എം.ഭാസ്ക്കരന്‍ നായര്‍, പി.എസ്.അരവിന്ദാക്ഷ പണിക്കര്‍, എന്‍.സി. മറിയംബീവി, പി.പി.നബീസ, തുടങ്ങി ഒട്ടേറെ പേര്‍ ഇക്കാലത്ത് സ്ക്കൂളിലെ അദ്ധ്യാപകരില്‍ പെടുന്നു. യു.പി. വിഭാഗത്തില്‍ അവസാനത്തെ ഹെഡ് മാസ്റ്റര്‍ ശ്രീ. എ.ആര്‍. രാമകൃഷ്ണന്‍ നായര്‍ ആയിരുന്നു. 1970 മുതല്‍ ഈ സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വന്നിരുന്നു.1972 ല്‍ സംസ്ഥാനത്ത് പുതിയതായി അപ്ഗ്രേഡ് ചെയ്യാനോ, ആരംഭിക്കുവാനോ ഉദ്ദേശിക്കുന്ന ഹൈസ്ക്കൂളുകളുടെ പ്രൈമറി ലിസ്റ്റിലും, സെക്കന്ററി ലിസ്റ്റിലും പനമറ്റം ഗവ. യു.പി. സ്ക്കൂള്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഫൈനല്‍ ലിസ്റ്റ് വന്നപ്പോള്‍ ഈ സ്ക്കൂളിന്റെ പേരില്ല. ഈ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നെങ്കിലും ഫലം കിട്ടിയില്ല. 1980 ല്‍ ഏതേതു സ്ഥലങ്ങളില്‍ ഹൈസ്ക്കൂള്‍ ആരംഭിക്കുവാന്‍ ആവശ്യമായ സ്ഥലവും, കെട്ടിടവും, ഉപകരണങ്ങളും സൗജന്യമായി നാട്ടുകാര്‍ നല്‍കുവാന്‍ സന്നരാകുന്നുവോ അവിടങ്ങളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂള്‍ നല്‍കുന്നതാണെന്ന നയപരമായ തീരുമാനം അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം റവന്യൂ ജില്ലയില്‍ അപ്ഗ്രേഡ് ചെയ്യുവാന്‍ സാദ്ധ്യതയുള്ള സ്ക്കൂളുകളുടെ പട്ടിക തയ്യാറാക്കാന്‍ മെയ് മാസത്തില്‍ തന്നെ കോട്ടയം കളക്ടറേറ്റില്‍ വച്ച് ജനപ്രതിനിധികളുടേയും, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാരുടേയും ഒരു സംയുക്ത യോഗം പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ വിവരം മുന്‍കൂട്ടി അറിഞ്ഞിരുന്ന ഏതാനും നാട്ടുകാര്‍ അന്നത്തെ എം.എല്‍.എ. ആയിരുന്ന ശ്രീ. തോമസ് കല്ലമ്പള്ളിയെ കണ്ട് ഈ സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നപക്ഷം മേല്‍ വ്യവസ്ഥകള്‍ അംഗീകരിച്ച് നടപ്പിലാക്കുന്നതാണെന്നും, ആയതിനാല്‍ ഈ സ്ക്കൂളിനു വേണ്ടി ശുപാര്‍ശ ചെയ്യണമെന്നും അപേക്ഷിച്ചിരുന്നു. തദനുസരണം എം.എല്‍.എ. മേല്‍ നിര്‍ദ്ദേശം യോഗത്തില്‍ വെച്ചപ്പോള്‍ അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിയോജിപ്പു പ്രകടിപ്പിക്കുകയും, പനമറ്റത്ത് നാട്ടുകാരുടെ സഹകരണം ലഭിക്കില്ലെന്നും ആകയാല്‍ നിര്‍ദ്ദേശം അപ്രായോഗികമാണെന്നും വാദിച്ചു.യോഗതീരുമാനം അറിയുവാന്‍ വെളിയില്‍ കാത്തു നിന്നിരുന്ന നാട്ടുകാരുടെ പ്രതിനിധികളെ ഡെപ്യൂട്ടി ഡയറക്ടരുടെ പ്രതികരണം അറിയിക്കുകയും, യോഗാവസാനം ഇതു സംബന്ധിച്ച് നാട്ടുകാര്‍ക്കുള്ള അഭിപ്രായം അറിയിക്കാന്‍ അവസരം നല്‍കുമെന്നും എം.എല്‍.എ. അറിയിച്ചു. യോഗാവസാനം നാട്ടുകാരെ പ്രതിനിധീകരിച്ച് ശ്രീ. എന്‍.എം. ഭാസ്ക്കരന്‍ നായര്‍ ഡെപ്യൂട്ടി ഡയറക്ടരുടെ അഭിപ്രായത്തെ ഖണ്ധിച്ചു കൊണ്ട് സ്ക്കൂളിന്റെ അന്നു വരെയുള്ള വളര്‍ച്ചയില്‍ നാട്ടുകാര്‍ വഹിച്ചിട്ടുള്ള പങ്ക് അക്കമിട്ട് നിരത്തുകയും, അടുത്തനാളില്‍ സ്ക്കൂളിന്റെ ഒരു സെമി പെര്‍മനന്റ് ഷെഡ് ഓടു മേഞ്ഞ് നല്‍കിയ ഉദാഹരണം ചൂണ്ടക്കാണിക്കുകയും ചെയ്തു. ഇതിന്റെ വെളിച്ചത്തില്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ബന്ധപ്പെട്ട് സ്ക്കൂള്‍ നടത്തിപ്പ് സംബന്ധിച്ച് വിശദമായി പഠിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ യോഗം ചുമതലപ്പെടുത്തി. കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദ്ദേശാനുസരണം അന്നത്തെ യു.പി. സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ജൂണ്‍ ആദ്യവാരം തന്നെ വിവരങ്ങള്‍ സൂചിപ്പിച്ച് ഒരു നോട്ടീസ് അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും, പരമാവധി ആളുകളെ പങ്കെടുപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. മുന്‍ നിശ്ചയമനുസരിച്ച് ജില്ലാ വിദ്യാഭ്യാസഓഫീസര്‍ യോഗത്തില്‍ പങ്കെടുത്ത് യോഗോദ്ദേശം വിശദീകരിക്കുകയും അഭിപ്രായങ്ങള്‍ ശേഖരിക്കുകയും ചെയ്തു. യോഗത്തിലെ ജനപങ്കാളിത്തം തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. സമൂഹത്തിന്റെ നാനാ തുറകളില്‍ പെടുന്ന നൂറു കണക്കിനാളകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്കുള്ള ഉത്സാഹവും, ആവേശവും വിളംബരം ചെയ്യുന്നതായിരുന്നു നാട്ടുകാരുടെ പ്രതികരണങ്ങള്‍. അപ്ഗ്രേഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി യോഗത്തില്‍ നിന്നും 101 പേര്‍ അടങ്ങുന്ന ഒരു കമ്മറ്റിയും, അതില്‍ നിന്നും 41 പേര്‍ അടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റിയുടെ രക്ഷാധികാരിയായി ശ്രീ. മാടപ്പള്ളില്‍ കേശവ പിളളയേയും, സെക്രട്ടറിയായി ശ്രീ.കെ.എസ്. മുരളിയേയും, ട്രഷറര്‍ ആയി ശ്രീ. മുട്ടത്തുകുന്നേല്‍ എം.കെ. രാമകൃഷ്ണന്‍ നായരേയും, കമ്മറ്റി അംഗങ്ങളായി ശ്രീമാന്മാര്‍ വാരിക്കാട്ട് വി.എസ്. രാമകൃഷ്ണന്‍ നായരേയും, പൂവത്തുങ്കല്‍ അയ്യപ്പന്‍ നായരേയും, നിരവത്ത് എം.കെ. ഗോപാലന്‍ നായരേയും, കൊല്ലംകുന്നേല്‍ പി.ആര്‍. സനാതനന്‍ നായരേയും, അമ്പഴത്തിനാല്‍ പി.ജി. സുധാകരന്‍ നായരേയും, മാടപ്പളളില്‍ എന്‍.എം. ഭാസ്ക്കരന്‍ നായരേയും, മാടത്താനില്‍ എം.റ്റി. ഗോപിനാഥന്‍ നായരേയും തെരഞ്ഞെടുത്തു. പ്രസ്തുത യോഗത്തില്‍ വച്ച് സ്ക്കൂള്‍ അപ്ഗ്രേഡിംഗ് ഫണ്ടിലേയ്ക്ക് അരലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്യപ്പെട്ടു. ഇതെല്ലാം നേരില്‍ കണ്ട് തൃപ്തനായി മടങ്ങിയ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനുകൂലമായ റിപ്പോര്‍ട്ട് ഗവണ്മെന്റിലേയ്ക്ക് കൊടുത്തു. ജൂലൈ 15 നു മുമ്പ് ക്ലാസ്സുകള്‍ തുടങ്ങുവാന്‍ കഴിയുംവിധം 40 അടി നീളത്തില്‍ 20 അടി വീതിയില്‍ രണ്ട് ക്ലാസ്സുകള്‍ നടത്തുവാന്‍ വിധം ഒരു താത്ക്കാലിക ഷെഡ് നിര്‍മ്മിക്കലായിരുന്നു കമ്മറ്റിയുടെ ആദ്യ ചുമതല. ഇതിലേയ്ക്ക് കൈ-മെയ് മറന്ന് നാടിന്റെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി രണ്ടാഴ്ച കൊണ്ട് ഷെഡിന്റെ പണി പൂര്‍ത്തിയായി. അതോടൊപ്പം ഹൈസ്ക്കൂളിനു കൂടുതലായി ആവശ്യമായിരുന്ന ഒന്നര ഏക്കര്‍ സ്ഥലം സ്ക്കൂളിനോടു ചേര്‍ന്ന് കിടന്നിരുന്ന നിരവത്ത് ശ്രീമതി. ജാനകിയമ്മയുടേയും, ശ്രീ. ദാമോദരന്‍ നായരുടേയും, തുടിയനാല്‍ ശ്രീ. കരുണാകരന്‍ നായരുടേയും വക സ്ഥലം (ഒന്നര ഏക്കര്‍ ) 98000 രൂപ വില നല്‍കി 1980 ജൂലൈ 11 ന് ദാനാധാരം രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിനു സംഭാവന ചെയ്തു. രജിസ്റ്റര്‍ ചെയ്ത ദാനാധാരവും, ഷെഡിന്റെ കംപ്ളീഷന്‍ റിപ്പോര്‍ട്ടും ജൂലൈ 15 ന് കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിലെത്തിച്ചു. തുടര്‍ന്ന് 1980 ജൂലൈ 19 ന് സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളാക്കിക്കൊണ്ടുള്ള ഗവണ്മെന്റ് ഉത്തരവും ലഭിച്ചു. ഈ സ്ക്കൂളില്‍ നിന്നും റ്റി.സി. വാങ്ങി സമീപ പ്രദേശത്തുള്ള ഹൈസ്ക്കൂളുകളിലേയ്ക്ക് പോയിട്ടുള്ളവര്‍ക്കും, ഈ സ്ക്കൂളില്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന മറ്റു കുട്ടികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെടുന്ന പക്ഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് D.D.E. യുടെ സര്‍ക്കുലര്‍ ഇറങ്ങി. അതിന്‍ പ്രകാരം ആ വര്‍ഷം ഈ വിദ്യാലയത്തിലെ ഏഴാം സ്റ്റാന്റേര്‍ഡില്‍ നിന്നും T.C. വാങ്ങി പ്പോയ 54 വിദ്യാര്‍ത്ഥികളും, ഉപരിപഠനം വേണ്ടെന്നു കരുതിയിരുന്ന 2 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 56 വിദ്യാര്‍ത്ഥികള്‍ക്കും എട്ടാം ക്ലാസ്സില്‍ പ്രവേശനം കൊടുത്തു. ഹൈസ്ക്കൂള്‍ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നതിനും, ഹൈസ്ക്കൂളിന്റെ ഭരണം നടത്തുന്നതിനും നിശ്ചിത യോഗ്യത നേടിയ അദ്ധ്യാപകര്‍ യു.പി. വിഭാഗത്തില്‍ ഇല്ലായിരുന്നതിനാല്‍ കാഞ്ഞിരപ്പള്ളി A.E.O. ആയി സേവനമനുഷ്ടിച്ചു പോന്നിരുന്ന ശ്രീ. രാമചന്ദ്രന്‍ നായര്‍ സാറിനെ ഈ സ്ക്കൂളിന്റെ ചുമതലക്കാരനായി നിയമിച്ചുകൊണ്ട് D.D.E. ഉത്തരവിറക്കി. ആകസ്മികമായുണ്ടായ അസുഖത്തെ തുടര്‍ന്ന് സംസാര ശക്തി നഷ്ടപ്പെട്ട അദ്ദേഹം ക്ലാസ്സെടുക്കുവാന്‍ കഴിയാത്തതിനാലാണ് A.E.O. തസ്തികയിലേയ്ക്ക് നി.മനം വാങ്ങിയത്. തന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാണിച്ച് തന്നെ പുതിയ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്നും പഴയ തസ്തികയില്‍ തുടരുവാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ചു. അതോടൊപ്പം അപ്ഗ്രേഡിംഗ് കമ്മറ്റി അംഗവും, പനമറ്റം സ്വദേശിയും, പൊന്‍കുന്നം ഗവ.ഹൈസ്ക്കൂള്‍ അദ്ധ്യാപകനുമായിരുന്ന ശ്രീ. എന്‍.എം. ഭാസ്ക്കരന്‍ നായരെ തല്‍സ്ഥാനത്ത് നിയമിച്ച് ഉത്തരവുണ്ടാകണമെന്ന അപ്ഗ്രേഡിംഗ് കമ്മറ്റിയുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹത്തെ സ്ക്കൂളിന്റെ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ആയി നിയമിച്ചുകൊണ്ട് D.D.E. ഉത്തരവിറക്കി. തത് ഫലമായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ ആദ്യ അദ്ധ്യാപകനും, ചുമതലക്കാരനുമായിശ്രീ.എന്‍.എം. ഭാസ്ക്കരന്‍ നായര്‍ ചുമതലയേറ്റു. രണ്ട് ഡിവിഷനുകളുണ്ടായിരുന്ന ഹൈസ്ക്കൂളില്‍ ക്ലാസ്സെടുക്കുവാന്‍ ഒര്റ അദ്ധ്യാപകന്‍ മാത്രമുണ്ടായിരുന്ന ഈ അവസരത്തില്‍ ക്ലാസ്സുകള്‍ കൃത്യമായും, ചിട്ടയായും നടത്തുവാന്‍ യു.പി. വിഭാഗത്തിലെ സേവന സന്നദ്ധരും, വിദഗ്ധരുമായ അദ്ധ്യാപകരുടേയും, നാട്ടിലെ യോഗ്യത നേടിയവരും, തൊവില്‍ രഹിതരുമായ ഒരു പറ്റം ചെറുപ്പക്കാരുടേയും സേവനം ലഭിച്ചു എന്നത് നന്ദിപൂര്‍വ്വം സ്മരിക്കേണ്ടതാണ്. ഈ കൂട്ടത്തില്‍ ഏതാണ്ട് രണ്ട് വര്‍ഷക്കാലം ഹൈസ്ക്കൂളിലെ മലയാളം ക്ലാസ്സുകള്‍ കൈകാര്യം ചെയ്തിരുന്നU.P.S.A. ആയിരുന്ന ശ്രീമതി. പി.എ. ഭാഗീരതിയമ്മ ടീച്ചര്‍, പ്രതിഫലമൊന്നും വാങ്ങാതെ മൂന്ന് മാസക്കാലം ഹിന്ദി കൈകാര്യം ചെയ്ത ശ്രീ. വി.പി.ഭാസ്ക്കരന്‍ നായര്‍, സയന്‍സ് കൈകാര്യം ചെയ്തിരുന്ന ശ്രീ. എന്‍.എം. ശ്രീധര്‍, ഗണിതം കൈകാര്യം ചെയ്തിരുന്ന ശ്രീമതി. ശ്യാമള പുളിന്താനത്ത്, എന്നിവരുടെ പേരുകള്‍ എടുത്തു പറയേണ്ടതാണ്. സെപ്റ്റംബര്‍ പകുതിയോടെ ശ്രീ. എം.എന്‍. മുഹമ്മദ് കാസിം( സയന്‍സ് ), ശ്രീമതി. പി.ജി. രാധാമണി (കണക്ക്), ശ്രീമതി. പി. അംബികാദേവി (ഹിന്ദി ), എന്നിവരേക്കൂടി നിയമിച്ചതോടെ സ്ഥലപരിമിതി ഉണ്ടായിരുന്നെങ്കില്‍ കൂടി ക്ലാസ്സുകള്‍ കൃത്യമായും, ഫലപ്രദമായും, കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന സ്ഥിതി സംജാതമായി. സ്ക്കൂളിന്റെ ആന്തരിക പ്രശ്നങ്ങള്‍ ഒട്ടൊന്ന് പരിഹരിച്ചെങ്കിലും അപ്ഗ്രേഡിംഗ് കമ്മറ്റിയുടെ മുമ്പില്‍ വമ്പിച്ച ചുമതലകള്‍ അവശേഷിച്ചിരുന്നു. നേരത്തേ വാങ്ങിയിരുന്ന സ്ഥലത്തിന്റെ കൊടുത്തു തീര്‍ക്കുവാനുണ്ടായിരുന്ന വിലയായ 49000 രൂപ, പുതിയ സ്ഥിരം കെട്ടിടം നിര്‍മ്മിക്കുവാന്‍ ആവശ്യമായ ഫണ്ട്, ഉപകരണങ്ങള്‍ വാങ്ങാനാവശ്യമായ ചെലവ് ഇവയ്ക്കെല്ലാം ആവശ്യമായ പണം കണ്ടെത്തേണ്ടിയിരുന്നു. ഈ ഘട്ടത്തില്‍ എലിക്കുളം ഗ്രാമപഞ്ചായത്തില്‍ നിന്ന് 25000 രൂപയും, കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ നിന്ന് 5000 രൂപയും സ്ക്കൂള്‍ അപ്ഗ്രേഡിംഗ് സംബന്ധിച്ച ചെലവിലേയ്ക്കായി ഗ്രാന്റ് അനുവദിച്ചത് വലിയ അനുഗ്രഹമായിരുന്നു. സ്ക്കൂളിനു പറ്റിയ ഒരു പഴയ കെട്ടിടം ( ഒരു പഴയ നെയ്ത്ത് ശാല, 80 അടി നീളവും, 20 അടി വീതിയും, 5 അടി വീതിയുള്ള വരാന്തയോടു കൂടിയത് ) വില്പനയ്ക്ക് ഉണ്ടെന്നറിഞ്ഞ് അതു പോയി നോക്കിയപ്പോള്‍ തൃപ്തികരമായിരുന്നു. പക്ഷേ കെട്ടിടം തനിച്ച് വില്‍ക്കുവാന്‍ കൈവശക്കാരന്‍ തയ്യാറല്ലാതിരുന്നതിനാല്‍ സ്ഥലം വാങ്ങാന്‍ തയ്യാറുള്ള ഒരാളെ കണ്ടെത്തേണ്ടിയിരുന്നു. വസ്തു ആവശ്യമില്ലായിരുന്നെങ്കിലും സ്ക്കൂളിനോടു താല്പര്യം പരിഗണിച്ച് ശ്രീ. പി.എസ്. കൃഷ്ണപിള്ള സ്ഥലം എടുത്തു കൊള്ളാമെന്ന് സമ്മതിക്കുകയും, 25000 രൂപയ്ക്ക് കെട്ടിടം നല്‍കുവാനും തയ്യാറായി. ടി തുക നല്‍കി കെട്ടിടം പൊളിച്ചു കൊണ്ടുവന്ന് ഭിത്തി കെട്ടി മേല്‍ക്കൂട് കേറ്റി ഓടു മേഞ്ഞ് വര്‍ഷാവസാനമായപ്പോഴേയ്ക്കും നനയാതാക്കി. പിറ്റേ വര്‍ഷം സ്ക്കൂള്‍ തുറന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കെട്ടിടത്തിന്റെ ബാക്കി പണികള്‍ പൂര്‍ത്തിയാക്കി. ഇതോടൊപ്പം ആവശ്യമായ ഡസ്ക്ക്, ബഞ്ച്, മേശ, കസേര, ബ്ലാക്ക് ബോര്‍ഡ് എന്നിവയും നിര്‍മ്മിച്ചു നല്‍കി. ഇക്കാര്യങ്ങളിലെല്ലാം ഒരു സുപ്രധാന പങ്ക് വഹിക്കേണ്ടിയിരുന്നതിനാല്‍ ശ്രീ. ഭാസ്ക്കരന്‍ നായര്‍ ടീച്ചര്‍-ഇന്‍-ചാര്‍ജ്ജ് പദവി ശ്രീ. എം.എന്‍. മുഹമ്മദ് കാസിമിനെ ഏല്പിച്ച് ഫണ്ട് പിരിവ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ക്ലാസ്സുകള്‍ കൈകാര്യം ചെയ്യല്‍ എന്നിവയില്‍ ശ്രദ്ധ ചെലുത്തി.തുടിയനാല്‍ ശ്രീ. എം. കരുണാകരന്‍ നായരുടെ വസ്തുവിന് നല്‍കേണ്ടിയിരുന്ന 49000 രൂപ പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കാന്‍ ബാക്കിയായിരുന്നു. സ്ക്കൂളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായതോടെ അപ്ഗ്രേഡിംഗ് കമ്മറ്റിയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമായി. ബാദ്ധ്യതകള്‍ ചുരുക്കം ചിലരുടെ ചുമലുകളില്‍ മാത്രമായി ഒതുങ്ങി. വാഗ്ദാനം ചെയ്തിരുന്ന തുകകള്‍ പരമാവധി സമാകരിച്ചും, സ്ഥലത്തെ സാമൂഹ്യ-സാമുദായിക സംഘടനകളുടെ അകമഴിഞ്ഞ സഹായം കൊണ്ടും (വിശേഷിച്ച് എന്‍.എസ്.എസ്. കരയോഗങ്ങള്‍, ഭജനയോഗങ്ങള്‍, എസ്.എന്‍.ഡി.പി. ശാഖായോഗം, വിശ്വകര്‍മ്മ സമാജം, വണിക വൈശ്യ സംഘം തുടങ്ങിയവ ) രണ്ടാം വര്‍ഷം അവസാനത്തോടെ ബാദ്ധ്യതകള്‍ ഏതാണ്ടൊക്കെ പരിഹൃതമായി. 1981 – 82 ല്‍ ഒന്‍പതാം സ്റ്റാന്റേര്‍ഡില്‍ രണ്ടു ഡിവിഷനുകള്‍ കൂടി അനുവദിച്ചപ്പോള്‍ ശ്രീ. എം.ആര്‍. ശ്രീനിവാസന്‍ നായര്‍, വി.പി. ഇബ്രാഹിം എന്നീ രണ്ട് ഗ്രാഡുവേറ്റ് അദ്ധ്യാപകരേക്കൂടി നിയമിച്ചു. 1982 - 83 ല്‍ മൂന്നാം വര്‍ഷം പത്താംക്ലാസ് ആരംഭിച്ചപ്പോള്‍ ശ്രീമതി. എം.എന്‍.സരോജനിയമ്മയെയും, ശ്രീ. എന്‍.യു. തോമസ്സിനേയും കൂടി നിയമിച്ചു. ഹൈസ്ക്കൂള്‍ പൂര്‍ണ്ണമായതോടെ ഗസ്സറ്റഡ് റാങ്കിലേക്കു മാറിയ ഹെഡ് മിസ്ട്രസ് തസ്തികയില്‍ ആദ്യമായി കോട്ടയം സ്വദേശിയായ ശ്രീമതി. വി.എം. സരോജനിയമ്മ ജോയിന്‍ ചെയ്തു. അതിനും പുറമെ മലയാളത്തിന് ശ്രീ. കെ.ജെ. ജെയിംസ്, ഫിസിക്കല്‍ എഡ്യൂക്കേഷന് ശ്രീ. ബേബി തോമസ്, ഡ്രോയിംഗിന് ശ്രീ. ബി. വിജയകുമാര്‍, കെമിസ്ട്രിക്ക് ശ്രീമതി. എം.എന്‍. സരോജനിയമ്മ, ബയോളജിക്ക് ശ്രീ. എം.ആര്‍.ശ്രീനിവാസന്‍ നായര്‍, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പോസ്റ്റില്‍ ശ്രീമതി. ആന്‍സി മാത്യു, പ്യൂണ്‍ പോസ്റ്റില്‍ ശ്രീ. പി.കെ. ചെല്ലപ്പന്‍, ഫുള്‍ടൈം മീനിയല്‍ പോസ്റ്റില്‍ ശ്രീ. കുട്ടപ്പന്‍ ആനിക്കാട്, എന്നിവരും ജോയിന്‍ ചെയ്തു. തുടര്‍ന്ന് ശ്രീ. വി.പി. ഇംബ്രാഹിം, ശ്രീ. എന്‍.യു. തോമസ്, ശ്രീമതി. പി.എന്‍. രത്നമ്മ, എന്നിവരും ജോയിന്‍ ചെയ്തു. ഹെഡ് മിസ്ട്രസ്സിന്റെ ഉത്സാഹവും, കഴിവും കൊണ്ട് ഈ സ്ക്കൂളില്‍ തന്നെ S.S.L.C. പരീക്ഷയ്ക്ക് സെന്റര്‍ അനുവദിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഒരു നേട്ടം തന്നെയാണ്. സ്ക്കൂളിലെ ആദ്യത്തെ S.S.L.C. ബാച്ച് 1983 മാര്‍ച്ചില്‍ പബ്ലിക്ക് പരീക്ഷ എഴുതി 60 ശതമാനത്തിനു മുകളില്‍ വിജയം കൈവരിക്കുകയും ചെയ്തു. ഇത് ജില്ലയിലെ മറ്റു ഗവ.ഹൈസ്ക്കൂളുകളുടെ കൂട്ടത്തില്‍ ഒന്നാമതായിരുന്നു. തുടര്‍ന്നുള്ള എല്ലാ വര്‍ഷവും ഈ സ്ഥാനം നിലനിര്‍ത്തുവാനും, കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുവാനും കഴിഞ്ഞു. 2007-08, 2008-09 വര്‍ഷങ്ങളില്‍ 100 ശതമാനമാണ് വിജയം. തുടക്കം മുതല്‍ നാളിതുവരെ ഈ സ്ക്കൂളിന് ഒരു നല്ല നിലവാരം നിലനിര്‍ത്തി പോരുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അഭിമാനിക്കാം. 1997- 98 വിദ്യാലയ വര്‍ഷാരംഭത്തില്‍ ഈ സ്ക്കൂള്‍ ഒരു ഹയര്‍ സെക്കന്ററി സ്ക്കൂളാക്കി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായി. യു.പി. സ്ക്കൂളിന്റേയും, ഹൈസ്ക്കൂളിന്റേയും കാര്യത്തില്‍ നാട്ടുകാരില്‍ നിന്നുണ്ടായ സഹകരണം ഹയര്‍ സെക്കന്ററിയുടെ കാര്യത്തിലും ഉണ്ടാകുമെന്ന ഉറച്ച വിശ്വാസമാകാം സര്‍ക്കാരിനെ ഇതിനു പ്രേരിപ്പിച്ചത്. സര്‍ക്കാരിന്റെ വിശ്വാസം അസ്ഥാനത്തായില്ല. പ്രതീക്ഷിച്ചതു പോലെ ഹയര്‍ സെക്കന്ററിക്കു വേണ്ടി വന്ന കെട്ടിട സൗകര്യങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ നാട്ടുകാരില്‍ നിന്ന് ആറു ലക്ഷത്തിലധികം രൂപ സംഭാവന പിരിച്ച് ഉണ്ടാക്കി സര്‍ക്കാരിന് സൗജന്യമായി നല്‍കി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ്, കൊമേര്‍സ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളില്‍ ഒരോ ബാച്ചുകളാണ് അനുവദിച്ചത്. ഈ ബാച്ചുകളുടേയും പ്രവര്‍ത്തനത്തില്‍ പൊതുവെ നല്ല നിലവാരം പുലര്‍ത്തിപ്പോരുന്നു. ആരംഭം മുതല്‍ നാലിതു വരെ 95 ശതമാനത്തിനു മുകളിലാണ് വിജയ ശതമാനം എന്നതിനാല്‍ ഇവിടെ പ്രവേശനം ലഭിക്കുവാന്‍ കുട്ടികള്‍ അതീവ താല്പര്യം കാണിച്ചു വരുന്നു. സമൂഹത്തിലെ ഉന്നത പദവിയില്‍ എത്തിയ ഒരു പിടി ഡോക്ടറന്മാര്‍, എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍, പോലീസ് ഓഫീസര്‍മാര്‍, കലാശാലാ അദ്ധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവരെ സംഭാവന ചെയ്യുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. ഇതിനെല്ലാം കഴിഞ്ഞു എന്നഭിമാനിക്കുമ്പോഴും ഈ സ്ഥാപനത്തിന്റെ രജത ജൂബിലി മുതല്‍ നവതി വരെയുള്ള ഒരു ഉത്സവവും ആഘോഷിക്കുവാന്‍ കഴിഞ്ഞില്ലെന്നത് ഒരു പോരായ്മയായി തോന്നുന്നു. എന്നിരുന്നാലും ഒരു നിയോഗമെന്നവണ്ണം സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ യു.പി. പദവിയും, വജ്രജൂബിലി ഘട്ടത്തില്‍ ഹൈസ്ക്കൂള്‍ പദവിയും, നവതി ഘട്ടത്തില്‍ ഹയര്‍ സെക്കന്ററി പദവിയും നല്‍കി നിയതി ഈ മുത്തശ്ശിയെ ആദരിച്ചിട്ടുണ്ട്. ഈ കുറവ് പരിഹരിച്ച് വരാനിരിക്കുന്ന ശതാബ്ദി ഒരു വലിയ ആഘോഷമാക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കാം. പനമററത്തിന്റെ പേരും, പെരുമയും, പ്രശസ്തിയും വിളംബരം ചെയ്യുന്നതില്‍ ഇവിടുത്തെ ശ്രീ ഭഗവതി ക്ഷേത്രവും, ദേശീയ വായനശാലയും വഹിക്കുന്ന പങ്കില്‍ ഒട്ടും കുറയാത്ത ഒരു പങ്ക് വഹിക്കുന്നതിന് ഈ വിദ്യാലയത്തിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/159309" എന്ന താളിൽനിന്ന് ശേഖരിച്ചത്