Jump to content
സഹായം

"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
താൾ ശൂന്യമാക്കി
(ചെ.) (പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "പി.കെ.എം.എം.എച്ച്._എസ്.എസ്._എടരിക്കോട്/സോഷ്യൽ_സയൻസ്_ക്ലബ്ബ്-17" To "പി.കെ.എം.എം.എച്ച്._എസ്.എസ്._എടരിക്കോട്/സോഷ്യൽ_സയൻസ്_ക്ലബ്ബ്")
(ചെ.) (താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
2016-17


2016-17 വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ വിപുലലമായ രീതിയിൽ സ്കൂൾ തലത്തില്്‍ സംഘടിപ്പിച്ചിരുന്നു. ഇതിലാദ്യമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ അതിന്റെ എല്ലാ വിധ ആരവങ്ങളും സജ്ജീകരണങ്ങളോടും കൂടി മത്സരാർത്ഥികൾക്്ക് വോട്ട് അഭ്യർത്ഥിക്കുന്നതിനുള്ള സമയം നൽകി. ചിഹ്നങ്ങളോടു കൂടി തിരഞ്ഞെടുപ്പു പ്രക്രിയകൾ മുഴുവൻ ഉൾപ്പെടുത്തി തിരഞ്ഞെെടുപ്പ് മെഷീൻ ഉപയോഗിച്ചു തന്നെ ന
ടത്തി.
സ്വാതന്ത്ര്യ ദിനാഘോഷം:
വിദ്യാർത്ഥികളിൽ സ്വാതന്ത്ര്യ സമര സേനാനികളഴുടെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കത്തക്കവിധത്തിൽ വളരെ വിപുലമായി സമര നേതാക്കളെ കുട്ടികൾക്കു മുന്നിൽ അവതരിക്കപ്പെട്ടു. സ്വാതന്ത്ര്യത്തോടനുബന്ധിച്ച് ദേശഭക്തി ഗാനാലാപന മത്സരവും സംഘടിപ്പിച്ചു.
ജനസംഖ്യാദിനം :
ജനസംഖ്യയെക്കുറിച്ച് കുട്ടികൾക്കൊരു സെമിനാർ സംഘടിപ്പിക്കുകയും അതിനോടനുബന്ധിച്ച് പത്താം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെക്കൊണ്ട് കനേശുമാരി കണക്കെടുക്കുന്ന വിധം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കോടുക്കുന്നതിനു വേണ്ടി അൻപതോളം വീടുകളിൽ ചെന്ന് ജനസംഖ്യാ കണക്കെടുപ്പ് നടന്നു.
ഹിരോഷിമാ നാഗസാക്കി ദിനം:
ഹിരോഷിമാ നാഗസാക്കി ദിനത്തിലെ ദുരന്തങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന വിധത്തിൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് സന്ദേശം അറിയിച്ചു.
ഗാന്ധി ജയന്തി:
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള ദിനാചരണത്തിൽ ഗാന്ധിജിയുടെ സമരമാർഗങ്ങളും അദ്ധേഹത്തിന്റെ സന്ദേശങ്ങളും കുട്ടികൾക്ക് ക്ലാസ് തലത്തിൽ അതാത് സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകർ നൽകി.
ക്വിറ്റിന്ത്യാ ദിനം :
ക്വിറ്റിന്ത്യാ ദിനവുമായി ബന്ധപ്പെട്ട് ഒരു ക്ലാസിൽ നിന്ന് ഒരു സെമിനാർ വീതം മത്സരിപ്പിക്കുകയും അതിലേറ്റവും നല്ല് സെമിനാറിനുള്ള സമ്മാനം പത്ത് എ ജെ ക്ലാസിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കുകയും ചെയ്തു.
രക്തസാക്ഷി ദജിനം:
ഇന്ത്യൻ ജനതയ്ക്ക് മുഴുവനും വെളിച്ചംല കീട്ടിയ വീര പുരുഷനായ മഹാത്മാജിയുടെ ജീവിതവും മരണവും എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ സ്മാർട്ട് റൂമിൽ വച്ച് സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ചാന്ദ്ര ദിനം :
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ തലത്തിൽ കൊളീഷ് മത്സരം സംഘടിപ്പിച്ചു.
സ്കൂൾ ശാസ്ത്രമേള:
സ്കൂൾ ശാസ്ത്രമേളയിൽ കുട്ടികൾ അവരുടെ കഴിവിന്റെ പരമാവധി മത്സരത്തിന്റെ ഭാഗമാവുകയും മുഴുവൻ കുട്ടികളും മത്സരങ്ങളിൽ നിറസാന്നിധ്യമായി നിൽക്കുകയും ചെയ്തു.  വളരെ വ്യത്യസ്തവും വേറിട്ടതുമായ പുരാവസ്തുക്കളും സ്റ്റിൽ മോഡലും വർക്കിംഗ് മോഡലുകളും കാലത്തിനനുയോജ്യമായ മാറ്റങ്ങളുൾക്കൊണ്ടുകൊണ്ട് ചിലവുചുരുങ്ങിയ രീതിയിൽ നിർമ്മിക്കപ്പെട്ടവയായിരുന്നു. ഇതിൽ നിന്ന് കഴിവു തെളിയിച്ച് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും സബ്ജില്ലാ ജില്ലാ തലങ്ങളിൽ മത്സരിപ്പിക്കുകയും മികവാർന്ന രിതിയിൽ വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്തു.
1 . ക്വിസ് കോംപറ്റീഷൻ സബ്ജില്ലയിൽ ഒന്നാം സ്ഥാനവും ജ്ല്ലാതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
2 . പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ സബ്ജില്ലാ ജില്ലാ തലങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.
3 . അറ്റ്ലസ് മേക്കിങ് ഭൂപടനിർമാണത്തിൽ സബ്ജില്ലയിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
4 . സറ്റിൽ മോഡൽ സബ്ജില്ലാ തലത്തതിലും ജില്ലാ തലത്തിലും മത്സരിച്ചു.
5.വർക്കിംഗ് മോ‍ൽ സബ്ജില്ലാ ജില്ലാ  സംസ്ഥാന തലങ്ങളിൽ പങ്കെ‌ടുക്കുകയും സംസ്ഥാനത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
6. ടാലന്റ് സർച്ച് എക്സാമിനേഷനിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും ഉണ്ടായിരുന്നു.
എടരിക്കോട് പി കെ എം എം ഹയർസെക്കന്ററി സ്കൂളിലെ അക്കാഡമി ക്ലബ് പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ മാറ്റിനിർത്താൻ പറ്റാത്ത ഒന്നാണ് സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനഅങ്ങൾ
സബ്ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ കുട്ടികളെ സജ്ജമാക്കുന്നതിൽ സോഷ്യൽ സയൻസ് അദ്ധ്യാപകരും മറ്റു കൺവീനർമാരും നൽകിയ സംഭാവനകൾ ഇത്തരത്തിൽ സമരിക്കുന്നു.
വർഷങ്ങളായി സബ്ജില്ലയിലും ജില്ലയിലും ശ്രദ്ധേയമായ ക്ലബ് പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പി കെ എം എം ഹയർസെക്കന്ററി സ്കൂളിന് തുടർച്ചയായി ക്യാഷ് അവാർഡ് ലഭിക്കുന്നുണ്ട്.
ഇതിനെല്ലാം പുറമെ നിയമപാഠവുമായി ബന്ധപ്പെട്ട ക്ലാസുകളും പരീക്ഷകളും വളരെ കൃത്യമായി നടത്തപ്പെടുകയും ചെയ്യുന്നുണ്ട് .
2017-18:
2017-18 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ രൂപീകരണം ജൂൺ 15 ന് നടക്കുകയും  അതിനെത്തുടർന്ന് ക്ലബിന്റെ ആദ്യ പ്രവർത്തനമായ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഇന്ത്യൻ ജനാധിപത്യ മാതൃകയിൽ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ മുഴുവൻ പാലിച്ച് വോട്ടിങ് മിഷീനിന്റെ സഹായത്തോടുകൂടി നടത്തി.
ജനസംഖ്യാ ദിനാചരണം :
ജനസംഖ്യാദിനാചാരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ജനസംഖ്യയുടെ വളർച്ച ,സ്ത്രീ -പുരുഷ അനുപാതം , ആശ്രയത്വ നിരക്ക് , പങ്കാളിത്ത നിരക്ക് , സാക്ഷരതാ നിരക്ക്, ജനസാന്ദ്രത എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ജനസംഖ്യയുടെ സമഗ്രമായ കാഴ്ചപ്പാടുകൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിനു വേണ്ടി സെമിനാർ സംഘടിപ്പിച്ചു.
ചാന്ദ്ര  ദിനം :
ചാന്ദ്ര ദിനത്തിൽ ചന്ദ്ര പര്യവേഷണങ്ങളെക്കുറിച്ച് അതിന്റെ കാലഘടന ഉൾപ്പെടുത്തി കുട്ടികൾ ആൽബം തയ്യാറാക്കി. ചന്ദ്ര ദിനത്തിൽ മുഴുവൻ കുട്ടികൾക്കും ചാന്ദ്ര ദിന സന്ദേശം നൽകുകയും ചെയ്തു.
ഹിരോഷിമാ നാഗസാക്കി ദിനം :
എല്ലാ വർഷവും സാമൂഹ്യശാസ്ത്ര ക്ലബിന്റെ മികവാർന്ന പ്രവർത്തനങ്ങളാണ് ഹിരോഷിമാ നീഗസാക്കി ദിനത്തിൽ സംഘടിപ്പിക്കാറുള്ളത്. അതുപോലെത്തന്നെ ഈ വർഷവും വളരെ വിപുലമായ നിലയിൽ ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് യുദ്ധ വിരുദ്ധ സന്ദേശം ഉയർത്തിക്കൊണ്ട് കൂറ്റൻ റാലി നടത്തുകയും അതിനു ശേഷം സമാധാന സന്ദേശമുയർത്തി രണ്ടു വെള്ളരി പ്രാവുകളെ സ്കൂൾ പ്രിൻസിപ്പളും എച്ച് എമ്മും ചേർന്ന് സ്വതന്ത്ര്യമാക്കി.
ഗാന്ധിജയനന്തി ദിനം:
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് 1917 മുതൽ 1947 വരെയുള്ള ഗാന്ധിജിയുടെ ഇടപെടലുകളേയുും സമര മാർഗങ്ങളേയും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കിടയിൽ വായനാ അവലോകന മത്സരം സംഘടിപ്പിച്ചു.
ഈ വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ മറ്റു പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
'''2018-19 വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ വിപുലലമായ രീതിയിൽ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചിരുന്നു. ഇതിലാദ്യമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ അതിന്റെ എല്ലാ വിധ ആരവങ്ങളും സജ്ജീകരണങ്ങളോടും കൂടി മത്സരാർത്ഥികൾക്്ക് വോട്ട് അഭ്യർത്ഥിക്കുന്നതിനുള്ള സമയം നൽകി. ചിഹ്നങ്ങളോടു കൂടി തിരഞ്ഞെടുപ്പു പ്രക്രിയകൾ മുഴുവൻ ഉൾപ്പെടുത്തി തിരഞ്ഞെെടുപ്പ് മെഷീൻ ഉപയോഗിച്ചു തന്നെ ന
ടത്തി.
സ്വാതന്ത്ര്യ ദിനാഘോഷം:
വിദ്യാർത്ഥികളിൽ സ്വാതന്ത്ര്യ സമര സേനാനികളഴുടെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കത്തക്കവിധത്തിൽ  കുട്ടികൾക്കു മുന്നിൽ അവതരിക്കപ്പെട്ടു. സ്വാതന്ത്ര്യത്തോടനുബന്ധിച്ച് ദേശഭക്തി ഗാനാലാപന മത്സരവും സംഘടിപ്പിച്ചു.
ഹിരോഷിമാ നാഗസാക്കി ദിനം:
ഹിരോഷിമാ നാഗസാക്കി ദിനത്തിലെ ദുരന്തങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന വിധത്തിൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് സന്ദേശം അറിയിച്ചു.ഹിരോഷിമാ ദിനത്തിനോടനുബന്ധിച്ച് SS ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം നടന്നു.
'''
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552240" എന്ന താളിൽനിന്ന് ശേഖരിച്ചത്