"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:51, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
('എറണാകുളം ജില്ലയുടെ തെക്കു കിഴക്കു മൂവാറ്റുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
ഒരു കാലത്തു കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന കൂത്താട്ടുകുളത്തിന്റെ സമീപപഞ്ചായത്തുകൾ പലക്കുഴ, തിരുമാറാടി, വെളിയന്നൂർ, ഇലഞ്ഞി എന്നിവയാണ്. മലയോര കാർഷികപട്ടണമായ ഇവിടുത്തെ ജനങ്ങൾ പ്രധാനമായും ചെറുകിട കർഷകരാണ്. പ്രധാന നാണ്യവിളകൾ റബ്ബർ, നെല്ല്, തേങ്ങ, അടയ്ക്ക, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, വാനില, കച്ചോലം തുടങ്ങിയവയാണ്. | ഒരു കാലത്തു കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന കൂത്താട്ടുകുളത്തിന്റെ സമീപപഞ്ചായത്തുകൾ പലക്കുഴ, തിരുമാറാടി, വെളിയന്നൂർ, ഇലഞ്ഞി എന്നിവയാണ്. മലയോര കാർഷികപട്ടണമായ ഇവിടുത്തെ ജനങ്ങൾ പ്രധാനമായും ചെറുകിട കർഷകരാണ്. പ്രധാന നാണ്യവിളകൾ റബ്ബർ, നെല്ല്, തേങ്ങ, അടയ്ക്ക, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, വാനില, കച്ചോലം തുടങ്ങിയവയാണ്. | ||
==പ്രാദേശിക ചരിത്രം== | |||
ഒരിക്കല്‍ അത്തിമണ്ണില്ലം, കൊറ്റനാട്, കട്ടിമുട്ടം, പരിയാരം എന്നീ ബ്രാഹ്മണ കുടുംബങ്ങളുടെ അധീനതയിലായിരുന്നു കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രദേശം. കൂത്താട്ടുകുളം, വടകര-പെറ്റക്കുളം, കിഴക്കൊമ്പ്, ഇടയാര്‍ എന്നീ നാലു പ്രധാന കരകള്‍ ചേര്‍ന്നതാണ് ഈ പഞ്ചായത്ത്. ഈ കരകളുടെ പേരുകളുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങള്‍ നിലനില്ക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ രാജ്യം വിസ്തൃതമാക്കുന്നതിനു മുമ്പ് വടക്കുംകൂര്‍ രാജാക്കന്‍മാരുടെ അധികാരപരിധിയിലായിരുന്നു കൂത്താട്ടുകുളം പ്രദേശം. ഓണക്കൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന അവരുടെ ആയോധനക്കളരി നിലനിന്നിരുന്ന പ്രദേശം ക്രമേണ പയറ്റ്കളം പയറ്റക്കളം എന്നീ പേരുകളിലറിയപ്പെടുകയും അവസാനം പൈറ്റക്കുളമായി മാറുകയും ചെയ്തുവെന്നാണ് വിശ്വസിക്കുന്നത്. ആനപിടുത്തം തൊഴിലാക്കിയിരുന്ന കീഴക്കൊമ്പില്‍ കുടുംബത്തില്‍ പെട്ട ചിലര്‍ ഇലഞ്ഞിയില്‍ നിന്നും കുടിമാറ്റം നടത്തിയ സ്ഥലമാണ് പിന്നീട് കിഴകൊമ്പായി മാറിയെന്നതാണ് അവിടുത്തെ സ്ഥലപുരാണം. ആധുനിക രാഷ്ട്രീയ ചരിത്രങ്ങള്‍ക്കപ്പുറം ബുദ്ധ, ജൈന കാലഘട്ടത്തിന്റെ സാംസ്ക്കാരിക പാരമ്പര്യങ്ങളും അവകാശപ്പെടാനുള്ള ഒരു പ്രദേശമാണ് കൂത്താട്ടുകുളമെന്ന് പ്രശസ്ത ഗവേഷകനായ പി.വി.കെ.വാലത്ത് കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്. നൂറു വര്‍ഷം മുമ്പ് മുതല്‍ക്കുതന്നെ പകുതിച്ചേരി, ആശുപത്രി, സബ് രജിസ്ട്രാര്‍ ഓഫീസ്, പോലീസ് സ്റ്റേഷന്‍, അഞ്ചലാഫീസ്, സത്രം, റ്റി.ബി, ദേവസ്വം ഓഫീസ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ഓഫീസ് തുടങ്ങി ഒരു താലൂക്ക് ആസ്ഥാനത്തിനു താഴെയുള്ള ഭരണസംവിധാനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശമായിരുന്നു കൂത്താട്ടുകുളം. പുരാതനമായ ക്ഷേത്രങ്ങളും പള്ളികളും ഈ പ്രദേശത്തിന്റെ പാരമ്പര്യത്തെ വിളിച്ചറിയിക്കുന്നു. ജീര്‍ണ്ണപ്രായമായിക്കൊണ്ടിരിക്കുന്ന കൂത്താട്ടുകുളം മഹാദേവക്ഷേത്രം മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് രാമയ്യന്‍ ദളവ പുതുക്കിപ്പണിതു. കൂത്താട്ടുകുളത്തെയും പരിസരപ്രദേശത്തെയും ഭൂസ്വത്തുക്കളത്രയും ഈ ക്ഷേത്രം വകയായിരുന്നു എന്നാണ് പഴയ രേഖകള്‍. ചിരപുരാതനവും പ്രശസ്തവുമായ വടകര പള്ളി ചരിത്രപ്രസിദ്ധമാണ്. കൂത്താട്ടുകുളത്തിന് അഭിമാനിക്കത്തക്ക ഒരു സാംസ്കാരിക പാരമ്പര്യമുണ്ട്. കേരളസംസ്ഥാനത്തിന്റെ തെക്കും വടക്കും പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എം.സി.റോഡിന്റെ 187.8 കിമീ. മുതല്‍ 192.5 കി.മീ. വരെയുള്ള ഭാഗം ഈ പഞ്ചായത്തതിര്‍ത്തിയില്‍ വരുന്നു. പടിഞ്ഞാറ് വൈക്കം, പിറവം, എറണാകുളം, കിഴക്ക് രാമപുരം, പാല, തൊടുപുഴ ഭാഗങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള റോഡുകളും ഈ പ്രദേശത്തു കൂടി കടന്ന് പോകുന്നു. ഇങ്ങനെ രൂപപ്പെട്ട കവലകളും മാര്‍ക്കറ്റും കൂടിച്ചേര്‍ന്ന് എം.സി.റോഡിന്റെ ഇരുഭാഗങ്ങളും ടൌണ്‍ പ്രദേശമായി തീര്‍ന്നിരിക്കുന്നു. പ്രധാനപ്പെട്ട ഈ റോഡുകളുടെ സംരക്ഷണം പി.ഡബ്ള്യൂ.ഡി റോഡ് വിഭാഗത്തിനാണ്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ നാട്ടുഭാഷാ വിദ്യാഭ്യാസം പോഷിപ്പിക്കുവാന്‍ തീരുമാനിച്ച കാലത്താണ് കൂത്താട്ടുകുളത്ത് ആദ്യമായി ഒരു സ്കൂള്‍ ആരംഭിച്ചത്. 1912-ല്‍ പള്ളിക്കെട്ടിടത്തിലും സംഘം കെട്ടിടത്തിലുമായി (മൃഗാശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ടിടം) പ്രവര്‍ത്തിച്ചിരുന്ന വെര്‍ണാക്കുലര്‍ മലയാളം സ്കൂള്‍, വി.എം.സ്കൂള്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്നു. ഈ സ്കൂള്‍ പിന്നീട് 1914-ല്‍ ആരംഭം കുറിച്ച കൂത്താട്ടുകുളം ഗവ. യുപി.സ്കൂളിനോട് ചേര്‍ക്കപ്പെട്ടു. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ തുടക്കംകുറിച്ച എലിമെന്ററി ഹിന്ദു മിഷന്‍ സ്കൂളാണ് ഇന്നത്തെ കൂത്താട്ടുകുളം ഹൈസ്കൂളായി മാറിയത്. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വ്യത്യസ്ത സ്വഭാവം പുലര്‍ത്തുന്ന മൂന്ന് ഹൈസ്കൂളുകള്‍ ഉള്‍പ്പെടെ ഒന്‍പത് സ്കൂളുകളും ഒരു സമാന്തര വിദ്യാലയവുമാണുള്ളത്. | |||
==പ്രാദേശിക സമര ചരിത്രം== | |||
കൊല്ലവര്‍ഷം 1074-ല്‍ റ്റി.കെ.മാധവന്റെ നേതൃത്വത്തിലുള്ള മദ്യവര്‍ജ്ജനപ്രസ്ഥാനത്തിന്റെ കടന്നുവരവോടെ ഈ പ്രദേശത്ത് സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. നാണ്യവിളകള്‍ക്കൊപ്പം വിപ്ളവപുരോഗമനാശയങ്ങളും തഴച്ചു വളര്‍ന്ന ഈ മണ്ണ് നിരവധി രാഷ്ട്രീയസമരങ്ങളുടെ തീച്ചൂളയായിരുന്നു. കേരളത്തിലെ ഇരുപതിനായിരത്തോളം സ്വാതന്ത്ര്യസമരസേനാനികളില്‍ ഇരുനൂറിലേറെ പേര്‍ ഇന്നാട്ടുകാരായിരുന്നുവെന്നുള്ളത് ഈ നാടിന്റെ സമരപാരമ്പര്യത്തിന്റെ തെളിവാണ്. ഉത്തരവാദഭരണ പ്രക്ഷോഭകാലത്ത് അന്നത്തെ ദിവാന്‍ സര്‍.സി.പി.രാമസ്വാമിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടം നിരോധനം ലംഘിച്ച്, ചൊള്ളുമ്പേല്‍ പിള്ളയും (സി.ജെ.ജോസഫ്), റ്റി.കെ.നീലകണ്ഠനും, 1939 ജനുവരി 16-ന് കൂത്താട്ടുകുളം വി.എം.സ്കൂള്‍ മൈതാനത്ത് പരസ്യമായി വായിച്ചു. ഇരുവരെയും അറസ്റ്റു ചെയ്ത് ഇരുമ്പഴിക്കുള്ളിലാക്കി. പോലീസ് മര്‍ദ്ദനമേറ്റ് മരിച്ച ചൊള്ളുമ്പേല്‍ പിള്ള സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലെ ആദ്യത്തെ അറിയപ്പെടുന്ന രക്തസാക്ഷികളില്‍ ഒരാളാണ്. രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ച പട്ടിണിയും ക്ഷാമവും നേരിടാന്‍ സര്‍.സി.പി.യുടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നെല്ലെടുപ്പ് നിയമത്തിനെതിരെ ഈ പ്രദേശത്തെ ചെറുകിടകര്‍ഷകര്‍ ചേര്‍ന്നുണ്ടാക്കിയ കര്‍ഷകപ്രസ്ഥാനം ഈ നാടിന്റെ ഗതി മാറ്റി. അക്കാലത്തുതന്നെ എക്സൈസുകാരില്‍നിന്നും ഷാപ്പുടമകളില്‍നിന്നും നിരന്തരം ശല്യം സഹിച്ചുവന്നിരുന്ന ചെത്തുതൊഴിലാളികള്‍ 1945-ല്‍ കൂത്താട്ടുകുളത്ത് യോഗം ചേര്‍ന്ന് സംഘടിതകര്‍ഷകരോടും കര്‍ഷകതൊഴിലാളികളോടും അണിചേര്‍ന്നു. വൈകാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ വേരുപിടിച്ചു. പി.കൃഷ്ണപിള്ള, ഏ.കെ.ജി, ഇ.എം,എസ്, അച്യുതമേനോന്‍, എം.എന്‍.ഗോവിന്ദന്‍നായര്‍ തുടങ്ങിയ നേതാക്കളെല്ലാം രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. സി.പി.യുടെ അമേരിക്കന്‍ മോഡല്‍ ഭരണത്തിനെതിരെ വടകര സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ 1947 ഓഗസ്റ്റ് 1-ന് പ്രതിഷേധപ്രകടനം നടത്തി. |