Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 19: വരി 19:
== '''തിരികെ വിദ്യാലയത്തിലേക്ക്''' ==
== '''തിരികെ വിദ്യാലയത്തിലേക്ക്''' ==
അഞ്ചരക്കണ്ടി: (01.11 .2021): നീണ്ട 20 മാസത്തിനു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു. സംസ്ഥാനം ഉടനീളമുള്ള ആഘോഷത്തിൻ്റെ ഭാഗമായി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലും സമുചിതമായ രീതിയിൽ പ്രവേശനോത്സവം കൊണ്ടാടി. സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ബാൻഡ് മേളത്തിന് അകമ്പടിയോടെ ഹാർദ്ദമായി സ്വീകരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ചന്ദ്രൻ കല്ലാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളിലെത്തിയ വിദ്യാർഥികൾ അക്ഷരദീപം തെളിയിച്ച് ക്ലാസുകളിലേക്ക് കയറി. തെർമോമീറ്റർ ഉപയോഗിച്ചുള്ള താപനില പരിശോധനയും സാനിറ്റേഷനും നടന്നുവരുന്നു. വിദ്യാർഥികളെ ബാച്ചുകൾ ആയി വർഗീകരിച്ച് മൂന്നു വീതം ദിവസങ്ങളിലാണ് ആഴ്ചയിൽ ക്ലാസുകൾ എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

== '''സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് തല ഉദ്ഘാടനം''' ==
അഞ്ചരക്കണ്ടി: (17.09 .2021):അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച കിട്ടിയ എസ് പി സി യൂണിറ്റിൻറെ പ്രവർത്തന ഉദ്ഘാടനം ബഹു കേരള മുഖ്യമന്ത്രി '''ശ്രീ പിണറായി വിജയൻ''' ഓൺലൈനിലൂടെ നിർവഹിച്ചു. രാജ്യസഭ എംപി '''ഡോ: വി ശിവദാസൻ''' ചടങ്ങിൽ മുഖ്യാതിഥിയായി. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് '''ശ്രീ കെ പി ലോഹിതാക്ഷ'''ൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രസീല സ്വാഗതവും, സി പി ഒ  ഷിജിത്ത് സി കെ നന്ദിയും പറഞ്ഞു.
== '''എസ്എസ്എൽസി റിസൾട്ട്''' ==
അഞ്ചരക്കണ്ടി: (14.06 .2021): സംസ്ഥാനത്ത് ഇന്ന് പ്രസിദ്ധീകരിച്ച എസ്എസ്എൽസി പരീക്ഷാഫലത്തിൽ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് 100% വിജയം. സ്കൂളിലെ 186 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉപരിപഠനത്തിന് അർഹരായി.
== '''സ്മാർട്ട് ഫോണുകൾ നല്കി''' ==
അഞ്ചരക്കണ്ടി: (14.06 .2021): അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് online പഠനത്തിന് സ്കൂൾ സ്റ്റാഫ്  കൗൺസിൽ വാങ്ങിയ ഫോണുകൾ രക്ഷിതാക്കൾക്ക് കൈമാറി. സ്കൂൾ മാനേജർ '''ശ്രീ വി പി കിഷോർ,'''  അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റി സെക്രട്ടറി ശ്രീ പി മുകുന്ദൻ, സ്കൂൾ എച്ച്  എം എൻ പി പ്രശീല, പ്രിൻസിപ്പാൾ ലീന ഒ എം എന്നിവർ പങ്കെടുത്തു .
== '''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനം''' ==
അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ 2021 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വായനാവാരാചരണത്തിന്റെയും ഉദ്‌ഘാടനം ഓൺലൈൻ ആയി നടന്നു ഉദ്‌ഘാടനം. '''ശ്രീ വി കെ സുരേഷ്ബാബു''' (ജില്ലാ പഞ്ചായത്ത് അംഗംവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രശീല, അധ്യാപകരായ ഉല്ലാസ് പി വി, പി വി അജയകുമാർ, ജ്യോതി പി വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478410" എന്ന താളിൽനിന്ന് ശേഖരിച്ചത്