Jump to content
സഹായം

"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 183: വരി 183:
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബാ ആണ് അലിഫ് അറബി ക്ലബ്. അറബി പഠിക്കുന്ന കുട്ടികൾക്ക് പുറമേ തൽപരരായ മറ്റ് വിദ്യാർഥികളും ക്ലബിൽ അംഗങ്ങളാണ്. 2021-22 വർഷത്തിൽ വൈവിധ്യമാർന്ന ധാരാളം പരിപാടികളാണ് അറബി ക്ലബ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയത്. വായനാദിനത്തോടനുബന്ധിച്ച് അറബിവായനാമൽസരം അറബി ഗാനാലാപനം, മാപ്പിളപാട്ട് , (എല്ലാം വിദ്യാർഥികള്ക്കും രക്ഷിതാക്കൾക്കും)അറബി കയ്യെഴുത്ത് ( കുട്ടികൾക്ക് മാത്രം) എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ വിവിധ പരിപാടികളോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മൽസരങ്ങളും സംഖടിപ്പിച്ചു. അന്താരാഷ്ട്ര അറബി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 18 ന് അറബിക് സെമിനാറും വിവിധ മൽസരങ്ങളും സ്കൂളിൽ ഓഫ് ലൈനായി സംഘടിപ്പിച്ചു. ഫാറൂഖ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അബ്ബാസ് കെ വിഷയാതരണം നടത്തി സംസാരിച്ചു. കോഴിക്കോട് ഐ എം ഇ മുജീബുല്ല മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ മോഡറേറ്ററായിരുന്നു. മുക്കം സബ് ജില്ലയിലെ വിവിധ സ്കൂളുകളിലെ അറബി അധ്യാപകരായ ഹംസ പി പി, അബ്ദുൽ ഹകീം പി കെ, അബ്ദുൽ മജീദ് ഇ, സൈനുൽ ആബിദ് പി, റഫീക്ക് പൊയിൽകര , സീനിയർ അധ്യാപിക തങ്കമ്മ തോമസ്, സ്റ്റാഫ് സെക്രട്ടറി ദിലീപ് മാത്യൂസ്, അബ്ദുൽ നാസർ മാമ്പ്ര എന്നിവർ സംസാരിച്ചു. അബ്ദുൽ റഷീദ് അൽഖാസിമി സ്വാഗതവും അഭ്ദുറബ്ബ് കെ സി നന്ദിയും പറഞ്ഞു. കൂടാതെ പഠനാർഹമായ ഒരു യുട്യൂബ് ലിങ്ക് സേക്രഡ് കിഡ്സ് എന്ന സ്കൂൾ ചാനലിലൂടെ കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി സമർപ്പിച്ചു. 1300 ലധികം കാഴ്ചക്കാർ പ്രസ്തുത ലിങ്ക് സന്ദർശിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻവൈസ് ചാൻസലർ ഡോക്ടർ മുഹമ്മദ് ബഷീർ കെ അറബി ദിന സന്ദേശം നൽകി.


===സാമൂഹൃശാസ്ത്ര ക്ളബ്==
===സാമൂഹൃശാസ്ത്ര ക്ളബ്==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1442806" എന്ന താളിൽനിന്ന് ശേഖരിച്ചത്