|
|
വരി 1: |
വരി 1: |
| വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല. എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. കെ. ജി. വിഭാഗത്തിൻറെ ആവശ്യങ്ങശ്‍ക്ക് പര്യാപ്തമാകത്തക്കവിധത്തിൽ ഒരു പുതിയ കെട്ടിടം വരേണ്ടിയിരിക്കുന്നു. ആയിരത്തി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി വെറും 16 കംപ്യൂട്ടറുകളുള്ള ഒരു കംപ്യൂട്ടർ റൂമാണുള്ളത്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട് മൾട്ടീമീഡിയ റൂമുകളുണ്ടെങ്കിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പര്യാപതമല്ല.കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള നല്ല കളിസ്ഥലമില്ല. കുട്ടികൾക്ക് കായിക കളി ഉപകരണങ്ങളുടെ കുറവുമുണ്ട്. ആൺകുട്ടികൾക്ക് 7 ടോയ്ലറ്റുകളും പെൺകുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്. ഇൻസിലറേറ്റർ ഉള്ള ഗേൾഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റും ഉണ്ട്. സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്. എന്നാൽ കുട്ടികൾക്ക് ഇരുന്ന് ആഹാരം കഴിക്കാൻ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാൾ ഇല്ല. സ്കൂളിന് ഭാഗികമായി പണിപൂർത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്.
| | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''. നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്. |