Jump to content
സഹായം

"എം.എ.എം.എൽ.പി.എസ് .പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 62: വരി 62:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ പാണാവള്ളി ഗ്രാമപഞ്ചായത്തിൽ പൂച്ചാക്കൽ ജംഗ്ഷനിൽനിന്നും 1 കി.മി. പടിഞ്ഞാറു ഭാഗത്തായാണ് പാണാവള്ളി മാർ അലോഷ്യസ് മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിൻറെ അഭിമാനമായി നിലകൊള്ളുന്ന എം.എ.എം.എൽ.പി.സ്കൂൾ 1920 നിലവിൽ വന്നു. ഇന്ന് സുവർണ്ണ ജൂബിലിയോടടുത്തുകൊണ്ടിരിക്കുന്നു.
ഗ്രാമങ്ങൾ അതിന്റെ ഊഷ്മളത പ്രകാശിപ്പിക്കുന്നത് കെട്ടുപിണഞ്ഞു കിടക്കുന്ന ഐതിഹ്യങ്ങളിലു ടെയും, ചരിത്രശേഷിപ്പുകളി ലൂടെയും  ആണല്ലോ.... പണ്ട്, പാണന്മാർ വള്ളി കുടിൽ കെട്ടി പാർത്തത് കൊണ്ടാകാം പാണാവള്ളിക്ക് ആ പേര് വന്നത്. പാണൽ വള്ളികൾ നിറഞ്ഞത് കൊണ്ട് എന്നൊരു പാഠഭേദവും  ഇതിനോടൊപ്പമുണ്ട്.
 
ഗ്രാമത്തിന്റെ ഉദാത്തത വിളിച്ചറിയിക്കുന്ന അക്ഷര തേജസ്സായി, മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന എം.എ.എം.എൽ.പി സ്കൂൾ നിലകൊള്ളുന്നു.1915 ൽ സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് പ്രവർത്തനമാരംഭിച്ച ആശാൻ കളരി വളർന്നുവലുതായി ഈ ഗ്രാമവഴികളെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഇന്നത്തെ എം എം എൽ പി സ്കൂൾ ആയി മാറി. അറിവിന്റെ പുസ്തകം തുറന്നുകാണിക്കാൻ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന കത്തോലിക്കാസഭയുടെ ദർശനം ഇവിടെ, പാണാവള്ളിയിൽ സ്ഥാപിക്കുന്നതിന് സഭാനേതൃത്വം തീരുമാനിച്ചു
 
അങ്ങനെ1920  എറണാകുളം- അങ്കമാലി അതിരൂപതയുടെ  ആദ്യകാല മെത്രാപോലിത്ത ഭാഗ്യസ്മരണാർഹനായ മാർ അലോഷ്യസ് പഴയ പറമ്പിൽ പിതാവിന്റെ നാമധേയത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി.
 
പാണാവള്ളി പഞ്ചായത്തിൽ പതിമൂന്നാം വാർഡി ൽ സ്ഥിതിചെയ്യുന്ന എം. എ. എം എൽ.പി സ്കൂളിൽ ഇപ്പോൾ 220 ഓളം കുട്ടികൾ അദ്ധ്യയനം നടത്തുന്നു.   102  വർഷത്തെ അധ്യയന പാരമ്പര്യവുമായി മുന്നേറുന്ന ഈ വിദ്യാലയം, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ കൊണ്ടും ഏറെ അനുഗ്രഹീതമാണ്. മുൻ ഡിജിപി യും റോയുടെ തലവനുമായ ശ്രീ ഹോർമിസ് തരകൻ , കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയിരുന്ന ശ്രീ മൈക്കിൾ തരകൻ, ആയുർവേദ ചികിത്സ മേഖലയിൽ ഡിഎംഒ ആയിരുന്ന ശ്രീ ഗുണ ചന്ദ്രനായിക്ക്, ഡോ സീത ഭായി, ഡോ. യമുന...... അങ്ങനെ അങ്ങനെ നീളുന്നു  ആ പട്ടിക
 
അകക്ക ണ്ണുതുറപ്പിക്കാൻ എത്തിയ ആശാന്മാർ മുതൽ അധ്യാപനത്തിന്റെ മഹത്തരമായ പാതയിൽ അക്ഷരവെളിച്ചം പകർന്നു നൽകിയ പ്രഥമാധ്യാപകരായ ശ്രീ.എൻ. നാരായണൻ നായർ, ശ്രീ.ആർ പത്മനാഭൻനായർ, ശ്രീ.കെ ദാമോദരൻ നായർ,ശ്രീ
 
C. Kജോൺ,ശ്രീമതി ഓമന K. തോമസ് സി.സജിത, അധ്യാപകരായ കുഞ്ഞമ്മ ടീച്ചർ, അന്നക്കുട്ടി ടീച്ചർ തോമസ് സാർ, തങ്കമ്മ ടീച്ചർ,സി. ആഞ്ജലോസ്,സി. റെയ്ചൽ, സി. ലിൻഡ സി.പ്രീമ ആനി കുട്ടി ടീച്ചർ, ആനി ടീച്ചർ, സി.പ്ലാസിഡ്,ചന്ദ്രമതി ടീച്ചർ സി.റോസ് ലീമ, സി.ഫെലിസിയ,സി. ഡിവോഷ്യ,സി. ലിൻസി എന്നിവരുടെ സേവനങ്ങൾ ഈ സ്കൂളിന്റെ വളർച്ചയിൽ ഊർജ്ജം ആയിരുന്നു.
 
ഇന്ന് ഈ സ്കൂളിനെ നയിക്കുന്നത് ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ. ഫാ. സണ്ണി കളപ്പുരയ്ക്കല ച്ചനും ഹെഡ്മിസ്ട്രസ് ശ്രീമതി.മേഴ്സി തോംസണുമാണ്. അധ്യാപകരായ സിസ്റ്റർ ക്യൂൻസി, ലിസിK. T, ധന്യ.B.  ഷേണായ്, നിഷാ ജോസഫ്, റിൻസി സേവ്യർ, ഷെറിൻ, സുവർണ്ണ, ജെറീന, ടിന്റു എന്നിവർക്കൊപ്പം പ്രീപ്രൈമറി അധ്യാപകരായ റെജീന സ്മിത എന്നിവർ ചേർന്ന് അധ്യാപന ത്തിന്റെ മഹത്വം പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാർഥികൾക്ക് പകർന്നുനൽകി ഈ സ്കൂളിനെ ഇന്നും നിറം മങ്ങാതെ കാത്തുസൂക്ഷിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408719" എന്ന താളിൽനിന്ന് ശേഖരിച്ചത്