Jump to content
സഹായം

"ജി.എച്ച്.എസ്സ്.ശിവൻകുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
പിന്നീട്‌ 1980 ഡിസംബർ 31 ന്‌ ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തപ്പോൾ അന്നത്തെ പി.ടി.എ യും സ്‌കൂൾ വെൽഫയർ സമിതിയും ചേർന്ന്‌ 16800 രൂപ നൽകി സർവ്വെ 372/15 ഡിയിൽപ്പെട്ട 4 ആർ 5 സ്‌ക്വയർ മീറ്റർ സ്ഥലം കൂടി സ്‌കൂളിനുവേണ്ടി വാങ്ങിയിട്ടുണ്ട്‌. പ്രഗത്ഭരായ നിരവധി അദ്ധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ഈ സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. സത്രക്കുന്ന്‌ സ്‌കൂളിൽ (ഗവ. ടി.ടി.ഐ. മൂവാറ്റുപുഴ) എൽ.പി. പഠനവും ശിവൻകുന്നു സ്‌കൂളിൽ യു.പി. പഠനവും മോഡൽ സ്‌കൂളിൽ ഹൈസ്‌കൂൾ പഠനവും എന്ന നിലയിലായിരുന്നു അരനൂറ്റാണ്ടിനു മുമ്പ്‌ മൂവാറ്റുപുഴക്കാരുടെ വിദ്യാഭ്യാസം. ആരംഭകാലത്ത്‌ ധാരാളം വിദ്യാർത്ഥികളുമായി നല്ലനിലയിൽ പ്രവർത്തിച്ചിരുന്നഈ സ്ഥാപനത്തിൽ യു.പി, എച്ച്‌.എസ്‌. വിഭാഗങ്ങളിൽ ഇന്ന്‌ ഓരോ ഡിവിഷൻ മാത്രമാണുള്ളത്‌. വർഷങ്ങളായി അൺഎക്കണോമിക്‌ സ്‌കൂളുകളുടെ പട്ടികയിലാണ്‌ ഇതിന്റെ സ്ഥാനം. ഭൗതിക സാഹചര്യങ്ങളുടെ പരിമിതിയാണ്‌ നല്ല റിസൽട്ട്‌ ഉണ്ടാക്കിയിട്ടും ഈ സ്‌കൂൾ പൊതുജനങ്ങളുടെ ദൃഷ്‌ടിയിൽ അനാകർഷകമാകാൻ കാരണം. രണ്ട്‌ സയൻസ്‌ ബാച്ചുകളും ഒരു കോമേഴ്‌സ്‌ ബാച്ചും ഒരു ഹ്യൂമാനിറ്റീസ്‌ ബാച്ചും ഉൾപ്പെടെ നാല്‌ പ്ലസ്‌ ടു ബാച്ചുകൾ പ്രവർത്തിച്ചുവരുന്നു. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 8 അദ്ധ്യാപകരും ഹയർ സെക്കന്ററി വിഭാഗത്തിൽ 20 അദ്ധ്യാപകരും ആറ്‌ അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ്‌ ശ്രീ..ബാലു സി,ജിയും, ഹെഡ്‌മാസ്റ്റർ ശ്രീമതി.അമ്മിണി വി.ഡിയുമാണ്. ഹയർ സെക്കന്ററി വിഭാഗത്തിൽ ശ്രീമതി.ഇന്ദിര കെ. പ്രിൻസിപ്പലിന്റെ ചാർജ്ജ്‌ വഹിക്കുന്നു
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400570" എന്ന താളിൽനിന്ന് ശേഖരിച്ചത്