"ജി .എൽ .പി .എസ് .ചുള്ളിമട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി .എൽ .പി .എസ് .ചുള്ളിമട/ചരിത്രം (മൂലരൂപം കാണുക)
18:01, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കേരളത്തിന്റെ കിഴക്കൻ അതിർത്തിയായ വാളയാറിനും കഞ്ചിക്കോട് വ്യവസായ മേഖലയ്‌ക്കും ഇടയിലായി ദേശീയപാതയോരത്തു 1932ൽ സ്‌ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ജി.എൽ.പി.എസ് ചുളളിമട. തമിഴ്‌നാട് അതിർത്തി പ്രദേശമായതിനാൽ കുട്ടികളിലേറെയും തമിഴ്‌ഭാഷാ സ്വാധീനമുള്ളവരാണ്.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണിവിടെ പഠനത്തിനെത്തുന്നത്. | |||
ഇടക്കാലത്തു മലയാളത്തോടൊപ്പം തമിഴ്‌മീഡിയം കൂടി ഉയർന്നുവരികയുണ്ടായി. കുട്ടികൾ തിങ്ങിനിറഞ്ഞിരുന്ന വിദ്യാലയം 2005ൽ സഹ്യപർവ്വതമലനിരകളുടെ മടിത്തട്ടിലേക്ക് സ്വന്തം കെട്ടിടത്തിൽ മാറ്റിസ്ഥാപിക്കപ്പെട്ടു.കിഴക്കൻകാറ്റിന്റെ തലോടലും കരിമ്പനകളുടെ മർമരവുമേറ്റ ശാന്തസുന്ദരമായ ഗ്രാമത്തിലേക്ക് വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. യാത്ര സൗകര്യത്തിന്റെ കുറവുകാരണം വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. | |||
അധ്യാപകരുടെ കൂട്ടായ പരിശ്രമവും ഗ്രാമപ്പഞ്ചായത്തു അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയതും വിദ്യാലയത്തിലേക്കു കൂടുതൽ കുട്ടികളെ ആകർഷിക്കാനിടയാക്കി. 2014ൽ പ്രീ പ്രൈമറി ആരംഭിച്ചത് കുട്ടികളുടെ എണ്ണം കൂടുന്നതിനുള്ള നാഴികക്കല്ലായി. | |||
ഗോത്രമേഖലയായ ചെല്ലൻകാവിലുള്ള വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം. 2014 മുതൽ സന്നദ്ധ സംഘടനകളുടേയും ചില സുമനസുകളുടെയും സഹായത്തോടെ പ്രഭാത ഭക്ഷണവും പഠനോപകരണങ്ങളും നൽകാനായത് വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് ഇടയാക്കി. | |||
അടിസ്ഥാന സൗകര്യങ്ങളുടെ വർധനവും അധ്യാപകരുടെ കൂട്ടായ്മയുള്ള പ്രവർത്തനവും ഗ്രാമപഞ്ചായത്തിന്റെ നല്ല ഇടപെടലും ചുള്ളിമട ഗവ:എൽ.പി. സ്കൂളിനെ ചുള്ളിമട ഗ്രാമത്തിന്റെ മുതൽകൂട്ടാക്കിമാറ്റി. ചുള്ളിമടയുടെ വിദ്യാഭ്യാസചരിത്രത്തിന്റെ നാഴികക്കല്ലായി അറിവിന്റെ കൈത്തിരിനാളമായ് ചുള്ളിമട ഗവ:എൽ.പി സ്‌കൂൾ ഇന്നും പ്രൗഢിയോടെ മുന്നേറിക്കൊണ്ടിരിക്കുന്നു. | |||
. |