Jump to content
സഹായം

"ഗവ.എൽ.പി.എസ് കിഴക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,030 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2022
No edit summary
വരി 63: വരി 63:
................................
................................
== ചരിത്രം ==
== ചരിത്രം ==
സ്കൂളിൻെറ ചരിത്രം
                    മലയാലപ്പുഴ പഞ്ചായത്തിൻെറ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽ.പി.സ്കൂൾ  കിഴക്കുപുറം എന്നഈ വിദ്യാലയം ആരംഭിച്ചത് 1930 ൽ ആണ് .പുലി മുഖത്ത് കുടുംബാംഗമായ ഫാദർ ഗ്രിഗോറിയോസ് ആണ്, 10 സെൻറ് സ്ഥലം ഈ വിദ്യാലയം നിർമ്മിക്കുന്നതിനായി നൽകിയത്. ആദ്യകാലത്ത് ക്രിസ്ത്യൻ സഭാ നേതാക്കൾ ആയിരുന്നു ഈ വിദ്യാലയത്തിൻെറ ഭരണാധികാരികൾ. പിന്നീട് ഇത് ഗവൺമെൻറിന് കൈമാറി .ഈ പ്രദേശത്തോട് ചേർന്നുകിടക്കുന്ന ഹാരിസൺ മലയാളം പ്ലാൻേറഷനിലെ തൊഴിലാളികളുടെ കുട്ടികളും, വടക്കുപുറം ,،കിഴക്കുപുറം,ഇലക്കുളം പ്രദേശങ്ങളിലെ കുട്ടികളും ഈ വിദ്യാലയത്തിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം നടത്തിയിരുന്നത്. ജാതിമത ഭേദമില്ലാതെ എല്ലാ കുട്ടികളും ഇവിടെ പഠിച്ചിരുന്നു.
                      അന്ന്  ധാരാളം കുട്ടികൾ ഉണ്ടായിരുന്നതിനാൽ കുട്ടികൾക്ക് അധ്യയനം നടത്തുന്നതിന്  ഇരിക്കുന്നതിന് ഉള്ള സൗകര്യം പോലും ഇല്ലായിരുന്നു. അഞ്ചാംതരം വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഓരോ ക്ലാസ്സിലും 55 -60 കുട്ടികൾ വരെയുള്ള 2 ഡിവിഷൻ വീതം ഉണ്ടായിരുന്നു .തിങ്ങിനിറഞ്ഞ ക്ലാസ് മുറികൾ ആയിരുന്നു ഭൂരിഭാഗവും. ലോകത്തിന്റെ നാനാ ഭാഗത്തും സ്കൂളിൻെറ പ്രശസ്തി എത്തും വിധം വ്യക്തി ത്വങ്ങളെ വാർത്തെടുക്കുന്നതിന് ഈ കലാലയം കാരണമായി.എന്നാൽ പിന്നീട് ആ സ്ഥിതി മാറി. സമീപപ്രദേശങ്ങളിൽ സ്കൂളുകൾ വരാൻ തുടങ്ങിയപ്പോൾ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടാകാൻ തുടങ്ങി.
                            വളരെയധികം യാത്രാക്ലേശം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് അധ്യാപകർ ദൂരസ്ഥലങ്ങളിൽ നിന്നായിരുന്നു വന്നിരുന്നത് .അതിനാൽ പിന്നീടുള്ള വർഷങ്ങളിൽ സ്ഥിരമായി അധ്യാപകനില്ലാത്ത ഒരു അവസ്ഥ ഉണ്ടായി അത് സ്കൂളിൻെറ പ്രവർത്തനത്തെ സാരമായി ബാധിച്ചു തുടർന്നങ്ങോട്ടുള്ള കാലങ്ങളിൽ
കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തു.
                        1979 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകൻ റിട്ടയർ ചെയ്തതിനെത്തുടർന്ന് നടത്തിയ യാത്രയയപ്പിനോടനുബന്ധിച്ച് ഒരു ബസ് അപകടത്തിൽ ഈ സ്കൂളിലെ മൂന്ന് അധ്യാപകർ മരണപ്പെട്ടു ഇതിനെത്തുടർന്ന് കുറെ നാൾ സ്കൂൾ പ്രവർത്തനങ്ങൾ
അവതാളത്തിൽ ആവുകയും വരും വർഷങ്ങളിൽ അധ്യാപകരുടെയും കുട്ടികളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുകയും ചെയ്തു.
                          ഈ അടുത്ത കുറേ വർഷങ്ങളായി അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരവും വിദൂര സ്ഥലങ്ങളിൽ ഉള്ള വിദ്യാലയങ്ങളുടെ വാഹനങ്ങൾ ഇവിടെ വന്ന് കുട്ടികളെ കൊണ്ടു പോകുന്നതിനാലും ഈ സ്കൂളിലെ കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും അഞ്ചാം ക്ലാസ് നഷ്ടപ്പെടുകയും ചെയ്തു .സ്ഥിരമായ അധ്യാപകൻ ഇല്ലാത്തതും കുട്ടികളുടെ കുറവിന് കാരണമായി.
                      ഡിപിഇപി തുടങ്ങിയ കാലം മുതൽ പഠനസാമഗ്രികൾ അധ്യാപക പരിശീലന പരിപാടികൾ ശില്പശാലകൾ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ ലഭിച്ചുവരുന്നത് സ്കൂളിൻറെ പുരോഗതിക്ക് ഏറെ സഹായകമാണ് പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള പഠനം മൂലം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെട്ടിട്ടുണ്ട് എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് നേടുന്നതിനായി പ്രത്യേക പരിശീലന പദ്ധതികൾ നടപ്പിലാക്കുന്നത് കുട്ടികളെ എണ്ണം കൂടുന്നതിന് കാരണമായി.
                                  വാഹന സൗകര്യം ഇല്ലാത്തതാണ് അധ്യാപകർ ഈ സ്കൂളിൽ വരാത്ത തിനുള്ള പ്രധാന കാരണം .ഈ വിദ്യാലയത്തിൽ നിയമനം ലഭിച്ച വരുന്ന അദ്ധ്യാപകർ വേഗം തന്നെ സ്ഥലം മാറ്റം വാങ്ങി പോകുന്നു .ഒരു വർഷം തന്നെ മൂന്നും നാലും  അധ്യാപകർ പലപ്രാവശ്യമായി ഒരു ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കുന്നത് കുട്ടികൾ കുറയുന്നതിന് കാരണമാണ് .സ്കൂളിൽ സ്ഥിരമായി അധ്യാപകർ ഇല്ലാത്തത് ഇവിടെ കുട്ടികളെ ചേർക്കാതിരിക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു .
                  എന്നാൽ ഈ അടുത്ത വർഷങ്ങളിൽ സ്കൂൾ പരിസരത്തുള്ള അധ്യാപകരെ ദിവസവേതന ക്കാരായി നിയമിക്കുകയും സമീപ പ്രദേശത്തുള്ള അധ്യാപകർ സ്ഥിരം ജോലിക്കാർ ആവുകയും ചെയ്ത സന്ദർഭത്തിൽ സ്കൂളിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ താല്പര്യം കാണിക്കുന്നു .കുട്ടികൾ കുറവാണെങ്കിലും കലാ-പ്രവൃത്തിപരിചയ മേളകളിൽ പരിശീലനം നൽകി പങ്കെടുപ്പിക്കുകയുംസമ്മാനങ്ങൾ നേടുകയും ചെയ്തത് രക്ഷിതാക്കൾക്ക് പ്രചോദനമായി.പി.ടി.എയുടെസഹായത്തോടെ.ആരംഭിച്ച പ്രീ- പ്രൈമറി കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് സമീപവാസികൾ ക്ക് പ്രചോദനമായി.മൂൻ വർഷങ്ങളെ അപേക്ഷിച്ച് ഈവർഷം ഒന്നാം ക്ലാസിൽകുട്ടികളുടെഎണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. 
            നവതി യോടനുബന്ധിച്ച് പോസ്ററൽവകുപ്പ് പുറത്തിറക്കിയ സ്കൂളിൻെറ ചിത്രമുള്ള സ്റ്റാമ്പ്  വാർഷിക ത്തിന് പ്രകാശനം ചെയ്തു.. 2020 മാർച്ച് മാസത്തിൽ സ്കൂളിൻെറ നവതി വിപുലമായി ആഘോഷിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306964" എന്ന താളിൽനിന്ന് ശേഖരിച്ചത്