"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി (മൂലരൂപം കാണുക)
13:49, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
എയ്ഡഡ് വിദ്യാലയമായ എം.എം.ഒ.വി. എച്ച്.എസ്.എസ് കാലാകാലങ്ങളിൽ ചെറുത്തുനിൽപ്പിലൂടെയും , അതിജീവനത്തിലൂടെയും പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങളോടെയും മികവിന്റെ ജൈത്രയാത്ര തുടരുന്നു . ഇതിൽ മാനേജറുടെ നേതൃത്വത്തിൽ മാനേജ്മെന്റിന്റെ പൂർണ്ണ പിന്തുണയോടെ ഈ പൊതു വിദ്യാലയത്തിനായി മികവുറ്റ പ്രവർത്തനങ്ങൾ കണ്ടെത്തി അധ്യാപകരുടെയും , രക്ഷിതാക്കളുടെയും സഹകരണത്തോടെ ഓരോ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു . | |||
കർമ്മ പദ്ധതികൾ : | |||
'''1) ECSC : ( English communicative study class )''' | |||
കാലഘട്ടത്തിന്റെ വെല്ലുവിളികൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ECSC 2013 ആദ്യ പദ്ധതിയായി നിലവിൽ വന്നു.ഓരോ വിഭാഗത്തിലും പ്രവർത്തനനിരതരായ അധ്യാപകരെ വിളിച്ചുചേർത്തുECSC പ്രവർത്തന പാക്കേജ് തയ്യാറാക്കി. LP ൽ നിന്നും സുമയ്യ,ഹസീന, യുപി യിൽ നിന്നുംലിജിയ, ജഫീന അസ്‌നി ഹൈസ്കൂളിൽ നിന്നും ഷൈൻ ഷെറിൻ,ഹമീദ്‌ഖാൻ, റെഹ്‌ന എന്നീ അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. അധ്യാപകരുടെ കൂട്ടായ്മയിൽ ഉടലെടുത്ത മൊഡ്യൂളുകൾ ആണ് ക്ലാസിൽ കൈകാര്യം ചെയ്തത്. നമ്മുടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണികളും ഒപ്പം സൽ സ്വഭാവങ്ങളും ഒരേപോലെ വികസിപ്പിക്കാൻ ഇസ്ലാമിക ജീവിതചര്യകൾ പകർന്നുനൽകുന്ന പദ്ധതിയായിരുന്നു ECSC. 2013 ഒക്ടോബർ നാലാം തീയതി വൈകുന്നേരം മാനേജർ ഈ പരിപാടിക്ക് ഉദ്ഘാടനം നിർവ്വഹിച്ചു . | |||
വൈകുന്നേരം ഒരു മണിക്കൂർ സമയം എൽപി യുപി എച്ച്എസ് വിഭാഗങ്ങളിൽ പരിശീലനം തുടങ്ങി.'''2) GVI : ( Global Vision International )''' | |||
കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഒരു തുടർഘട്ടമായി | |||
2018 ജൂലായിൽ ഗ്ലോബൽ വിഷൻ ഇന്റർനാഷണലുമായി കൈകോർത്തുകൊണ്ട് | |||
ECSC ക്ലാസ് കുറേക്കൂടി വിശാലവും പ്രായോഗികവു മാക്കി. വിദേശീയരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ ജ്ഞാനവും കായിക വിദ്യാഭ്യാസവും ഇഴചേർത്ത് കൊണ്ടുള്ള പദ്ധതിയാണിത് . ഓസ്ട്രേലിയ, Britain,Turkeyഎന്നീ രാജ്യങ്ങളെ, പ്രതിനിധാനം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. ഒരു പക്ഷെ ഇത് നടപ്പിലാക്കുന്ന കേരളത്തിലെ അപൂർവ്വം സ്ക്കൂളുകളിൽ ഒന്നായിരിക്കും ഇത് . ഈ വിദേശ അധ്യാപകരോടൊപ്പം സ്കൂളിനെ പ്രതിനിധാനം ചെയ്ത് ഈ സ്ക്കൂളിലെ ഷൈൻ,ലിജിയ എന്നീ അധ്യാപകരും . | |||
GVI യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് Motivation ക്ലാസ്, ബോയ്സിന് Guidance ക്ലാസ് , ഗേൾസ് Empowerment ക്ലാസ്സ് , എസ്എസ്എൽസി കുട്ടികൾക്ക് counselling ക്ലാസ് , എന്നിവ സംഘടിപ്പിച്ചു. | |||
'''3) S. A. F. E : ( students action force it to eradicate drugs )''' | |||
പുതിയ തലമുറ മയക്കുമരുന്നിന് | |||
അടിമകളാവുന്ന ദുരന്ത കാഴ്ച്ച വല്ലാതെ വേദനിപ്പിക്കുന്നതാണ് . അറിവുകൾ അക്ഷരകൂട്ടായ പാഠപുസ്തകങ്ങൾക്കും , ബാഗുകൾക്കും ഉള്ളിൽ മയക്കുമരുന്നുകൾ ഒളിപ്പിക്കുന്ന , അറിവുകളുടെ വാചകങ്ങൾ ഉരുവിടേണ്ട പിഞ്ചു ചുണ്ടുകളിൽ കഞ്ചാവ് പുകയുന്ന ദുഖകരമായ കാഴ്ച്ചക്ക് കേരളം ഇന്ന് സാക്ഷിയാണ് . ഇതിൽ നിന്നും കുട്ടികളെയും , യുവാക്കളെയും മോചിപ്പിക്കുവാൻ , കേരളത്തിലെ മുഴുവൻ സ്കൂളുകൾക്കും മാതൃകയായി , സ്കൂൾ വിദ്യാർഥികളെ നാടിന്റെ കാവൽക്കാർ ആക്കി കൊണ്ട് ഈ സ്കൂൾ | |||
S. A. F. E ന് രൂപംനൽകി . മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഇതിലെ ആക്ടീവ് മെമ്പേഴ്സ് ആകുന്നതിലൂടെ ഞങ്ങളുടെ വിദ്യാലയം drug free zone ആയി പ്രഖ്യാപിക്കപ്പെട്ടു. ജസ്റ്റിസ് kemal pasha ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പാർലിമെന്റ് അംഗം ശ്രീ പ്രൊഫസർ കെ വി തോമസ്, ശ്രീ കെ ജെ മാക്സി എം.എൽ.എ , | |||
കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, നവജ്യോതി പ്രതിനിധി, കൗൺസിലർ മാരായ സനീഷ് അജീബ്,സുനിത അഷ്റഫ് എന്നിവർ പങ്കെടുത്തു . | |||
S. A. F. E ന്റെ ബാനറിൽ ബോധവൽക്കരണ ക്ലാസുകൾ , തെരുവുനാടകങ്ങൾ , ക്യാമ്പയിനുകൾ , എന്നിവ സംഘടിപ്പിച്ചു , ലഘുലേഖകൾ വിതരണം ചെയ്തു . S. A. F. E. ന്റെ എല്ലാ പരിപാടികളിലും GVIയുടെ സാന്നിധ്യവും ഉറപ്പാക്കിയിരുന്നു. വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ വ്യാപരിക്കൽ സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒപ്പിട്ട ഒരു നിവേദനം മാനേജറുടെയും , | |||
തസ്ലീം ഭായി ടീച്ചരിന്റെയും PTA യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഒരു സംഘം S. A. F. E അംഗങ്ങളായ വിദ്യാർത്ഥികൾ സബ് . കളക്ടർ ശ്രീ സ്നേഹിൽ കുമാറിന് കൈമാറി. | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == |