|
|
വരി 1: |
വരി 1: |
|
| |
|
|
| |
| '''അമ്മഭാഷയെ സംരക്ഷിക്കുക'''
| |
|
| |
| 'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്ത്യനു പെറ്റമ്മ തൻ ഭാഷതാൻ' എന്നാണ് കവിവാക്യം. ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് പൊതുവിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നുപോലും അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷിനോടുള്ള ആധുനിക മലയാളികളുടെ ഈ ഭ്രമം നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും വലിയൊരു ഭീഷണിയാണ്. മറ്റേതൊരു ഭാഷയും നാം പഠിക്കുന്നതും പഠിപ്പിക്കുന്നതും മാതൃഭാഷയ്ക്ക് അർഹമായ സ്ഥാനവും അംഗീകാരവും നല്കിക്കൊണ്ടുമാത്രം ആയിരിക്കണം. മാതൃഭാഷയുടെ മാഹാത്മ്യമറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാസ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാരരൂപങ്ങളിലും സർഗ്ഗാത്മകപ്രവർത്തനങ്ങളിലും പ്രാപ്തരാ വാനും നമ്മുടെ കുട്ടികൾക്ക് കഴിയണം. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് മന്ദങ്കാവ് എ.എൽ.പി സ്കൂളിൽ മലയാളസമിതിക്ക് രൂപീകരണവും പ്രവർത്തനവും.
| |
| ഭാഷാസാഹിത്യപരങ്ങളായ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ അഭിരുചി വളർത്താനുള്ള മലയാളസമിതിയുടെ മുന്നേറ്റത്തിന് ദൃഷ്ടാന്തമാണ് ഇതിനിടയിൽ പ്രസിദ്ധീകൃതമായ മൂന്ന് അച്ചടിപ്പതിപ്പുകൾ. പുത്തുമ്പി, മയിൽപ്പീലി, മണിച്ചെപ്പ് എന്നീ മൂന്ന് പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് അവരുടെ സർഗ്ഗാത്മകപ്രവർത്തനങ്ങളിൽ താങ്ങും പ്രോത്സാഹനവുമായി.കൂടതെ നാടൻപാട്ട് ശില്പശാല, പത്രവാർത്ത ക്ലാസുകൾ, യാത്രാവിവരണ രചനാപരിശീലനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ മലയാളസമിതി നടത്തുന്നുണ്ട്.
| |
|
| |
| 1912ൽ രൂപം നല്കിയ കുട്ടികളുടെ ഈ മഹത്തായ കൂട്ടായ്മക്ക് തുടക്കം കുറിച്ചതും നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നതും ഈ വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി. മിനികുമാരി.ടി.കെയാണ്. അദ്ധ്യാപകനും പത്രപ്രവർത്തകനുമായ ശ്രീ.ബാലകൃഷ്ണൻ വിഷ്ണോത്ത് ഈ സമിതിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ഓരോ വർഷവും കുട്ടികളുടെ സർഗ്ഗാത്മകവും ഭാഷാപരവുമായ ശേഷികൾ വികസിപ്പിക്കുന്നതിനുതകുന്നവിധം ഒട്ടനവധി പ്രവർത്തനങ്ങൾക്ക് മലയാളസമിതി നേതൃത്വം നൽകിവരുന്നുണ്ട്.
| |