Jump to content
സഹായം

"ഗവ. എച്ച് എസ് റിപ്പൺ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
1942 മുതൽ മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ പോഡാർ പ്ലാന്റേഷൻ നടത്തിവന്നിരുന്ന വിദ്യാലയത്തിൽ ഒന്നുമുതൽ നാല് വരെ ക്ലാസുകളിലായി ഇരുന്നൂറ് വിദ്യാ‍ത്ഥികളും നാല് അധ്യാപകരും ഉണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയുടെ പേരിൽ എസ്റ്റേറ്റ് ഈ വിദ്യാലയം നിർത്തലാക്കാൻ ആരംഭിച്ചപ്പോൾ 1982 ൽ എം. ഇ. എസ്. ഈ വിദ്യാലയം ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ചു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ശ്രമഭലമായി 1991 ജനുവരി 5 ന് കലക‍്ടർ എക്സ് ഒഫീഷ്യോ മാനേജരായി 5 വർഷത്തേക്ക് വിദ്യാലയം സർക്കാർ ഏറ്റെടുത്ത‍ു. റിപ്പൺ എസ്റ്റേറ്റ് സ്കൂൾ എന്ന പേരിൽത്തന്നെ തുടർന്നുവന്നു. അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തണമെങ്കിൽ കളിസ്ഥലം ആവശ്യമായതിനാൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും പരിശ്രമത്താൽ പോഡാർ പ്ലാന്റേഷൻ മൂന്നരയേക്കർ സ്ഥലം വിദ്യാലയത്തിന് അനുവദിക്കുകയും ചെയ്തു. 2013 ഫെബ്രുവരി 5ന് പൂർണ്ണമായും സർക്കാർ യു.പി. വിദ്യാലയമായി അപ്ഗ്രേഡ് ചെയ്ത് ആറാം ക്ലാസ് ആരംഭിക്കുകയും ഗവൺമെന്റ് എൽ. പി. ആന്റ് യു. പി. സ്കൂൾ റിപ്പൺ എന്നായി മാറുകയും ചെയ്തു. ഇരട്ടിമധുരം പോലെ 2013ആഗസ്റ്റ് 5 ന് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും എട്ടാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ യു.പി. സ്കൂൾ ഹെഡ്‍മാസ്റ്ററുടെ കീഴിലായിരുന്നു പ്രവർത്തനം നടന്നുകൊണ്ടിരുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് പത്ത് ക്ലാസുകൾ ആരംഭിച്ച് പൂർണമായും ഗവൺമെന്റ് ഹൈസ്കൂൾ റിപ്പൺ ആയി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് നാടിനൊപ്പം ഈ വിദ്യാലയവും മാറ്റത്തിന്റെ പാതയിലാണ്. ആത്മാർത്ഥതയുള്ള അധ്യാപകരും അവരെ പിന്തുണയ്ക്കുന്ന നാടും നൽകുന്ന കരുത്തിൽ രക്ഷിതാക്കളാഗ്രഹിക്കുന്ന രീതിയിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥിയുടെ അവകാശം എന്ന ലക്ഷ്യത്തോടൊപ്പം സഞ്ചരിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയാണ്. അറിവുകൾ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനും നേടിയ അറിവുകളും അനുഭവങ്ങളും ജീവിത്തിന്റെ വിജയത്തിനും പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം സമൂഹവുമായി ഇടപഴകുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും നമുക്കൊത്തൊരുമിച്ച് ഈ വിദ്യാലയത്തെ ശക്തിപ്പെടുത്താം.
1,640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1151769" എന്ന താളിൽനിന്ന് ശേഖരിച്ചത്