Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
=='''സ്കൂൾ പത്രം (2021-2022)'''==
വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും വ്യതിരിക്തമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് തച്ചങ്ങാട് ഗവണ്മെൻ്റ് ഹൈസ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ കാസറഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയിരിക്കുന്നു .കഴിഞ്ഞ എസ്.എസ്.എൽ.സിപരീക്ഷയിൽ 82 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടിക്കൊണ്ട് നൂറുശതമാനം വിജയം ആവർത്തിച്ചതും 5 കുട്ടികൾക്ക് NMMS സ്കോളർഷിപ്പ് ലഭിച്ച തും സ്കൂളിലെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായിട്ടു തന്നെയാണ്. LSS,USS പരീക്ഷകളിലും മികച്ച വിജയം നേടുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കുട്ടികളുടെ എണ്ണത്തിൽ ഭീമമായ വർധനവാണുണ്ടായിരിക്കുന്നത്- 2021 ജൂൺ മാസം മുതൽ സ്കൂളിൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം ചുവടെ കൊടുക്കുന്നു .
===ജൂൺ 1 -പ്രവേശനോത്സവം===
പുതിയതായി പ്രവേശനം നേടിയ കുട്ടികളെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് വഴി പ്രവേശനോത്സവം നടത്തി.പ്രശസ്തസിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് കുമാരൻ.എം മുഖ്യാതിഥിയായി പങ്കെടുത്തു.വാർഡ് മെമ്പർമാരായ മണികണ്ഠൻ,കുഞ്ഞബ്ദുളള മവ്വൽ എന്നിവർ പങ്കെടത്തു. കുട്ടികൾ സ്കൂൾ വേഷത്തിൽ ഒരുങ്ങി നിന്ന് സ്വയം പരിചയപ്പെടുത്തി. രക്ഷിതാക്കൾ കുട്ടികൾക്ക് മധുരം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.ജൂൺ 1 ന് രാത്രി മുഴുവൻ ക്ലാസ്സുകളുടേയും പി.ടി.എ കൾ വിളിച്ചു ചേർക്കുകയും  കുട്ടികൾക്ക്കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു.
===ജൂൺ  5-പരിസ്ഥിതി ദിനം===
ജൂൺ 5 ലോകപരിസ്ഥിതിദിനത്തിൽ പരിസ്ഥിതിക്ലബ്ബ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മണ്ണിന് തണലായൊരായിരം മാന്തൈ@21 എന്ന പേരിൽ 3021 നാട്ടു മാവിൻതൈ വെച്ചുപിടിപ്പിച്ചു.ബേക്കൽ ഡി.വൈ.എസ്.പി ബിജു.കെ.എം പരിപാടി ഉദ്ഘാടനം ചെയ്തു.അതേ സമയം വിദ്യാലയത്തിലെ 1600 നടുത്ത്  വീടുകളിൽ നാട്ടുമാവിൻതൈ വെച്ചുപിടിപ്പിച്ചു.വാർഡ് മെമ്പർമാരായ മണികണ്ഠൻ,കുഞ്ഞബ്ദുളള മവ്വൽ,പി.ടി.എ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പൊടിപ്പളം,വി.വി സുകുമാരൻ,നാരായണൻ ടി.വി എന്നിവർ സംബന്ധിച്ചു. വിവിധ ക്ലബ്ബുകളും നാട്ടുകാരും പരിപാടി ഏറ്റെടുത്ത് വിജയിപ്പിച്ചു.
=== ജൂൺ 12 - ബാലവേലവിരുദ്ധദിനം===
ജൂൺ 12 ന് ബാലവേലവിരുദ്ധദിനം ആചരിച്ചു.ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ അതത് ക്ലാസ്സുകളുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ കുട്ടികൾ ബാലവേലവിരുദ്ധപ്രതിജ്ഞ സ്വീകരിച്ചു.
=== ജൂൺ 19 - വായനാപക്ഷാചരണം===
ജൂൺ 19മുതൽ ജുലൈ 7വരെ വായനാപക്ഷാചരണം സംഘടിപ്പിച്ചു.പ്രശസ്തനിരൂപകന്പ്രൊഫ.ന്എം.എൻ.കാരശ്ശേരി ‍വായനാപക്ഷാചരണംഉദ്ഘാടനംചെയ്തു.കഥാകൃത്ത് വി.ആർ.സുധീഷ്,നർത്തകനുംഅഭിനേതാവുമായ ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ,കവി ദിവാകരൻ വിഷ്ണുമംഗലം,എന്നിവർകുട്ടികളുമായിവായനാനുഭവങ്ങള്പങ്കുവെച്ചു.കുടുംബവായന,അമ്മവായനമത്സരം,കുടുംബമാഗസിൻതയ്യാറാക്കൽ,ഡോക്യുമെൻററിനിർമ്മാണം,കഥാപാത്രാവതരണം,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,സാഹിത്യക്വിസ്സ്,ബഷീർക്വിസ്സ്,കവിസായാഹ്നം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.പി.എൻ പണിക്കർ അനുസ്മരണം,ബഷീർ ഓർമയിൽ,പി.കേശവദേവ് ~ഒരു ഓർമ,സാംബശിവൻ ,ഐ.വി.ദാസ് അനുസ്മരണം എന്നിവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.അനുസ്മരണം,കവി സമ്മേളനത്തിൽ സീന തച്ചങ്ങാട് ,സംഗീതസായാഹ്നത്തിൽ രതീഷ് കണ്ടനടുക്കം,പ്രസീത തച്ചങ്ങാട് എന്നിവർ പങ്കെടുത്തു.
===ജൂൺ 21 - യോഗാ ദിനം===
ജൂൺ 21 ന് സ്കൂൾ ആയുഷ്-ഹെൽത്ത് ക്ലബ്ബുകൾ സംയുക്തമായും എസ്.പി.സി,റെഡ്ക്രോസ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രത്യേകമായും യോഗപരിശീലനം സംഘടിപ്പിച്ചു.
===ജൂൺ26 ലഹരി വിരുദ്ധ ദിനം===
ജൂൺ26ന് ലഹരിയ്ക്കെതിരെ പോസ്റ്റർരചന,ലഹരിവിരുദ്ധപ്രതിജ്ഞ,ഷോർട്ട്ഫിലിംഎന്നിവ എസ്.പി.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
===ജുലൈ 11 ജനസംഖ്യാദിനം===
ജുലൈ 11 ജനസംഖ്യാദിനം ആചരിച്ചു.പ്രസംഗമത്സരം,പ്രബന്ധരചന തുടങ്ങി വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു.
===ആഗസ്ത് 15 സ്വാതന്ത്ര്യദിനം===
ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പ്രധാനാധ്യാപകൻ സുരേശൻ.പി.കെ ദേശീയപകാക ഉയർത്തി.ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി.തുടർന്ന് സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ അവതരിപ്പിച്ച ദേശഭക്തിസൂചകമായ ഡിസ്പ്ല അവതരിപ്പിച്ചു.വാർഡ് മെമ്പർമാരായ മണികണ്ഠൻ,ക‍ുഞ്ഞബ്ദുളള മവ്വൽ ,പി.ടി.എ പ്രസിഡൻറ് എന്നിവർ വിശിഷ്ടാതിഥികളായി.തുടർന്ൻക്തന്ത്ര്യദി നക്വിസ്സ്,ദേശഭക്തിഗാനമത്സരം,പ്രഭാഷണമത്സരം എന്നിവ നടത്തി.
===ആഗസ്ത് 23സംസ്കൃതദിനം===
ആഗസ്ത് 23 ന് സംസ്കൃതദിനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പിൻറെ നിർദ്ദേശാനുസാരം സംസ്കൃതദിനാചരണം സംഘടിപ്പിച്ചുു.സംസ്കൃതദിനപ്രതിജ്ഞ കുട്ടികൾ ചൊല്ലി.കൂടാതെ എൽ.പി.,യു.പി,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘചിപ്പിക്കപ്പെട്ടു.കൂചാതെ സംസ്കൃതാധ്യാപകർക്കുളള രചനാമത്സരങ്ങളും ഇതോടൊപ്പം സംഘചിപ്പിക്കപ്പെട്ടു.യു.പി തലത്തിൽ ഹൃഷികേശ് രാമചന്ദ്രൻ,ഹൈസ്കൂൾ തലത്തിൽ അരുണിമ ചന്ദ്രൻ എന്നിവർ സബ്ജില്ലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി,വിദ്യാഭ്യാസജില്ലാതല മത്സരത്തിൽ അരുണിമ ചന്ദ്രൻ ഗാനാലാപനത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
===ആഗസ്ത് 23  ഓണാഘോഷം===
ആഗസ്ത് 23 ന് ശ്രാവണം 2 എന്ന പേരിൽ കുട്ടികൾക്ക് ഓണാഘോഷപരിപാടികള്സംഘടിപ്പിച്ചു.നാടോടിനൃത്തം,ഗാനാലാപനം തുടങ്ങിയ മത്സരയിനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഭാമ.എസ്.നായർ,അരുണിമ ചന്ദ്രൻ എന്നിവർ ജില്ലാതലമത്സരങ്ങളിൽ പങ്കെടുത്തു.ആഗത്ത് 29 ന് കായികദിനത്തോടനുബന്ധിച്ച് ധ്യാൻചന്ദ് അനുസ്മരണവും കായികക്വിസ്സ് മത്സരവും നടത്തി.
===വിദ്യാരംഗം കലസാഹിത്യവേദി ===
ജൂലൈ14ന് വിദ്യാരംഗം കലസാഹിത്യവേദി ശ്രീ സന്തോഷ്‌ പനയാൽ ഉത്ഘാടനം ചെയ്തു...തുടർന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും വിവിധ പരിപാടികൾനടത്തി.
ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ്‌ അധ്യാപകർ  കൺവീനർ മാരായി  വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
Lp- കഥ.. കവിത.. ചിത്രരചന എന്നിവ
യും  up-Hs തലങ്ങളിൽ  കഥ.. കവിത.. ചിത്രരചന... പുസ്തകാസ്വാദനം.. നാടൻപാട്ടു്കാവ്യാ ലാപനം...അഭിനയം  എന്നീ വിഭാഗങ്ങളിൽ  മത്സരം  സംഘടിപ്പിച്ചു.
ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ  തെരെഞ്ഞെടുത്ത് സബ്ജില്ലാതല ത്തിലേക്  അയച്ചു,
ഓഗസ്റ്റ് 15നു സോഷ്യൽ ക്ലബ്ബുമായി ചേർന്ന് കലാപരിപാടികൾ  ഓൺലൈനായി സംഘടിപ്പിച്ചു
=='''സ്കൂൾ പത്രം (2020-2021)'''==
=='''സ്കൂൾ പത്രം (2020-2021)'''==
===<font color=#F03030>നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടിയ തച്ചങ്ങാടിന്റെ അഭിമാനം</font>===
===<font color=#F03030>നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടിയ തച്ചങ്ങാടിന്റെ അഭിമാനം</font>===
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1077143" എന്ന താളിൽനിന്ന് ശേഖരിച്ചത്