"ജി.യു.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ആനക്കയം (മൂലരൂപം കാണുക)
14:26, 20 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2010തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
'''മലപ്പുറം ജില്ലയിലെ ഏറനാറ്റട് താലൂക്കിലെ ആനക്കയം ഗ്രാമപഞ്ചായത്തിന്റെ''' | '''മലപ്പുറം ജില്ലയിലെ ഏറനാറ്റട് താലൂക്കിലെ ആനക്കയം ഗ്രാമപഞ്ചായത്തിന്റെ''' | ||
'''ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ കാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br /> | '''ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ കാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br /> | ||
==ആമുഖം== | |||
ആനക്കയം ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇവിടത്തെ ജനത വിദ്യാഭ്യാസപരമായി വളരെ പിറകിലായിരുന്നുവെന്ന് മനസ്സിലാക്കാം. ഇതിന്റെ പ്രധാനകാരണം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അപര്യപ്തത തന്നെയായിരുന്നു. | |||
അപ്പര്‍പ്രൈമറിവിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചു കിലോമീറ്ററിലധികം പോകേണ്ടിയിരുന്ന ഒരു കാലഘട്ടത്തില്‍ പലപ്പോഴും കുട്ടികള്‍ അഞ്ചാം ക്ലാസോടുകൂടി പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. പെണ്‍കുട്ടികളാണെങ്കില്‍ പ്രത്യേകിച്ചും. ഈ അവസ്ഥക്കൊരു മാറ്റമുണ്ടാകുന്നതിനും അഞ്ചാം തരം പാസാകുന്ന എല്ലാ കുട്ടികള്‍ക്കും ഏഴാം ക്ലാസ് പഠനസൗകര്യമെങ്കിലും ഉറപ്പാക്കുന്നതിനുമായി നടത്തിയ പരിശ്രമങ്ങള്‍ക്ക് ചരിത്രാപരമായ പ്രാധാന്യമുണ്ട്. | |||
ഇപ്പോഴെത്തെ നാലാം വാര്‍ഡ് കേന്ദ്രീകരിച്ച് ഒരു യു.പി.സ്‌കൂള്‍ തുടങ്ങുക എന്ന ഉദ്ദേശ്യത്തോടെ ആനക്കയത്തെ കക്ഷിരാഷ്ട്രീയഭേദമെന്യെ പൗരപ്രമുഖരെല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് ആനക്കയം ഗവ: യു.പി.സ്‌കൂള്‍ അനുവദിച്ചത്. ബഹു: കെ.വി.എം. ചേക്കുട്ടിഹാജി, കെ.വി.എം. ഹംസസാഹിബ്, കെ.വി.എം. ഖാലിദ്, കെ.പി. സൈനുദ്ദീന്‍ അധികാരി, കെ.വി.എം. കുഞ്ഞാപ്പുസാഹിബ്, കെ.പി.അഹമ്മദ്കുട്ടി, പി.പി. മുഹമ്മദ്, കെ.വി. ഇപ്പു, സി.കെ. അബ്ദുറഹീംമാസ്റ്റര്‍, കെ. കുഞ്ഞിവീരാന്‍മാസ്റ്റര്‍ തുടങ്ങിയ പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരും ആനക്കയം ജി.എം.എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. ബാലകൃഷ്ണന്‍ മാസ്റ്ററും ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിന് വേണ്ടി പരിശ്രമിച്ചവരില്‍ ചിലരാണ്. | |||
1974-ല്‍ ഈ വിദ്യാലയത്തില്‍ അഞ്ചാം തരത്തോടെ ക്ലാസ് തുടങ്ങിയപ്പോള്‍ 42 കുട്ടികളാണുണ്ടായിരുന്നത്. സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാല്‍ മദ്രസാകെട്ടിടത്തിലായിരുന്നു ക്ലാസ് തുടങ്ങിയിരുന്നത്. ഈ സൗകര്യം ചെയ്തുതന്ന അന്നത്തെ മദ്രസാകമ്മിറ്റിപ്രവര്‍ത്തകരെ പ്രത്യേ കം സ്മരിക്കുന്നു. കെ.കുഞ്ഞിവീരാന്‍മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ആദ്യക്ലാസിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇന്ന് സ്‌കൂള്‍ സ്ഥിതിചെയ്യുന്ന രണ്ട് ഏക്കര്‍ പതിനഞ്ച് സെന്റ് സ്ഥലത്ത് പി.ടി.എ. കമ്മിറ്റി മൂന്ന് മുറികളുള്ള കെട്ടിടം നിര്‍മ്മിച്ച ശേഷമാണ് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്‌കൂള്‍ മാറിയത്. | |||
പുല്ലഞ്ചേരി എ.എം.എല്‍.പി.എസ്., ആനക്കയം ജി.എം.എല്‍.പി.എസ്. (പുള്ളിയിലങ്ങാടി), വെങ്ങാലൂര്‍ എ.എം.എല്‍.പി.എസ്. (പാണായി), എ.എം.എല്‍.പി.എസ്.മുട്ടിപ്പാലം, എ.എം.എല്‍.പി.എസ്. പെരിമ്പലം, എ.എം.എല്‍.പി.എസ്. പൊട്ടിക്കുഴി, എ.എം.എല്‍.പി.എസ്. ചേപ്പൂര്‍ എന്നീ വിദ്യാലയങ്ങളില്‍ നിന്നും നാലാം തരം പാസാകുന്ന കുട്ടികളായിരുന്നു അഞ്ചാം ക്ലാസ് പഠനസൗകര്യത്തിനായി ഇവിടെ ചേര്‍ന്നിരുന്നത്. | |||
== ഭൗതിക സൗകര്യങ്ങള്‍== | == ഭൗതിക സൗകര്യങ്ങള്‍== | ||
1986-ല്‍ കേരളസര്‍ക്കാര്‍ ഇരുനിലകെട്ടിടവും 1990-ല്‍ ഡി.പി.ഇ.പി. രണ്ടു ക്ലാസ്മുറികളോടുകൂടിയ കെട്ടിടവും 1997-ല്‍ ജില്ലാപഞ്ചായത്ത് നാലു ക്ലാസുമുറികള്‍ക്കാവശ്യമായ കെട്ടിടവും 2003-ല്‍ ബ്ലോക്ക് പഞ്ചായത്ത് സ്‌കൂള്‍ സ്റ്റേജും നിര്‍മ്മിച്ചു. | |||
ആനക്കയത്തെ ആദ്യവിദ്യാലയമായ എ.എം.എല്‍.പി.എസ്. ആനക്കയം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് സ്‌കൂളിന്റെ മാനേജര്‍ 1985-ല്‍ ഗവണ്‍മെന്റിനെ അറിയിച്ചതിനാല്‍ ഈ സ്‌കൂളിനെ ആനക്കയം ഗവ: യു.പി. സ്‌കൂളിനോട് ചേര്‍ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 1987-ല്‍ സ്‌കൂള്‍ നിലനിന്നിരുന്നസ്ഥലം മാനേജര്‍ക്കുതന്നെ വിട്ടുകൊടുത്ത് കുട്ടികളെയും അധ്യാപകരെയും ഈ സ്‌കൂളിലേക്ക് മാറ്റുകയും ഓഫീസ് രേഖകളെല്ലാം കൈമാറുകയും ചെയ്തു. അതോടെ ഒന്നുമുതല്‍ ഏഴുവരെയുള്ള പൂര്‍ണപ്രൈമറിവിദ്യാലയമായി ഈ സ്‌കൂള്‍ മാറി. ഈയടുത്ത കാലത്ത് 2007 ലാണ് സ്‌കൂള്‍ ജനറല്‍ കലണ്ടറിലേക്ക് മാറിയത്. | |||
1974 മുതല്‍ ഈ കാലം വരെ ഒമ്പതോളം പ്രധാനധ്യാപകരുടെയും അതാത് കാലത്തെ പി.ടി.എ. കമ്മറ്റികളുടെയും സഹായസഹകരണത്തോടെ സ്‌കൂളില്‍ ധാരാളം പഠനസൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രൈമറിവിദ്യാലയങ്ങളുടെ മേല്‍നോ ട്ടം വിട്ടുകൊടുത്തപ്പോള്‍ പ്രസ്തുതസ്ഥാപനങ്ങളില്‍ നിന്നും പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സ്‌കൂള്‍ പി.ടി.എ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ കെട്ടിടം, ബ്ലോക്ക്പഞ്ചായത്തിന്റെ സ്റ്റേജ്, ഗ്രാമപഞ്ചായത്തിന്റെ കഞ്ഞിപ്പുര എന്നിവ അതിലുള്‍പ്പെടുന്നു. കമ്പ്യൂട്ടര്‍ ലാബിലേക്ക് കമ്പ്യൂട്ടറുകള്‍ നല്‍കിയ എം.എല്‍.എമാര്‍, ആവശ്യമായ ഫര്‍ണിച്ചര്‍ നല്‍കിയ ആനക്കയം സര്‍വ്വീസ് സഹകരണബാങ്ക്, ആനക്കയം യൂണിറ്റ് വ്യാപാരി-വ്യവസായിഏ കോപനസമിതി, സ്‌കൂളില്‍ വൃക്ഷ ത്തൈകള്‍ വച്ചുപിടിപ്പിച്ചുതന്ന മഞ്ചേരി ടൗണ്‍ ലയണ്‍സ്‌ക്ലബ്ബ്, സ്‌കൂളിന് നെയിം ബോര്‍ഡ് സ്ഥാപിച്ചുതന്ന മഞ്ചേരി കൊരമ്പയില്‍ ക്ലോത്ത്മാര്‍ട്ട് തുടങ്ങിയവരുടെ സേവനവും എടുത്തു പറയേണ്ടതാണ്. | |||
17 സ്ഥിരം ജീവനക്കാരും മൂന്നു താല്‍ക്കാലിക ജിവനക്കാരും ജോലിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ഇനിയും ഭൗതികസാഹചര്യവികസനം കൂടിയേതീരു. ശിശുകേന്ദ്രീകൃത വിദ്യാലയമായിമാറുന്നതിനും കുട്ടികള്‍ക്കാവശ്യമായ പഠനാന്തരീക്ഷമൊരുക്കുന്നതിനും ഇവ അത്യാവശ്യമാണ്. പ്രധാനകെട്ടിടത്തിലെ റിപ്പയര്‍വര്‍ക്ക് നടത്തുക, സ്‌കൂളിലെജലദൗര്‍ലഭ്യം പരിഹരിക്കുക, കമ്പ്യൂട്ടര്‍ലാബ് വിപുലീകരിക്കുക, ഗ്രൗണ്ടി ല്‍ പുല്ലുവെച്ചുപിടിപ്പിക്കുക, ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തിനും ഗ്രൗണ്ടിനും ഇടയിലെ സ്ഥലം കരിങ്കല്‍കെട്ടുകൊണ്ട് രണ്ടു ഭാഗമാക്കി മുകള്‍ ഭാഗം കൃഷിയിടവും താഴെ ഭാഗം ചെറിയകുട്ടികളുടെ കളിസ്ഥലവുമാക്കുക, ചുറ്റുമതില്‍നിര്‍മ്മാണം തുടങ്ങിയവയൊക്കെ അടിയന്തിരമായി ചെയ്തുതീര്‍ക്കേണ്ട ജോലികളാണ്. | |||
മലപ്പുറം ജില്ലയില്‍ ആനക്കയം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് ആനക്കയം ഗവ.യു.പി സ്കൂള്‍ | മലപ്പുറം ജില്ലയില്‍ ആനക്കയം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് ആനക്കയം ഗവ.യു.പി സ്കൂള്‍ | ||
ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം | ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം |